PRAVASI

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ

Blog Image

സൺ ടിവിയിലെ ജനപ്രിയ പരമ്പരയായ 'കയലി'ലെ അഭിനയത്തിലൂടെ തമിഴ് പ്രേക്ഷകർക്ക് സുപരിചിതയായ നടി സുഭാഷിണി ബാലസുബ്രഹ്മണ്യം (36) അന്തരിച്ചു. ചെന്നൈയിലെ വസതിയിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്രീലങ്കൻ സ്വദേശിനിയായ സുഭാഷിണി തമിഴ് സിനിമാ-സീരിയൽ മേഖലയിൽ ഇടംപിടിക്കണമെന്ന ആഗ്രഹവുമായാണ് ചെന്നൈയിൽ എത്തിയത്. കഠിനാധ്വാനത്തിലൂടെയും നിരന്തരമായ ഓഡിഷനുകളിലൂടെയുമാണ് താരം 'കയൽ' എന്ന സീരിയലിലെ സുപ്രധാന വേഷത്തിലേക്ക് എത്തിയത്. വൈകാരികമായ അഭിനയ മുഹൂർത്തങ്ങളിലൂടെ തമിഴ് കുടുംബങ്ങളിൽ അവർ പ്രിയങ്കരിയായി മാറി. സിനിമകളിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഈ ദാരുണ അന്ത്യം.


പ്രാഥമിക പോലീസ് നിഗമനമനുസരിച്ച് നടി ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. മരണത്തിന് തൊട്ടുമുമ്പ് ഭർത്താവുമായി വീഡിയോ കോളിലൂടെ നടത്തിയ വ്യക്തിപരമായ തർക്കത്തെത്തുടർന്നുണ്ടായ മാനസിക വിഷമമാവാം ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് സൂചനകളുണ്ട്. കൃത്യമായ മരണകാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.സോഷ്യൽ മീഡിയയിൽ ആരാധകരും സഹപ്രവർത്തകരും താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. കലാകാരന്മാർ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും ഈ മരണം വീണ്ടും വഴിതുറന്നിരിക്കുകയാണ്. 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.