PRAVASI

കേരളം ദൈവത്തിൻ്റെ നാടോ? ചെകുത്താൻ്റെ നാടോ?

Blog Image

സാക്ഷരതയിൽ ഒന്നാമതെന്ന് അവകാശപ്പെടുന്ന കേരളം.  മാവേലിയും, തോമസ് ശ്ലീഹായും തുടങ്ങി പാരമ്പര്യത്തിൻെ്് യും, പൈതൃകത്തിൻ്റെയും ചുക്കാൻ പിടിക്കുന്ന മേലാളന്മാർ.   കൊച്ചു കേരളം ദൈവത്തിൻെ്് നാട് എന്ന് വിശേഷിപ്പിച്ച് വാനമ്പാടിയെ പോലെ പാടുന്ന മുഖർജിമാർ, ഒന്ന് തലപൊക്കി നോക്കിയെങ്കിൽ കൊള്ളായിരുന്നു.  
കേരളത്തിന് ഹരിത ഭംഗിയുണ്ട് എങ്കിലും, ഹതഭാഗ്യരുടെഎണ്ണം വർദ്ധിക്കുന്നു.  കായലും, കടലുമുണ്ട് എന്നാൽ വർഗീയതയുടെയും, മ്ലേച്ഛതയുടെയും കയത്തിൽ പെട്ട് മുങ്ങിത്താഴുന്നവർ നിരവധി. കാഴ്ചകൾ നിരവധിയുണ്ട്, എന്നാൽ ദുഷ്ടതയുടെ തിമിരം ബാധിച്ച കണ്ണുകൾ അനവധി. ചരിത്രം ഉറങ്ങുന്ന സ്ഥലം എന്ന് കേളികൊട്ടുമ്പോൾ ഓർക്കുക അസൻമാർഗികതയുടെ ചതുപ്പിൽ അകപ്പെട്ട് മുങ്ങിത്താഴുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സമ്പത്തുകളുടെ കൂമ്പാരവും, ഉയരമുള്ള കെട്ടിടങ്ങളും തല ഉയർത്തുമ്പോൾ മനുഷ്യൻെ്് തലയെ കുനിയിപ്പിക്കുന്ന അശ്ലീലപ്രവർത്തികൾ ദേശത്ത് നൃത്തം ചവിട്ടുകയാണ്.  വർദ്ധിച്ചു വരുന്ന അധാർമികതയും, അനാശാസ്യ പ്രവർത്തികളും ഒരു സുനാമി കണക്കേ കേരളത്തെ വിഴുങ്ങി കൊണ്ടിരിക്കുകയാണ്. കൊച്ചു കേരളമൊന്നു ചുറ്റി സഞ്ചരിച്ചാൽ എവിടെയും, എങ്ങും ദേവാലയങ്ങളും, അമ്പലങ്ങളും, മോസ്ക്കുകളും മറ്റൊരു സംസ്ഥാനത്തും കാണുന്നതിലുപരിയായി കേരളക്കരയിൽ ഉണ്ട്.  എന്നാൽ മനുഷ്യ മനസാക്ഷിയെ, നടുക്കുന്ന നിരവധി സംഭവങ്ങൾ അടിക്കടി കൂടുന്നു.   ശ്രീനാരായണ ഗുരു ഒരിക്കൽ പറഞ്ഞു മതമേതായാലും മനുഷ്യൻ നന്നായാൽ മതി.  ദുഃഖം എന്ന് പറയട്ടെ മനസ്സാക്ഷിയും, മനുഷ്യത്വവും മരവിച്ച മനുഷ്യവർഗ്ഗമല്ലയോ ഇപ്പോൾ ദേശം കയ്യടക്കുന്നത്.

