PRAVASI

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി. സ്കറിയ അന്തരിച്ചു

Blog Image

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി. സ്കറിയ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ താമസിച്ചുവരികയായിരുന്നു. 55 വർഷം മുമ്പ് കൊല്ലം ജില്ലയിലെ ആര്യങ്കാവിൽ നിന്ന് കോട്ടയം ജില്ലയുടെ മലയോര മേഖലയിലേക്ക് കുടിയേറിയ ഒരു കർഷകനായിരുന്നു അദ്ദേഹം. പരേതയായ മണിമല കരിമ്പനക്കുളം വാണിശ്ശേരി അന്നമ്മ സ്കറിയയാണ് ഭാര്യ.

മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ശനിയാഴ്ച (ഒക്ടോബർ 16) ഉച്ചയ്ക്കുശേഷം മൃതദേഹം വസതിയിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് ഞായറാഴ്ച (ഒക്ടോബർ 17) രാവിലെ 11.30-ന് ഇടകടത്തിയിലെ വസതിയിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഉമിക്കുപ്പ ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും. ഷാജൻ സ്കറിയ ഉൾപ്പെടെ ഏഴ് മക്കളാണ് ഇവർക്കുള്ളത്. സിസ്റ്റർ മെഴ്‌സിറ്റ (മദർ സുപ്പീരിയർ, ചമ്പക്കുളം മാർ കുര്യാളശേരി മ്യൂസിയം മഠം), ഫാ. ടോമി കരിയിലക്കുളം (ഡയറക്ടർ, പാഞ്ചഗണി റെഡ്ക്രോസ് ആശുപത്രി, മഹാരാഷ്ട്ര), അഡ്വ. ജിജി എസ്. (ഹൈക്കോടതി അഭിഭാഷകൻ), സെലിൻ റോയ് (നഴ്സിങ് പ്രാക്ടീഷണർ, ലോസ് ആഞ്ചലസ്, അമേരിക്ക), ജോജൻ (അഡ്മിനിസ്ട്രേറ്റർ, പാഞ്ചഗണി സെന്റ് സേവ്യേഴ്സ് ഇന്റർനാഷണൽ സ്കൂൾ), സോജൻ (പ്രിൻസിപ്പൽ, ചമ്പക്കുളം പോരൂക്കര ബി.എഡ്. കോളേജ്) എന്നിവരാണ് മറ്റ് മക്കൾ. ബിജി, റോയ്, ബോബി അലോഷ്യസ്, സുബി, സ്മിത എന്നിവർ മരുമക്കളാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.