PRAVASI

കേരള സെന്‍റര്‍ 2025-ലെ അവാര്‍ഡുകള്‍ സമ്മാനിച്ചു

Blog Image

ന്യൂയോര്‍ക്ക്: കേരള സെന്‍ററിന്‍റെ 33-ാമത് അവാര്‍ഡ്ദാന ചടങ്ങ് പ്രൗഢോജ്വലമായി. ഒക്ടോബര്‍ 25-ന് വൈകുന്നേരം എല്‍മണ്ടിലെ സെന്‍റര്‍ ആസ്ഥാനത്തായിരുന്നു അവാര്‍ഡ്ദാന ചടങ്ങ്. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരും നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ സമൂഹനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുമായ ഏഴു പേര്‍ക്കാണ് അവാര്‍ഡ് നല്കി ആദരിച്ചത്.
ഈ വര്‍ഷം ആദരിക്കപ്പെട്ടവരും അവരുടെ പ്രവര്‍ത്തനമേഖലകളും: ഇന്‍സ്പെക്ടര്‍ ഷിബു മധു-ഗവണ്‍മെന്‍റ് & പബ്ലിക് സര്‍വീസ്, ദിയ മാത്യൂസ്-നിയമസേവനം, പ്രിസില്ല സാമുവല്‍-നേഴ്സിംഗ്, ജയന്‍ വര്‍ഗീസ്-പ്രവാസി മലയാളസാഹിത്യം, കോശി ഒ. തോമസ്-കമ്യൂണിറ്റി സര്‍വീസ്, നന്ദിനി മേനോന്‍-വിദ്യാഭ്യാസം, ജോഹരത്ത്കുട്ടി-എന്‍ജിനീയറിംഗ്. ഡോ. സുരേഷ് കുമാര്‍ ആയിരുന്നു മുഖ്യ പ്രഭാഷകന്‍.
കേരള സെന്‍റര്‍ ട്രസ്റ്റിയും പ്രോഗ്രാം ചെയര്‍മാനുമായ ജി. മത്തായിയുടെ ആമുഖപ്രസംഗത്തോടെ പുരസ്കാര ചടങ്ങിന് തിരശ്ശീല ഉയര്‍ന്നു. ഡെയ്സി സ്റ്റീഫന്‍ പള്ളിപ്പറമ്പില്‍ ആയിരുന്നു എം.സി. ബെയ്ലി സ്റ്റീഫന്‍റെ അമേരിക്കന്‍ ദേശീയഗാനവും അമീഷ ജെയ്മോന്‍റെ ഇന്ത്യന്‍ ദേശീയഗാനവും ഹൃദയഹാരിയായിരുന്നു. പ്രസിഡണ്ട് അലക്സ് കെ. എസ്തപ്പാന്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും ഹ്രസ്വമായി വിവരിച്ചുകൊണ്ട് അവാര്‍ഡ്ദാനച്ചടങ്ങ് ഹൃദ്യമാക്കാന്‍ സന്നിഹിതരായ സഹൃദയരായ എല്ലാവരെയും സ്വാഗതം ചെയ്തു. ന്യൂയോര്‍ക്ക് സെനറ്റര്‍ ജോണ്‍ലു, അസംബ്ലി അംഗങ്ങളായ മിഖായലെ സൊളേജസ് & എഡ്വേര്‍ഡ് ബ്രോണ്‍സ്റ്റെയ്ന്‍, മുന്‍ സെനറ്റര്‍ കെവിന്‍ തോമസ്, നോര്‍ത്ത് ഹെംപ്സ്റ്റെഡ്ടൗണ്‍ ക്ലര്‍ക്ക് രാഗിണി ശ്രീവാസ്തവ എന്നിവര്‍ ആശംസകളര്‍പ്പിക്കാനും അവാര്‍ഡുകള്‍ സമ്മാനിക്കാനും സന്നിഹിതരായിരുന്നു.
ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും അവാര്‍ഡ് കമ്മിറ്റി അംഗവുമായ ഡോ. തോമസ് ഏബ്രഹാം കേരള സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങളും ചരിത്രവും വിവരിക്കുകയും മുഖ്യപ്രഭാഷകനായ ഡോ. സുരേഷ് കുമാറിനെ പരിചയപ്പെടുത്തുകയും ചെയ്തു. ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പര്‍ സമ്പദ് വ്യവസ്ഥയായി മാറ്റാന്‍ കഴിവുള്ള ഇന്ത്യന്‍ നാഗരിക ഇന്‍റലിജന്‍സ് എന്ന ആശയത്തെക്കുറിച്ച് ഡോ. കുമാര്‍ തന്‍റെ പ്രസംഗത്തില്‍ സംസാരിച്ചു.
