പരിസ്ഥിതി പ്രവർത്തകനും ജെയ്ജി പീറ്റർ ഫൗണ്ടേഷൻ പ്രസിഡൻ്റുമായ ജോസഫ് ജെ. കാരൂർ (80) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് അതീവ ഗുരുതര നിലയിൽ ഏതാനും ദിവസങ്ങളായി കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫോറസ്റ്റ് ഇൻഫർമേഷൻ ബ്യൂറോ മുൻ ഡപ്യൂട്ടി ഡയറക്ടറാണ്.
ഭൗതികശരീരം (25/11/2026 ബുധൻ) ഉച്ചയ്ക്ക് 2:00 മണി വരെ ഇടുക്കി ജില്ലയിലെ കുമളിയിലുള്ള വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കട്ടപ്പന മുനിസിപ്പാലിറ്റിയുടെ ഇലക്ട്രിക് ക്രിമറ്റോറിയത്തിൽ സംസ്‌കാരം നടത്തും.
ഭാര്യ: ലിസമ്മ ജോസഫ് ( റിട്ട. ഡിഇഒ, കട്ടപ്പന)
മക്കൾ: പ്രതാപൻ ജെ. കാരൂർ, ഡോ. പൊന്നി ജോസ് കാരൂർ, പരേതനായ പാസ്കൽ ജെ. കാരൂർ. മരുമകൻ: ഡോ. റെജി ജോർജ്.
മരുമകൾ: ടിന്റുമോൾ ജോസഫ്.


