മുപ്പത്തി നാലാമത് ജിമ്മി ജോർജ് വോളീബോൾ നാഷണൽ വോളി ബോൾ ഫൈനൽ മത്സരത്തിൽ സ്ട്രെയ്റ്റ് സെറ്റിന് ഡാളസ് സ്‌ട്രൈക്കേഴ്‌സ് വാഷിങ്ടൺ കിങ്സിനെ തോല്പിചു ഇന്നത്തെ കളികളിൽ മികച്ച താരമായത് ജോനാ മാത്യു
ന്യൂയോർക് :മുപ്പത്തി നാലാമത് ജിമ്മി ജോർജ് വോളീബോൾ നാഷണൽ വോളി ബോൾ ഫൈനൽ മത്സരത്തിൽ സ്ട്രെയ്റ്റ് സെറ്റിന് ഡാളസ് സ്‌ട്രൈക്കേഴ്‌സ് വാഷിങ്ടൺ കിങ്സിനെ തോല്പിചു ഇന്നത്തെ കളികളിൽ മികച്ച താരമായത് ജോനാ മാത്യു 18 വയസ് 6 '3 പൊക്കം മല്സരത്തില് ഉടനീളം ജോനാ പുറത്തു എടുത്ത കളി ഇന്റർനാഷണൽ നിലവാരത്തിൽ ഉള്ളത് മികച്ച സർവീസ്, നിലം തുളക്കുന്ന സ്മാഷ് - പോയിന്റ് പോയാൽ ടീം അംഗങ്ങളെ ചേർത്ത് പിടിച്ചു നിർത്തുന്ന ഒത്തൊരുമ അതൊക്കെ ജോനാ യുടെ പ്രത്യയകതയാണ് ഡാളസിൽ കട്ടപ്പനക്കാരൻ ഷോണി മാത്യുവിന്റെയും സിസിലിന്റെയും ഇളയമകൻ .. 12 TH ഗ്രേഡ് കഴിഞ്ഞു സെയിന്റ് ലൂയിസിൽ മേരി വിൽ യൂണിവേഴ്സിറ്റി യിൽ പ്രീമെഡിന് ചേരുകയാണ്..കാര്യം ഇതൊന്നുമല്ല ഹ്യൂസ്റ്റണിലുള്ള HVA വോളി ബോൾ ക്ലബ് ജോനയെ കളിക്കാൻ എടുത്തപ്പോൾ മലയാളികൾക്കിടയിൽ ആദ്യമായാണ് ഒരു താരം അമേരിക്കൻ ലീഗ് ക്ലബ്ബിൽ കളിക്കുന്നത് .. ജോനാ HVA ക്ലബിന് വേണ്ടി ഇറ്റലിയിൽ പോയി കളിച്ചു പോളണ്ടിനോടും ഇറ്റലിക്കും എതിരെ HVA ക്ലബ് കളിച്ചപ്പോൾ ജോനാ ബെസ്റ് സിക്സ് ലുണ്ടായിരുന്നു.. വലിയ തുകയാണ് ജോനാകു കിട്ടുന്നുത് 3 വര്ഷം മുൻപ് കരാറിൽ ഒപ്പിട്ടു പക്ഷെ കരാർ തുക ഡാഡിനെ അറിയൂ എന്ന് ജോനാ പറഞ്ഞു ..HVA ക്ലബ്ബിന്റെ പ്രശസ്ത കോച്ച് സീൻ കാർട്ടരുടെ കീഴിലാണ് പരിശീലനം ..ഡാളസ് സ്‌പൈക്കേഴ്‌സ് വോളിബാൾ ടീമും ജോനായും ഒക്കെ നമ്മുക്ക് അഭിമാനമാണ് ഡാളസ് ടീം കളിക്കാർക്ക് പ്രചോദനം നല്കാൻ എത്തിയ പേരെൻസ് മറ്റു വോളീബോൾ പ്രേമികൾ എല്ലാവരും കായിക രംഗത്തിനു പുത്തൻ പ്രതീക്ഷയാണ്..