PRAVASI

ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ് : ക്രിക്കറ്റ് ടൂർണമെന്റ് മെയ് 25 മുതൽ

Blog Image
ചിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ കീഴിലുള്ള ടെക്സാസ് - ഒക്ലഹോമ റീജിയനിലെ 8 പാരീഷുകൾ  പങ്കെടുക്കുന്ന ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ്  (IPSF), മെയ് 25 മുതൽ 27 വരെ ഹൂസ്റ്റൺ സ്റ്റാഫോർഡ് സിറ്റി പാർക്കിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളോടെ ആരംഭിക്കുന്നു. 

ഹൂസ്റ്റൺ: ചിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ കീഴിലുള്ള ടെക്സാസ് - ഒക്ലഹോമ റീജിയനിലെ 8 പാരീഷുകൾ  പങ്കെടുക്കുന്ന ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ്  (IPSF), മെയ് 25 മുതൽ 27 വരെ ഹൂസ്റ്റൺ സ്റ്റാഫോർഡ് സിറ്റി പാർക്കിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളോടെ ആരംഭിക്കുന്നു. 

17 ക്യാറ്റഗറികളിലെ മറ്റു മത്സരങ്ങൾ 2024 ഓഗസ്ററ് ഒന്ന് മുതൽ നാല് വരെ ഫോർട്ട്  ബെൻഡ്  എപിസെൻ്റെറിൽ നടക്കുന്നതായിരിക്കും. ഈ കായിക മാമാങ്കത്തിൽ 1700 ഓളം കായിക താരങ്ങളെയും 5000 കാണികളെയും പ്രതീക്ഷിക്കുന്നു. 

പരിപാടിയുടെ സ്പോൺസേഴ്‌സ്:  ഇവന്റ്  സ്പോൺസർ :ജിബി പാറക്കൽ, പിഎസ്‌ജി ഗ്രൂപ്പ് ആണ് മുഖ്യ സ്പോൺസർ.
മറ്റു പ്രമുഖ സ്‌പോൺസർമാർ: കെംപ്ലാസ്ററ് Inc (ഗ്രാന്റ്  സ്പോൺസർ),  ജെയിംസ് ഒലൂട്ട് നേതൃത്വം നൽകുന്ന ഹൂസ്റ്റൺ മോർട്ടഗേജ്  (പ്ലാറ്റിനം സ്പോൺസർ ), അനീഷ് സൈമൺ നേതൃത്വം നൽകുന്ന ഫോർസൈറ്റ് ഡെവലപ്പേഴ്സ് LLC (ഗോൾഡ് സ്പോൺസർ) തുടങ്ങിയവർ.

IPSF 2024 ന് ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റൺ സെൻറ് ജോസഫ് ഫൊറോനാ ഇടവകയിൽ ഫാമിലി നൈറ്റ്  സംഘടിപ്പിച്ചു.   ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി ജോർജ് പുലിശ്ശേരി, അസിസ്റ്റന്റ് വികാരി ഫാ.ജോർജ്   പാറയിൽ എന്നിവരുടെ നേതൃത്വത്തിൽ  IPSF 2024 ലെ എല്ലാ സ് പോൺസർമാരേയും ചടങ്ങിൽ സംഘാടകർ ആദരിച്ചു. 

Participating Churches 

St. Alphonsa Syro Malabar Catholic Church Austin
St. Thomas Syro Malabar Catholic Church, San Antonio
Divine Mercy Catholic Church, Edinburg
St. Joseph Syro Malabar Catholic Church, Houston
Stthomas Syro Malabar Catholic Church, Garland
Holy Family Syro Malabar Catholic Church, Oklahoma
St.Alphonsa Syro Malabar Catholic Church, Coppell
St. Marys Syro Malabar Catholic Church Pearland

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.