കെ. സി. വൈ. എൽ ന്റെ ഇലക്ഷൻ ക്യാമ്പ് സമാപിച്ചു. 2026-2028 പ്രവർത്തന വർഷത്തേക്കുള്ള കെ.സി.വൈ.എൽ അതിരൂപത ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നാല് സെൻ്ററുകളിലായി നടത്തപ്പെട്ടു. തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്റർ, പടമുഖം സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയം, കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെൻ്റർ, സെക്രട്ടറി ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയം ചങ്ങലേരി എന്നീ സെൻ്ററുകളിലായി 262 പേർ വോട്ട് രേഖപ്പെടുത്തി. 9 സ്ഥാനാർത്ഥികൾ മത്സരിച്ച ഇലക്ഷനിൽ പുതിയ അതിരൂപത കെ.സി.വൈ.എൽ നേതൃനിരയിലേക്ക് ജാക്സൺ സ്റ്റീഫൻ മണപ്പാട്ട് പയ്യാവൂർ വലിയ പള്ളി (പ്രസിഡന്റ്)
ചാക്കോ ഷിബു ചേനാട്ടുകുഴിയിൽ പിറവം (ജനറൽ സെക്രട്ടറി)
ആൽബിൻ ബിജു പുത്തൻപുരയ്ക്കൽ കൈപ്പുഴ
(വൈസ് പ്രസിഡൻ്റ്)
ജോയൽ ടെനി മങ്ങാട്ട് താമരക്കാട്
(ട്രഷറർ)
ജിസ്‌മി ബാബു കദളിക്കാട് എസ് എച്ച് മൗണ്ട് ( ജോയിൻ്റ് സെക്രട്ടറി ) എന്നിവർ നിയുക്ത ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മലബാർ റീജിയൻ സെക്രട്ടറി ടെസ്‌ലിൻ തോമസ് രാമച്ചനാട്ട് കള്ളാർ അതിരൂപത നിയുക്ത ജോയിൻ്റ് സെക്രട്ടറി ആയിരിക്കും. രാവിലെ 9 മണിക്ക് രജിസ്ട്രേഷനോടെ ഇലക്ഷൻ ക്യാമ്പ് ആരംഭിച്ചു 10 മണിക്ക് ചൈതന്യ പാസ്റ്റർ സെൻ്ററിൽ വച്ച് ഡോക്ടർ അലക്സ് ജോർജ് ക്രൈസ്തവ നേതൃത്വത്തെക്കുറിച്ച് ഭാരവാഹികൾക്ക് ക്ലാസ് നയിച്ചു. തുടർന്ന് സംഘടനയെ കുറിച്ച് കെസിവൈഎൽ അതിരൂപത ഡയറക്ടർ ശ്രീ ഷെല്ലി ജോസഫ് ആലപ്പാട്ട് ക്ലാസ് നയിച്ചു. പ്രാർത്ഥനയ്ക്കും ഉച്ചഭക്ഷണത്തിനും ശേഷം ഇലക്ഷൻ ആരംഭിച്ചു. നാലു സെന്ററുകളിലെയും ഇലക്ഷൻ പൂർത്തീകരിച്ച് കൗണ്ടിംഗ് നടത്തി വിജയികളെ പ്രഖ്യാപിച്ചു.



