PRAVASI

ജോസഫ് ഫിലിപ്പ് കാവാലം (88) ന്യു ജേഴ്‌സിയിൽ അന്തരിച്ചു

Blog Image

നോർത്ത്‌വെയ്‌ൽ, ന്യൂജേഴ്‌സി: ആദ്യകാല മലയാളി നോർത്ത്‌വെയ്‌ലിൽ  താമസിക്കുന്ന   ജോസഫ് ഫിലിപ്പ് കാവാലം (88) ഓഗസ്റ്റ് 18-ന് അന്തരിച്ചു.ചങ്ങനാശ്ശേരി സ്വദേശികളായ  കെ.എം. ഫിലിപ്പ്, മറിയാമ്മ കോശി ഫിലിപ്പ് എന്നിവരുടെ മകനാണ്. ഉപരിപഠനാർത്ഥം 1963-ൽ അമേരിക്കയിലെത്തി. തുടർന്ന് മിനസോട്ട സർവകലാശാലയിലും (സെന്റ് പോൾ)  ആംഹെർസ്റ്റിലെ മസാച്യുസെറ്റ്‌സ് സർവകലാശാലയിലും നിന്ന്  കെമിസ്ട്രിയിലും  ഫുഡ് സയൻസിലും  ഇരട്ട ബിരുദാനന്തര ബിരുദം നേടി.  1969-ൽ മിനസോട്ടയിൽ വച്ച്   ലില്ലി മത്തായിയെ (ലില്ലി കാവാലം) വിവാഹം കഴിച്ചു.

തുടർന്ന്  ന്യൂജേഴ്‌സിക്ക്  താമസം മാറ്റി. അവർ ടീനെക്കിലെ പിസ്കറ്റവേയിലും കഴിഞ്ഞ 38 വർഷമായി നോർത്ത്വെയിലിലുമാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ കരിയറിന്റെ ഭൂരിഭാഗവും കെമിസ്റ്റായി  ന്യൂയോർക്കിലെ പൊമോണയിലുള്ള ബാർ ലാബ്‌സിലും (Barr Labs) അതിനു മുമ്പ് യുഎസ് വിറ്റാമിനിലും (റെവ്‌ലോൺ) ആയിരുന്നു .

ജോസഫ് ഫിലിപ്പ് കാവാലവും ലില്ലി കാവാലവും വിവാഹിതരായിട്ട് 56 വർഷമായി.
മൂന്ന് മക്കൾ:  സൂസൻ കാവാലം, ബീന കാവാലം, പമേല കാവാലം

സഹോദരരിൽ സിസ്റ്റർ സൂസി മരിയ, കെ.പി. രാജമ്മ എന്നിവർ ജീവിച്ചിരിപ്പുണ്ട്.  മറ്റു സഹോദരങ്ങളായ കെ.പി. മത്തായി, കുഞ്ഞൂഞ്ഞമ്മ അഗസ്റ്റിൻ, അന്നമ്മ ജോസഫ്, കോശി ഫിലിപ്പ് എന്നിവർ  നേരത്തെ അന്തരിച്ചു.

പൊതുദർശനം: ഓഗസ്റ്റ് 23 ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതൽ 5 വരെ  പിസി ഫ്യൂണറൽ ഹോമിൽ (Pizzi Funeral Home, 120 Paris Avenue, Northvale, NJ)

സംസ്കാര ശുശ്രുഷ: ഓഗസ്റ്റ് 24 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നോർത്ത്വെയിലിലെ  സെന്റ് ആന്റണീസ് റോമൻ കാത്തലിക്ക്  പള്ളിയിൽ.

തുടർന്ന്  സംസ്കാരം ടപ്പൻ റിഫോംഡ് ചർച്ച് സെമിത്തേരിയിൽ.

ജോസഫ് ഫിലിപ്പ് കാവാലം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.