ഇന്ത്യൻ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്കിന്റെ പുതിയ പ്രസിഡന്റ് സ്റ്റീഫൻ കിടാരത്തിൽ, വൈസ് പ്രസിഡന്റ് മിനി തയ്യിൽ, സെക്രട്ടറി സാൽബി മാക്കിൽ, ജോയിന്റ് സെക്രട്ടറി സാബു തടിപ്പുഴ, ട്രഷറർ രഞ്ജി മണലേൽ എന്നിവർ ഇക്കഴിഞ്ഞ ഡിസംബർ 21-ആം തിയതി ക്രിസ്മസ് ആഘോഷങ്ങളോടൊപ്പം റോക്‌ലാൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന പരിപാടിയിലാണ് സത്യപ്രതിജ്ഞ ചടങ്ങു നടത്തിയത്. റീജണൽ ഏരിയ കോ-ഓർഡിനേറ്റർമാരായി ലാലി വെളുപ്പറമ്പിൽ & മേരിക്കുട്ടി കണ്ടാരപ്പള്ളിൽ (റോക്‌ലാൻഡ്), നിഷി കൊടിയന്തറ & ജസ്റ്റിൻ വട്ടക്കളം (B Q L I), ടിന്റു പട്ടാർകുഴി & സിബി മനയ്ക്കപറമ്പിൽ (ന്യൂജേഴ്‌സി/സ്റ്റാറ്റൻ ഐലൻഡ്), കവിത ചെമ്മാച്ചേരിൽ & സജി കണ്ണങ്കര പുത്തൻപുരയിൽ (വെസ്റ്റ്ചെസ്റ്റർ/കണക്റ്റികട്ട്) എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. കെ സി സി എൻ എ നാഷണൽ കൗൺസിൽ മെംബേർസ് ആയ ബെർണീ മുല്ലപ്പള്ളിൽ, ചാക്കോ മണിമല, ജേക്കബ് കുസുമാലയം (യൂത്ത് റെപ്രെസെന്ററ്റീവ്), സാജൻ ഭഗവതികുന്നേൽ, സജി ഒരപ്പാങ്കൽ, സിജു ചേരുവൻകാലായിൽ, ജോയ് പാറടിയിൽ എന്നിവരും വിമൻസ് ഫോറവും ബിൽഡിംഗ് ബോർഡും കെ സി വൈ എൽ ബോർഡും സത്യപ്രതിജ്ഞ ചെയ്തു. ട്രൈസ്റ്റേറ്റിലെ എല്ലാ ക്നാനായക്കാരെയും ഉൾപ്പെടുത്തിയുള്ള പരിപാടികൾക്ക് ഊന്നൽ കൊടുക്കുമെന്നും, വരും വർഷത്തെ ജൂബിലി ആഘോഷങ്ങൾക്കു എല്ലാവിധ പിന്തുണയും പ്രോത്സാഹനവും ട്രൈസ്റ്റേറ്റിലെ ക്നാനായകരിൽ നിന്നും പ്രതീക്ഷിക്കുന്നതായും പ്രസിഡണ്ട് സ്റ്റീഫൻ കിടാരത്തിൽ പ്രസംഗവേളയിൽ ആഹ്വാനം ചെയ്തു.