ഡയറക്ടര്‍ ബോര്‍ഡിന്‍റെയും അവാര്‍ഡ് കമ്മിറ്റിയുടെയും ചെയര്‍മാനായ ഡോ. മധു ഭാസ്കരന്‍ അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ വിവരിച്ച് സംസാരിച്ചു. കേരള സെന്‍റര്‍ അവാര്‍ഡുകള്‍ക്കു പുറമെ, അസംബ്ലി അംഗങ്ങള്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ലെജിസ്ലേറ്റീവ് അസംബ്ലി ആദരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവാര്‍ഡ് ജേതാക്കള്‍ക്ക് നല്കി.
കമ്യൂണിറ്റി സേവനത്തിലെ മികവിനുള്ള അവാര്‍ഡ് കോശി ഒ. തോമസിനു ലഭിച്ചു. കേരള സെന്‍ററിന്‍റെ യൂത്ത്ഫോറം സെക്രട്ടറി സാമുവല്‍ ജോസഫ് അദ്ദേഹത്തെ പരിചയപ്പെടുത്തി. സെനറ്റര്‍ ജോണ്‍ലു, അസംബ്ലി വുമണ്‍ മിഖായലെ സൊളേജസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അസംബ്ലിമാന്‍ എഡ്വേര്‍ഡ് ബ്രോണ്‍സ്റ്റെയ്ന്‍ അവാര്‍ഡ് സമ്മാനിച്ചു. നിലവില്‍ അസംബ്ലിമാന്‍ എഡ്വേര്‍ഡ് ബ്രോണ്‍സ്റ്റെയ്ന്‍റെ സ്പെഷ്യല്‍ അസിസ്റ്റന്‍റും കമ്യൂണിറ്റി ലെയ്സണുമായി സേവനമനുഷ്ഠിക്കുന്ന  കോശി, ക്വീന്‍സിലെ ഇന്ത്യാ ഡേ പരേഡ് കമ്മിറ്റിയുടെ ചെയര്‍മാനായും സേവനമനുഷ്ഠിക്കുന്നു.
നേഴ്സിംഗ് നേതൃത്വത്തിലെ മികവിനുള്ള അവാര്‍ഡ് പ്രിസില്ല സാമുവലിനു ലഭിച്ചു. ബെയ്ലി സ്റ്റീഫന്‍ പ്രിസില്ലയെ പരിചയപ്പെടുത്തി. അസംബ്ലി വുമണ്‍ സോളേജസിന്‍റെ സാന്നിദ്ധ്യത്തില്‍ കേരള സെന്‍ററിന്‍റെ ഗ്രാന്‍ഡ് പേട്രണ്‍ വര്‍ക്കി ഏബ്രഹാം അവാര്‍ഡ് സമ്മാനിച്ചു. മൗണ്ട് സിനായ് ഹെല്‍ത്ത് സിസ്റ്റത്തില്‍ അഡ്വാന്‍സ്ഡ് പ്രാക്ടീസ് നേഴ്സിങ്ങിന്‍റെ വൈസ് പ്രസിഡണ്ടാണ് ഡോ. പ്രിസില്ല.
പ്രവാസി മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനയ്ക്കുള്ള അവാര്‍ഡ് ജയന്‍ വര്‍ഗീസിനു ലഭിച്ചു. കേരള സെന്‍റര്‍ ജനറല്‍ സെക്രട്ടറി രാജു തോമസ് ജയനെ പരിചയപ്പെടുത്തുകയും ഹെംപ്സ്റ്റെഡ് ടൗണ്‍ ക്ലാര്‍ക്ക് രാഗിണി ശ്രീവാസ്തവ അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു. കവിത, നാടകം തുടങ്ങി വിവിധ സാഹിത്യ വിഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച പത്ത് പുസ്തകങ്ങളുടെ രചയിതാവാണ് ജയന്‍.
