കലയുടെ മായാ വിസ്മയം തീർത്ത വാശിയേറിയ മത്സരങ്ങളിൽ നിന്നും ലെന മാത്യൂസ് കുരുട്ടുപറമ്പിൽ തുടർച്ചയായി രണ്ടാം തവണയും കലാതിലകം കിരീടം ചൂടി, ഒപ്പം ജേക്കബ് മാപ്ളേറ്റ് കലാ പ്രതിഭയുമായി.
മെയ് പതിനൊന്നു ശനിയാഴ്ച കെ. സി. എസ് ക്നാനായ സെന്ററിലെ ആറ് സ്റ്റേജുകളിലായി രാവിലെ ഒൻപതരയോടെ ആരംഭിച്ച മത്സരങ്ങളിൽ ഗ്രൂപ്പിനങ്ങളിലും വ്യക്തിഗത ഇനങ്ങളിലുമായി എണ്ണൂറ്റിയന്പതോളം കുട്ടികൾ തങ്ങളുടെ കലാവിരുതുകളുടെ മാറ്റുരച്ചു. കലയുടെ മായാ വിസ്മയം തീർത്ത വാശിയേറിയ മത്സരങ്ങളിൽ നിന്നും ലെന മാത്യൂസ് കുരുട്ടുപറമ്പിൽ തുടർച്ചയായി രണ്ടാം തവണയും കലാതിലകം കിരീടം ചൂടി, ഒപ്പം ജേക്കബ് മാപ്ളേറ്റ് കലാ പ്രതിഭയുമായി.
സാന്ദ്ര കുന്നശ്ശേരിൽ, ലിയോറ മ്യാൽക്കരപ്പുറത്ത് എന്നിവർ റൈസിംസ്റ്റാർസ് ആയും തിരഞ്ഞെടുക്കപ്പെട്ടു. ഒപ്പം ജിയ പുന്നച്ചേരിലും, എലോറ മ്യാൽക്കരപ്പുറത്തും പ്രത്യേക അംഗീകാരത്തിനുടമകളായി.
കെ. സി. എസ് ക്നാനായ സെന്ററിൽ വച്ച് നടത്തപ്പെട്ട മത്സരങ്ങൾക്ക് കഴിഞ്ഞ വർഷത്തെ കലാ തിലകമായ ലെന കുരുട്ടുപറമ്പിലും, കലാ പ്രതിഭയായ റാം താന്നിച്ചുവട്ടിലും ചേർന്ന് നിലവിളക്കു തെളിയിച്ചു തുടക്കം കുറിച്ചു. കെ. സി. സി. എൻ. എ പ്രസിഡണ്ട് ഷാജി എടാട്ട് യുവജനോത്സവം ഉല്ഘാടനം ചെയ്തു.
സംഘാടക മികവുകൊണ്ടും അടുക്കും ചിട്ടയും, കൃത്യതയുമാർന്ന നടത്തിപ്പിലൂടെയും കലോത്സവം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. എല്ലാമത്സരങ്ങളും മത്സരാർത്ഥികളുടെ എണ്ണം മൂലം രാവേറെ നീളുമെന്ന് കരുത്തപ്പെട്ട യുവജനോത്സവം വൈകുന്നേരം അഞ്ചരമണിക്കുതന്നെ അവസാനിപ്പിക്കുവാൻ കഴിഞ്ഞത് സംഘാടക സമിതിയുടെ കഠിനപ്രവർത്തനം ഒന്നുകൊണ്ടു മാത്രമാണ്.
കലാമേളയ്ക്ക് ചെയർ പേഴ്സൺ ബിനു ഇടകര, ബെക്കി ഇടിയാലിൽ, ബിബികല്ലിടുക്കിൽ, ജിനു പുന്നച്ചേരിൽ, ജെസ്ലിൻ പ്ലാത്താനത്ത്, ടീന നേടുവാമ്പുഴ, ടിനോ മുണ്ടപ്ലാക്കൽ, ടോസ്‌മി കൈതക്കത്തൊട്ടിയിൽ, ഷൈനി വിരുത്തകുളങ്ങര, മോഹിൻ മാമൂട്ടിൽ, ടിനോ വാളത്താറ്റ്
എന്നിവരോടൊപ്പം കെ. സി. എസ് എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ജെയിൻ മാക്കിൽ, ജിനോ കക്കാട്ടിൽ, സിബു കുളങ്ങര, തോമസ്കുട്ടി തേക്കുംകാട്ടിൽ, ബിനോയ് കിഴക്കനടി എന്നിവർ നേതൃത്വം നൽകി. കെ. സി. എസിന്റെ പോഷക സംഘടനാ ഭാരവാഹികൾ യുവജനോത്സവത്തിന്റെ വൻ വിജയത്തിനുവേണ്ട സഹായങ്ങൾ ചെയ്തു. കെ. സി. എസിന്റെ ചരിത്രത്തിലെ ഒരു നാഴിക കല്ലായിമാറിയ കലാമത്സരങ്ങളിൽ പങ്കെടുത്ത എല്ലാവര്ക്കും കെ. സി. എസ് എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
Kalaprathiba Jacob Maplet
Kalathilakam Lena Kuruttuparampil