താരസംഘടനയായ ‘അമ്മ’യിലെ അഡ്‌ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട തർക്കത്തിൽ നടി അൻസിബ ഹസനെതിരെ രൂക്ഷവിമർശനമുന്നയിച്ച് മുൻസിഫ് കോടതിയിൽ നടി ശ്വേതാ മേനോൻ സത്യവാങ്മൂലം നൽകി. അഡ്‌ഹോക് കമ്മിറ്റി അംഗമല്ലാത്ത അൻസിബ കേസ് നീട്ടിക്കൊണ്ടുപോകാനും വ്യക്തിപരമായ പ്രതികാരം തീർക്കാനും വേണ്ടിയാണ് ഹർജിയിൽ കക്ഷിചേരാൻ ശ്രമിക്കുന്നതെന്ന് ശ്വേത സത്യവാങ്മൂലത്തിൽ ആരോപിച്ചു.
‘അമ്മ’യുടെ പ്രസിഡന്റായി തുടരുന്നത് തന്റെ നിയമപരമായ അവകാശമാണെന്ന് വ്യക്തമാക്കി ശ്വേത നൽകിയ ഹർജിയിൽ തന്നെയകൂടി കക്ഷിചേർക്കണമെന്ന് അൻസിബ നേരത്തെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ ശക്തമായി എതിർത്തുകൊണ്ടാണ് അൻസിബയുടെ നീക്കം അനാവശ്യമാണെന്നും നിയമനടപടികൾ വൈകിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും വ്യക്തമാക്കിക്കൊണ്ട് ശ്വേതാ മേനോൻ കോടതിയെ സമീപിച്ചിരിക്കുന്നത്.

