PRAVASI

കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ പതിനഞ്ചാം വാർഷിക സോവനീർ കവർ പ്രകാശനം സ്റ്റീഫൻ ദേവസ്സി നിർവഹിച്ചു

Blog Image
കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) ഔദ്യോഗികമായി രൂപീകരിച്ചതിന്റെ പതിനഞ്ചാം (Crystal അഥവ സ്ഫടിക വാർഷികം) വാർഷികത്തിന്റെ ഭാഗമായി ഈ വർഷം പുറത്തിറക്കുന്ന സോവനീറിന്റെ കവർ പ്രകാശനം പ്രശസ്ത മലയാള സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി  നിർവഹിച്ചു

നാഷ്‌വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) ഔദ്യോഗികമായി രൂപീകരിച്ചതിന്റെ പതിനഞ്ചാം (Crystal അഥവ സ്ഫടിക വാർഷികം) വാർഷികത്തിന്റെ ഭാഗമായി ഈ വർഷം പുറത്തിറക്കുന്ന സോവനീറിന്റെ കവർ പ്രകാശനം പ്രശസ്ത മലയാള സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി  നിർവഹിച്ചു. കല്പടവുകൾ എന്നാണ് സോവനീറിന് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞുപോയ പതിനഞ്ചുവർഷത്തെ കാൻ പ്രവർത്തനങ്ങളുടെ ഒരു നേർക്കാഴ്ച്ചയാകാൻ പോകുന്ന സോവനീർ പ്രശസ്ത സിനിമാതാരം ദിവ്യ ഉണ്ണി  സെപ്റ്റംബറിൽ നടക്കാൻ പോകുന്ന കാൻ ഓണാഘോഷവേളയിൽ പ്രകാശനം ചെയ്യും. 

കഥകൾ, കവിതകൾ, ലേഖനങ്ങൾ, സംഗീത-സാഹിത്യ-സാമുഹ്യ മേഖലകളിലെ പ്രമുഖരുമായുള്ള  അഭിമുഖങ്ങൾ, കുട്ടികൾക്കും  യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള  രചനകൾ എന്നിവകൊണ്ട്  സോവനീർ സമ്പന്നമായിരിക്കും. നാഷ്‌വിൽ മലയാളികളുടെ പ്രവാസചരിത്രം, കാനിന്റേയും അതിനുമുമ്പുള്ള മലയാളകൂട്ടായ്മകളുടെയും  പ്രവർത്തന  റിപ്പോർട്ടുകൾ, കലാ-കായിക-സേവന മേഖലകളിലെ ഇടപെടലുകൾ എന്നിവയെല്ലാം സോവനീറിൽ പ്രതിഫലിക്കും. നാഷ്‌വില്ലിന് പുറമെ  അമേരിക്കയിലെയും കേരളത്തിലെയും നിരവധി  സാഹിത്യകാരന്മാരും സാംസ്‌കാരിക മേഖലയിലെ പ്രമുഖരും സോവനീറിന്റെ വിജയത്തിനായി സഹകരിക്കുന്നുണ്ട്.

കാൻ ഭരണസമിതി തീരുമാനിച്ചപ്രകാരം ഏഴംഗ സോവനീർ കമ്മിറ്റിയാണ്‌ സോവനീർ പ്രസിദ്ധീകരിക്കുന്നതിന്‌ നേതൃത്വം നല്കുന്നത്. ശങ്കർ മന (ചീഫ് എഡിറ്റർ), ഷിബു പിള്ള (മനേജിങ്ങ് എഡിറ്റർ), ഡോ. സുശീല സോമരാജൻ, മനോജ് രാജൻ, സുമ ശിവപ്രസാദ്, സന്ദീപ് ബാലൻ, ദിയ മനോജ് എന്നിവരാണ്‌ സോവനീർ കമ്മിറ്റി അംഗങ്ങളായി പ്രവർത്തിക്കുന്നത്.


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.