PRAVASI

കലികാലം (കവിത )

Blog Image

അച്ഛനെതല്ലി പുറത്തിറങ്ങി
അമ്മയെ കല്ലേലലക്കി നീങ്ങി
മറയത്തിരുന്ന് കുരയ്ക്കും ശുനകൻ്റെ
മുനവെട്ടിനീക്കുവാനാർക്കു ധൈര്യം.
നായിൻ്റെ പൊന്നുണ്ണീ നീയറിഞ്ഞീലയോ
ഗാനഗന്ധർവ്വൻ്റെ ആത്മാർപ്പണം.
എന്തുംനിനച്ചു തെറിവിളിക്കാൻ നിൻ്റെ
തന്തയല്ലിതു നാദബ്രഹ്മമല്ലോ.
ഗർഭത്തിനുള്ളിൽ നീ കേട്ടുകിടന്നതീ
അത്ഥഗംഭീര ഗരിമയല്ലോ.
ഉണ്ണാ,നുറങ്ങാ,നുയിർക്കുവാനായ് നിന്നെ
ഉണ്ടാക്കിയോർ കേട്ട ഗാനമല്ലോ.
നാവിറങ്ങിപ്പോയ നാട്ടുപ്രമാണികൾ
നട്ടെല്ലു പണയപ്പെടുത്തി കിതയ്ക്കവേ
ആരുമില്ലേയൊന്നു പ്രതികരിക്കാൻ കഷ്ടം,
ആവരുതിങ്ങനെ സംസ്കാര കേരളം.

രാജീവ് ആലുങ്കൽ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.