PRAVASI

ഐപിസി ഹെബ്രോൺ കൺവെൻഷൻ വ്യാഴാഴ്ച ആരംഭിക്കുന്നു

Blog Image

ചിക്കാഗോ: ഐപിസി ഹെബ്രോൺ സഭയുടെ 47 മത് വാർഷിക കൺവെൻഷൻ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കും. ആഗസ്റ്റ് 6 വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് നടക്കുന്ന പ്രാരംഭ സമ്മേളനത്തിൽ പാസ്റ്റർ പിസി മാമൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ബൈജു ബാലകൃഷ്ണൻ (തിരുവനന്തപുരം) ആണ് കൺവെൻഷനിലെ മുഖ്യ പ്രാസംഗികൻ. ഹെബ്രോൺ ഗായകസംഘം പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷയും തുടർന്ന്  ആരാധനയോഗവും നടക്കും. ഉച്ചയോടെ നടക്കുന്ന തിരുവത്താഴ ശുശ്രൂഷയോടെ കൺവെൻഷൻ സമാപിക്കും. എല്ലാദിവസവും വൈകിട്ട് ആറുമണിക്ക് ഐപിസി ഹെബ്രോൺ ഗോസ്പൽ സെന്ററിൽ വെച്ചാണ് കൺവെൻഷൻ നടക്കുന്നതെന്ന് സഭാ സെക്രട്ടറി സജി തോമസ് ട്രഷറർ ഷിബിൻ കുഞ്ഞുമോൻ എന്നിവർ അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.