PRAVASI

“കേരള“ ആണോ ”കേരളം“ആണോ ”മലയാള“ ആണോ ”മലയാളം“ ആണോ? ?.

Blog Image

നാടിന്റെയും നാട്ടിലെ ഭാഷയുടെയും പേര് ആ നാട്ടിലെ ഭാഷയുടെ വ്യാകരണവും പ്രയോഗ രീതിയും അടിസ്ഥാനമാക്കി രൂപപ്പെടണം “കേരള” എന്നത് അടിസ്ഥാനപദമായും “കേരളം” എന്നത് മലയാളത്തിലെ നാമരൂപമായും മനസ്സിലാക്കാം.
മലയാളത്തിൽ നാമപദങ്ങൾക്ക് “-ം” ചേർത്ത് സ്വതന്ത്രരൂപം ഉണ്ടാകുന്നത് സാധാരണമാണ്.
ഉദാഹരണങ്ങൾ:

* ദേശ → ദേശം
* ഗ്രാമ → ഗ്രാമം
* നഗരം → നഗരം
* കേരള → കേരളം

“കേരളം” എന്ന മലയാളരൂപം

മലയാളഭാഷയുടെ വളർച്ചയോടൊപ്പം “കേരളം” എന്ന രൂപം സ്വതന്ത്ര നാമമായി ശക്തമായി പ്രചാരത്തിലായി.

അതേസമയം “കേരള” എന്ന രൂപം ഇന്നും സംയുക്തപദങ്ങളിൽ നിലനിൽക്കുന്നു:

* കേരള സർക്കാർ
* കേരള ചരിത്രം
* കേരള സാഹിത്യം
* കേരള സംസ്കാരം
* കേരള നിയമസഭ
* കേരള രാജ്യം

പക്ഷേ ഒരു വാക്യത്തിൽ പ്രദേശത്തിന്റെ പേര് സ്വതന്ത്രമായി ഉപയോഗിക്കുമ്പോൾ:
“കേരളം ”ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്.
എന്നതാണ് മലയാളത്തിലെ സ്വാഭാവിക പ്രയോഗം
“കേരള” ആണ് പഴയത്, അതിനാൽ “കേരളം” തെറ്റാണ് എന്ന നിഗമനം ശരിയല്ല.
ഭാഷയുടെ ചരിത്രത്തിൽ ഒരു പദത്തിന് വിവിധ കാലഘട്ടങ്ങളിൽ വിവിധ രൂപങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിനാൽ:
ചരിത്രപരമായ രൂപം → കേരള
മലയാളത്തിലെ സ്വതന്ത്ര നാമരൂപം → കേരളം
സമാസ/വിശേഷണ പ്രയോഗം → കേരള
എന്നതാണ് ഏറ്റവും ലളിതമായ വിശദീകരണം

 ഡോ റോയ്സ് മല്ലശ്ശേരി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.