PRAVASI

ജോൺ ടി. വർഗീസ് ന്യൂജേഴ്സിയിൽ നിര്യാതനായി

Blog Image

ന്യൂജേഴ്‌സി : തിരുവല്ല വള്ളംകുളം തയിൽപ്പറമ്പിൽ പരേതരായ ടി. കെ. വർഗീസിന്റെയും സാറാമ്മ വർഗീസിന്റെയും മകൻ ജോൺ ടി. വർഗീസ് (82)  ന്യൂജേഴ്സിയിൽ നിര്യാതനായി.

ഭാര്യ: സാറാമ്മ ജോൺ തിരുവല്ല കുന്നന്താനം മന്നത്തേതിൽ കുടുംബാംഗമാണ്.

മക്കൾ: ജോബി ജോൺ (മിഡ്‌ലാൻഡ് പാർക്ക്, ന്യൂജേഴ്സി സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ ഇടവകാംഗം), ജിബി തോമസ് (മെസ്ക്വിറ്റ്, ടെക്സാസ് സെന്റ് പോൾസ് മാർത്തോമ്മാ പള്ളി).  


മരുമക്കൾ: ബിന്ദു ജോൺ (കല്ലുങ്കൽ ഹൗസ്, വാഴക്കുളം, മൂവാറ്റുപുഴ), ജെഫ് തോമസ് (കാതടേത്ത് സൗത്ത് ഹൗസ്, വേടരപ്ലാ, ചാരുംമൂട്).

കൊച്ചുമക്കൾ: ജസ്റ്റിൻ ജോൺ, ജയ ജോൺ, ജെയ്ൻ തോമസ്, ജെയിംസ് തോമസ്.

മറിയമ്മ ഇടിക്കുള, സാറാമ്മ തോമസ്, ടി. വി. മത്തായി, റേച്ചൽ മാത്യു, പരേതരായ ടി വി വർഗീസ്,  ടി വി തോമസ്, ഏലിയാമ്മ ചാക്കോ എന്നിവർ സഹോദരങ്ങളാണ്.
 
പൊതുദർശനം (Wake Service) ഓഗസ്റ്റ് 29, ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെ  സൈന്റ്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയം, മിഡ് ലാൻഡ് പാർക്ക്, ന്യൂജഴ്‌സിയിൽ വെച്ച് നടത്തപ്പെടുന്നതാണ് (497, Midland Park, New Jersey) 

സംസ്കാരം പിന്നീട് ( സൈന്റ്റ് മേരീസ് ഓർത്തഡോൿസ് ദേവാലയം, വള്ളംകുളം, തിരുവല്ല)  

സ്നേഹനിധിയായ ഭർത്താവും, പിതാവും, സഹോദരനും, മുത്തശ്ശനും  ദൈവവിശ്വാസിയുമായിരുന്ന ജോൺ ടി. വർഗീസിന്റെ നിര്യാണത്തിൽ   മിഡ് ലാൻഡ് പാർക്ക്  സൈന്റ്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയ വികാരി റവ.ഫാ.ഡോ ബാബു കെ മാത്യു അനുശോചനം രേഖപ്പെടുത്തി.

കൂടുതൽ വിവരങ്ങൾക്ക്  ജോബി ജോൺ (201 - 314 - 6303 )

ജെറീഷ് വർഗീസ് - (201 - 621 - 1003)  

John T Varghese

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.