PRAVASI

ഐ കെ സി സി (IKCC) ക്രിസ്മസ് കരോൾ കിക്ക്‌ ഓഫ് നടത്തി

Blog Image
ഈ  വർഷത്തെ  ക്രിസ്മസ് കരോളിന്‌ ‌  തുടക്കം കുറിച്ചുകൊണ്ട്  നടത്തിയ കിക്ക്‌ ഓഫ്  ലോങ്ങ് ഐലൻഡിലെ  ക്നാനായ സെൻറ്ററിൽ  നടത്തപ്പെട്ടു.  ഇത്തവണ  വാർഡ് അടിസ്ഥാനത്തിൽ  കരോൾ മത്സരവും നടത്തപ്പെടുന്നു.

ഈ  വർഷത്തെ  ക്രിസ്മസ് കരോളിന്‌ ‌  തുടക്കം കുറിച്ചുകൊണ്ട്  നടത്തിയ കിക്ക്‌ ഓഫ്  ലോങ്ങ് ഐലൻഡിലെ  ക്നാനായ സെൻറ്ററിൽ  നടത്തപ്പെട്ടു.  ഇത്തവണ  വാർഡ് അടിസ്ഥാനത്തിൽ  കരോൾ മത്സരവും നടത്തപ്പെടുന്നു. ഈ  മത്സരത്തിൽ വിജയിക്കുന്നവർക്ക്, കോട്ടയം രൂപതയുടെ  തുടക്കത്തിന് കാരണക്കാരായവരിൽ  ഒരാളായ ഫാദർ മാത്യു  വട്ടക്കളത്തിലചന്റെ   നാമദേയത്തിൽ  എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നു.  ഐ കെ സി സി (IKCC) യുടെ ഫൗണ്ടിങ്  പ്രസിഡന്റ് ആയിരുന്ന ശ്രീ. മാത്യു വട്ടക്കളം ആണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്. തുടർന്ന് ശ്രീ. മാത്യു വട്ടക്കളം, ക്നാനായ  സമുദായത്തിനു വട്ടക്കളത്തിലച്ചൻ  നൽകിയ സംഭാനകളെക്കുറിച്ചു  സംസാരിച്ചു.  BQLI  ക്നാനായ കൂട്ടായ്മയുടെ    നേതൃത്വത്തിൽ  കരോളും നടത്തി. പരിപാടികൾക്ക്  IKCC പ്രസിഡന്റ് എബ്രഹാം പെരുമനശ്ശേരിൽ, KCCNA സെക്രട്ടറി  അജീഷ്  താമരത്തു, നിയുക്ത പ്രസിഡന്റ്  സ്റ്റീഫൻ കിടാരത്തിൽ, സെക്രട്ടറി സാൽബി മാക്കിൽ, ജോ. സെക്രട്ടറി സാബു  തടിപ്പുഴ, ട്രെഷറർ  രഞ്ജി മണലെല്‍, വുമൺസ് ഫോറം പ്രസിഡന്റ് നിറ്റാ കിടാരത്തിൽ BQLI കോർഡിനേറ്റർ ജസ്റ്റിൻ വട്ടക്കളം, സജി ഒരപ്പാങ്കൽ, ജോയ് പാറടിയിൽ, എബ്രഹാം പെരുമ്പളത്തു, സിറിയക് തോട്ടം തുടങ്ങിയവർ നേതൃത്വം കൊടുത്തു


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.