PRAVASI

IPC മിഡ്‌വെസ്റ്റ് റീജിയൻ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 4 മുതൽ സാൻ അന്റോണിയോയിൽ

Blog Image

സാൻ അന്റോണിയോ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (IPC) മിഡ്‌വെസ്റ്റ് റീജിയന്റെ വാർഷിക കൺവെൻഷൻ 2026 സെപ്റ്റംബർ 4, 5, 6 തീയതികളിൽ ടെക്സസിലെ സാൻ അന്റോണിയോയിൽ നടക്കും. ഇന്റർനാഷണൽ ബൈബിൾ ചർച്ച്, 2369 Benrus Blvd, San Antonio, TX 78228 ആണ് വേദി.

സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകിട്ട് 6.30ന് ഈവനിംഗ് സർവീസോടെ കൺവെൻഷന് തുടക്കമാകും.

സെപ്റ്റംബർ 5 ശനിയാഴ്ച രാവിലെ 9ന് PYPA ടാലന്റ് കോമ്പറ്റീഷൻ, 10ന് സിസ്റ്റേഴ്സ് മീറ്റിംഗ്, ഉച്ചയ്ക്ക് 2ന് റിവൈവൽ മീറ്റിംഗ്, വൈകിട്ട് 6.30ന് ഈവനിംഗ് സർവീസ് എന്നിവ നടക്കും. സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 9ന് ആരാധനാ ശുശ്രൂഷയോടെ കൺവെൻഷൻ സമാപിക്കും.

പാസ്റ്റർ റെന്നി ചെറിയാൻ (Chaplain, USAF), പാസ്റ്റർ അനീഷ് ഏലപ്പാറ (ഇന്ത്യ) എന്നിവർ കൺവെൻഷനിലെ മുഖ്യ പ്രഭാഷകരായിരിക്കും. സിസ്റ്റേഴ്സ് മീറ്റിംഗിൽ സിസ്റ്റർ ആക്സ പീറ്റേഴ്സൺ ശുശ്രൂഷിക്കും.

IPC മിഡ്‌വെസ്റ്റ് റീജിയൻ പ്രസിഡന്റ് റവ. ഡോ. ഷിബു തോമസ്, വൈസ് പ്രസിഡന്റ് റവ. ജെയിംസ് എബ്രഹാം, സെക്രട്ടറി പാസ്റ്റർ ബെന്നി പാപ്പച്ചൻ, ജോയിന്റ് സെക്രട്ടറി ബ്രദർ വെസ്ലി മാത്യു, ട്രഷറർ ബ്രദർ വെസ്ലി അലുമ്മൂട്ടിൽ, മീഡിയ കോർഡിനേറ്റർ ബ്രദർ സാം മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് കൺവെൻഷന്റെ ക്രമീകരണങ്ങൾ നടക്കുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.