 നക്സൽ പ്രസ്ഥാനം തുടങ്ങി, കേരളത്തിൻെ്് മണ്ണിൽ മനുഷ്യത്വരഹിതമായ നിരവധി, നിരവധി സംഭവങ്ങൾ നടമാടിയിട്ടുണ്ട്. 2018 ൽ അട്ടപ്പാടിയിൽ മധു എന്ന ഒരു ആദിവാസി യുവാവിനെ ആഹാരം മോഷ്ടിച്ചതിന് മൃഗീയമായി കെട്ടിയിട്ട് അടിച്ചു  കൊന്ന കാപാലികത എങ്ങനെ മറക്കുവാൻ കഴിയും?  ഗവൺമെൻെ്് ഫോറസ്റ്റിൽ നിന്ന് ചന്ദനമരം മോഷ്ടിക്കുന്നവനെ മാലയിട്ട് സ്വീകരിക്കുന്ന നപുംസികൾ, ഈ ക്രൂരതയ്ക്ക് മുമ്പിൽ വായ് പൊത്തി പിടിച്ചു.  2023 ൽ സുജിത് എന്ന് പറയുന്ന ഒരു യുവ കോൺഗ്രസ് പ്രവർത്തകനെ കക്കയം ക്യാമ്പിൽ രാജനെ ഉരുട്ടിക്കൊന്നതിനു സമാനമായി, കുന്നംകുളം പോലീസ് ദാരുണമായി തല്ലി ചതക്കുന്ന ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. ഇതൊന്നും ചിലർക്ക് വിഷയമേ അല്ല, സ്വന്തം കാര്യം സിന്ദാബാദ്.  ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിൽ സ്വർണ്ണ കടയിൽ ആഭരണം മോഷ്ടിക്കുവാൻ ശ്രമം നടത്തിയ, കാഴ്ചയിൽ മാനസിക രോഗിക്ക് തുല്യയായ ഒരു സ്ത്രീയെ ജനക്കൂട്ടം കാലുകൾ കെട്ടി പീഡിപ്പിക്കുകയും, അപമാനിക്കുകയും ചെയ്യുന്നത് നാം കണ്ടതാണ്.  ഈ കൂട്ടത്തിൽ പലരും, കാണിക്ക സഞ്ചിയിൽ കയ്യിട്ടു വാരുകയും, അയ്യപ്പഭവിഗ്രഹത്തിൻെ്് സ്വർണം അടിച്ചുമാറ്റുകയും ചെയ്തവർ എയർകണ്ടീഷൻ കാറുകളിൽ സഞ്ചരിക്കുമ്പോൾ അവർക്ക് വഴി മാറി കൊടുക്കുകയും, കുപ്പ് കൈകളോടെ അവരുടെ മുമ്പിൽ നിൽക്കുന്നവരും അത്ര.  ഖജനാവിൽ നിന്ന് കോടികൾ മുക്കുകയും, ബാങ്കുകളിൽ നിന്നും സ്വർണത്തിന് പകരം, മുക്കുപണ്ടം പണയം വെച്ച് , ലക്ഷങ്ങൾ അടിച്ചു മാറ്റുകയും, തട്ടിപ്പും, തിരിമറിയും ചെയ്തുകൊണ്ട് വിമാനങ്ങളിൽ പറന്ന് നടന്ന്, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാറിമാറി താമസിച്ചുകൊണ്ട്, ലീലാവിലാസങ്ങൾ നടത്തുന്നവരുടെ എണ്ണം കേരളത്തിൻെ്് രാഷ്ട്രീയ, മത മേഖലകളിൽ വർദ്ധിക്കുന്നു എന്നുള്ളത് ഇവർ പലപ്പോഴും മറന്നു പോകുന്നു.  ഇത് സ്വാമി വിവേകാനന്ദൻെ്് വാക്കുകൾ കടമെടുത്തു കൊണ്ട് പറയട്ടെ  കേരളത്തെ ഒരു ഭ്രാന്താലയം ആക്കി മാറ്റുന്നു.  ചെകുത്താൻെ്് ഇരിപ്പടമാക്കി കേരളത്തെ മാറ്റിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

