PRAVASI

ജോസഫ് കൊല്ലപ്പള്ളില്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

Blog Image
ജോസഫ് കൊല്ലപ്പള്ളില്‍ (90) ന്യയോര്‍ക്കില്‍ അന്തരിച്ചു. 1972ല്‍ അമേരിക്കയിലേക്കു കുടിയേറിയ ജോസഫ് കൊല്ലപ്പള്ളില്‍ കോട്ടയം അതിരമ്പുഴ സെന്‍റ് മേരീസ് ഇടവകയിലെ കൊല്ലപ്പള്ളില്‍ കുടുംബാംഗമാണ്.

ന്യൂയോര്‍ക്ക്: ജോസഫ് കൊല്ലപ്പള്ളില്‍ (90) ന്യയോര്‍ക്കില്‍ അന്തരിച്ചു. 1972ല്‍ അമേരിക്കയിലേക്കു കുടിയേറിയ ജോസഫ് കൊല്ലപ്പള്ളില്‍ കോട്ടയം അതിരമ്പുഴ സെന്‍റ് മേരീസ് ഇടവകയിലെ കൊല്ലപ്പള്ളില്‍ കുടുംബാംഗമാണ്. പേരൂര്‍ പെരിങ്ങലത്ത് കുടുംബാംഗമായ പെണ്ണമ്മ ജോസഫ് ഭാര്യയാണ്. തെരേസ തുരുത്തിയില്‍, ഡോ. മേരി കൊല്ലപ്പള്ളില്‍, ജോര്‍ജ് കൊല്ലപ്പള്ളില്‍ എന്നിവര്‍ മക്കളും സിബി തുരുത്തിയില്‍, ഡാരെന്‍ ബരേണി,ലോറ കൊല്ലപ്പള്ളില്‍, എന്നിവര്‍ മരുമക്കളുമാണ്. ജെയ്ക്ക്, സൈമണ്‍, ബെന്‍, മായ, ഒലിവിയ, ടിം, സബീന്‍ എന്നിവരാണ് പേരക്കിടാങ്ങള്‍. 
നവംബര്‍ 7, വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3 മുതല്‍ വൈകിട്ട് 8.00 വരെ ന്യയോര്‍ക്കിലുള്ള എലംഹേസ്റ്റിലെ ജറാര്‍ഡ് ജെ. ന്യൂഫെഡ് ഫ്യൂണറല്‍ ഫോമില്‍ വച്ചു വേക്ക് നടക്കും. നവംബര്‍ 8, വെള്ളിയാഴ്ച രാവിലെ 9.15ന് സെന്‍റ് ബാര്‍ത്തലോമിയ കാത്തലിക് ദേവാലയത്തില്‍ സംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുകയും തുടര്‍ന്ന് ഫ്ളഷിംഗ് മൗണ്ട് സെന്‍റ് മേരീസ് സെമിത്തേരിയില്‍ സംസ്ക്കാര ശുശ്രൂഷകള്‍ പൂര്‍ണ്ണമാവുകയും ചെയ്യും. 

ജോസഫ് കൊല്ലപ്പള്ളില്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.