 അരാജകത്വത്തിൻ്റെയും, അധഃപതനത്തിൻ്റെയും, അസന്മാർഗതയുടെയും കുഴികളാണ് കേരളത്തിൻെ്് നിരത്തുകളിൽ ദുരന്തം സൃഷ്ടിക്കുന്നത്.  അതിന് തെളിവല്ലയോ എറണാകുളത്ത് ലൈംഗിക തൊഴിലാളിയായ ഒരു സ്ത്രീയെ സ്വന്തം വീട്ടിൽ കൊണ്ടുപോയി, മൃഗങ്ങൾ പോലും ലജ്ജിക്കുന്ന രീതിയിൽ കരുണയില്ലാതെ അടിച്ചു കൊലപെടുത്തി വേഗം മറവു ചെയ്യുവാൻ, ഇരുട്ടിൻെ്് മറവിൽ നിരത്തിലൂടെ ആ ജീവനറ്റ ശരീരം വലിച്ചിഴച്ച്, ഒടുവിൽ മദ്യ ലഹരിയിൽ ഉറങ്ങി പോയ കാമ ഭ്രാന്തൻ ജോർജ്.  സ്ത്രീകളെയും, കുഞ്ഞുങ്ങളെയും പീഡിപ്പിക്കുന്നവരുടെ എണ്ണം സാക്ഷരത കേരളത്തിൽ വർദ്ധിച്ചുവരുന്നു . ഇത് കേരളത്തിൻെ്് തീരത്ത് വർഷങ്ങൾക്ക് മുമ്പ്  കടലിൽ നിന്ന് അഞ്ഞടിച്ച സുനാമിയെക്കാൾ വലിയ, മ്ലേച്ചതയുടെ സുനാമിയത്രേ

മദ്യവും, മയക്കുമരുന്നും കേരളത്തിൻെ്് കലവറയിലെ വിറ്റഴിയപ്പെടുന്ന സാധനങ്ങളിൽ നാം സ്ഥാനം കരസ്ഥമാക്കി.  ബ്ലാക്ക് മെയിലിങ്ങിലൂടെ പല യുവതീ, യുവാക്കളും കുടുങ്ങി ആത്മഹത്യയിൽ രക്ഷ കണ്ടെത്തുന്നു.  അങ്ങനെ ആത്മഹത്യയിൽ  ഒന്നാം സ്ഥാനത്ത് എന്നുള്ള ദേശീയ അവാർഡ് കേരളം കരസ്ഥമാക്കി. ഇത് കാണുമ്പോഴും, കേൾക്കുമ്പോഴും വിശ്വാസികളുടെ പിതാവായ അബ്രഹാം പറഞ്ഞ വാക്കുകൾ ഓർമ്മയിൽ വരുന്നു,  ഈ സ്ഥലത്ത് ദൈവ ഭയം ഇല്ല (ഉല്പത്തി 20 :11)   ദുഷ്ടന്മാരുടെ എണ്ണം വർധിക്കുന്നു, അഹങ്കാരികൾ ദേശത്ത് തല ഉയർത്തുന്നു.   സാക്ഷരതയിലും, സമ്പത്തിലും, സംസ്കാരത്തിലും മുന്നിൽ എന്ന് പുലമ്പുന്നവർ ഓർക്കണം, സംസ്കാരിക മൂല്യങ്ങളും, ആദർശവും, ശുചിത്വവും, മനുഷ്യ സ്നേഹവും കേരളത്തിൻെ്് മണ്ണിൽ നിന്ന് വന്ദേ ഭാരത് തീവണ്ടിയെക്കാൾ വേഗത്തിൽ ഓടി മാറി കൊണ്ടിരിക്കുന്നു.  തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാത്ര ചെയ്താൽ ഇത് നമുക്ക് തിരിച്ചറിയുവാൻ കഴിയും  പൊതു നിരത്തുകളിൽ അപകടത്തിൽ പെട്ട് മരണത്തോട് മല്ലിടിക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുവാൻ തുനിയാതെ സെൽഫി എടുക്കുന്ന മനസ്സാക്ഷി മരവിച്ചവർ,  കാശ് കെട്ടിവയ്ക്കാതെ, ജീവൻ നിലനിർത്തുവാൻ പോലുമുള്ള പ്രാഥമിക ശുശ്രൂഷ രോഗിക്ക് നിരസിക്കുന്ന വൈദ്യലോകം. 

ഒരു പ്രാഥമിക ആവശ്യത്തിനായി ഒരു ദീർഘദൂര വഴി യാത്രക്കാരന്, പ്രത്യേകിച്ച് സ്ത്രീകൾക്ക് കേരളത്തിൻെ്് മണ്ണിൽ ഒരു ബാത്റൂം കണ്ടുപിടിക്കുക എന്നുള്ളത് കൊളംബസിന് അമേരിക്ക കണ്ടു പിടിച്ചതിലും പ്രയാസമാണ്.  അഥവാ ഒന്ന് കണ്ടുപിടിച്ച്, അതിൽ കയറിയാൽ കൊടുംങ്കാട്ടിൽ നിന്ന് ഇറങ്ങുന്ന മദമിളകിയ  കൊമ്പനാന പോലും മയങ്ങി വീഴുന്ന നാറ്റം ആണ് അതിൽനിന്നും പുറത്തുവരുന്നത്.  പൊതുസ്ഥലവും, പൊതുമുതലും പരിരക്ഷിക്കുകയോ, സൂക്ഷിക്കുക ചെയ്യുന്നതിൽ കേരളം ആയിരം വർഷം പുറകിലത്രേ.  കാട്ടിലെ തടി തേവരുടെ ആന.   ഈ ചിന്താഗതിയാണ് പലർക്കും ഉള്ളത്.  ഉലകംചുറ്റുന്ന വാലീബനെ പോലെ, രാഷ്ട്രീയ നേതാക്കളും, മതമേലധ്യക്ഷന്മാരും ലോകം ചുറ്റി പശ്ചാത്യ സംസ്കാരവും, പുരോഗതികളും കണ്ടിട്ടും, കേരളത്തിൻെ്് മണ്ണിൽ ഒന്നും നടപ്പിൽ വരുത്തുവാനോ പുരോഗമനപരമായ ആശയങ്ങൾ തലമുറകൾക്ക് കൈമാറുവാനോ കഴിയാതെ, സ്വന്തം മടിശീല വലുതാക്കുന്ന കുൽസ്യത വ്യന്ദം.  ഇതാണോ ആർഷഭാരതത്തിൻെ്് സംസ്കാരം?  ഇത് ഉഗാണ്ട സംസ്കാരമത്രേ.  ഇത് ദൈവത്തിൻെ്് നാട് അല്ല, സാത്താൻ കുടിയിരിക്കുന്ന നാടായി മാറിക്കൊണ്ടിരിക്കുന്നു, ഭൂതങ്ങൾ ആധിപത്യം എടുക്കുന്നു. 

അന്തരീക്ഷ മലിനീകരണം, വായുമലിനീകരണം എന്ന് പുലമ്പിക്കൊണ്ട് വട്ടം ഓടി, പ്ലസ്റ്റിക് സാധനങ്ങൾ നിരോധിച്ചത് കൊണ്ട് വലിയ ശുദ്ധീകരണം ഒന്നും കേരളത്തിൻെ്് മണ്ണിൽ നടക്കുകയില്ല.  ശരീരത്തിൻെ്്ക്യാൻസർ പോലുള്ള രോഗങ്ങൾ ചികിത്സിച്ചാൽ സൗഖ്യം വരും. എന്നാൽ മനസാക്ഷിക്കും, ഹൃദയത്തിനും ക്യാൻസർ പിടിപെട്ടാൽ നിത്യ മരണം  ഉറപ്പാണ്.  . ഇവിടെ ഒരു ശുദ്ധീകരണം ആവശ്യമാണ് ദാവീദ് അത് തിരിച്ചറിഞ്ഞപ്പോൾ ഇങ്ങനെ പറഞ്ഞു എന്നെ നന്നായി കഴുകി എൻെ്് അകൃത്യം പോക്കേണമേ,  എന്നെ എൻെ്് പാപം നീക്കി എന്നെ വെടിപ്പാക്കണമേ  
(സങ്കീർത്തനം 51:2).

ചിന്തിക്കൂ! അസമാർഗികതയുടെ പെരുമഴ ദേശത്ത് പെയ്തിറങ്ങുമ്പോൾ അതിൽ മുങ്ങിപ്പോകാതെ, ഒഴുകി പോകാതെ, ഒഴുക്കിനെതിരെ  നീന്തുവാൻ സർവ്വായുധ വർഗ്ഗം (എഫെസ്യർ 6.13-17) ധരിക്കുവാൻ തയ്യാറെടുക്കൂ.  സർവ്വലോകവും ദുഷ്ടൻെ്് അധീനതയിൽ കിടക്കുന്നു  (1 യോഹന്നാൻ 5:19)  ഇത് നാം മറന്നു പോകരുത്. 
ദൈവത്തിൻെ്് നാടായി വീണ്ടും നമ്മുടെ കേരളം വിളങ്ങട്ടെ!

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.