നിയമസേവനത്തിലെ മികവിനുള്ള അവാര്‍ഡ് ദിയ മാത്യൂസിനു ലഭിച്ചു. ഡോ. അന്ന ജോര്‍ജ് ദിയയെ പരിചയപ്പെടുത്തി. കേരള സെന്‍റര്‍ ട്രസ്റ്റിയായ അറ്റോര്‍ണി അപ്പന്‍ മേനോന്‍ അവാര്‍ഡ് സമ്മാനിച്ചു. ദിയ മാത്യൂസ് ഒരു ട്രെയില്‍ ബ്ലേസിംഗ് അഭിഭാഷകയും ബിസിനസ് നേതാവും കമ്യൂണിറ്റി അഡ്വക്കേറ്റുമാണ്. നിയമം, സംരംഭകത്വം, സേവനം എന്നിവയെ കൂട്ടിയിണക്കുന്ന ഒരു കരിയര്‍ ആണ് അവരുടേത്. ഇവൗഴവ ഘഘജയുടെ ന്യൂയോര്‍ക്കിലെയും ന്യൂജേഴ്സിയിലെയും ഓഫീസുകളുടെ പാര്‍ട്ണര്‍ ഇന്‍ ചാര്‍ജ് ആണ് അവര്‍. ന്യൂയോര്‍ക്കിലും ഇന്ത്യയിലും നിയമം പ്രാക്ടീസ് ചെയ്യുന്നതുകൊണ്ട്, ദിയയുടെ പ്രവര്‍ത്തനത്തിന് ഒരു ആഗോള കാഴ്ചപ്പാടുണ്ട്. ദി ഇന്‍ഡസ് എന്‍റര്‍പ്രണേഴ്സ് (ഠശഋ)-ന്യൂജേഴ്സി ചാപ്റ്ററിന്‍റെ പ്രസിഡണ്ടാണ് അവര്‍.
എഞ്ചിനീയറിംഗിലെ മികവിനുള്ള അവാര്‍ഡ് ജോഹരത്ത്കുട്ടിക്കാണ്. നസീം ബീനയാണ് അവരെ പരിചയപ്പെടുത്തിയത്. മുന്‍ സെനറ്റര്‍ കെവിന്‍ തോമസ് അവാര്‍ഡ് സമ്മാനിച്ചു. ന്യൂയോര്‍ക്ക് പവര്‍ അതോറിറ്റിയില്‍ (ചഥജഅ) സിസ്റ്റം എഞ്ചിനീയറിംഗ് സീനിയര്‍ ഡയറക്ടറാണ് ജോഹരത്ത്. ഇലക്ട്രിക് യൂട്ടിലിറ്റി വ്യവസായത്തില്‍ 20 വര്‍ഷത്തിലേറെ പരിചയമുണ്ട്. പവര്‍ ജനറേഷന്‍ & ഹൈവോള്‍ട്ടേജ് ട്രാന്‍സ്മിഷന്‍, സബ്സ്റ്റേഷന്‍ ഡിസൈന്‍, ഗ്രിഡ്മോഡേണൈസേഷന്‍, പവര്‍സിസ്റ്റം ഓപ്പറേഷന്‍ & കണ്‍ട്രോള്‍, ട്രാന്‍സ്മിഷന്‍ ഓപ്പറേഷന്‍സ് പ്ലാനിംഗ് എന്നിവയില്‍ അവരുടെ കരിയര്‍ വ്യാപിച്ചിരിക്കുന്നു. കൂടാതെ ട്രാന്‍സ്മിഷന്‍ വിപുലീകരണ പദ്ധതികളുടെ എല്ലാ മേഖലകളിലും അവര്‍ പങ്കാളിയാണ്. ലോങ് ഐലന്‍ഡ് ട്രാന്‍സ്മിഷന്‍ എക്സ്പാന്‍ഷന്‍ പ്രോജക്റ്റിന് (പ്രൊപ്പല്‍ ചഥഎനര്‍ജി) ചീഫ് എഞ്ചിനീയര്‍ എന്ന നിലയില്‍ നേതൃത്വം നല്കുന്നു.
വിദ്യാഭ്യാസ മേഖലയിലെ മികവിനുള്ള അവാര്‍ഡ് ഡോ. നന്ദിനി അമ്പാട്ട് മേനോന് ലഭിച്ചു. കേരള സെന്‍റര്‍ അംഗവും ചഥഇ സ്കൂള്‍ അദ്ധ്യാപകനുമായ ജോസ് സ്റ്റീഫന്‍ ഡോ. മേനോനെ പരിചയപ്പെടുത്തി. കേരള സെന്‍റര്‍ സ്ഥാപക ഗ്രാന്‍ഡ് പേട്രണ്‍ ദിലീപ് വര്‍ഗീസ് അവാര്‍ഡ് സമ്മാനിച്ചു. ന്യൂജേഴ്സിയിലെ സോമര്‍സെറ്റിലുള്ള സീഡാര്‍ഹില്‍ പ്രിപ്പറേറ്ററി സ്കൂളിന്‍റെ സ്ഥാപകയും ചീഫ് എജ്യൂക്കേഷന്‍ ഓഫീസറുമാണ് നന്ദിനി. ചഖ അക്കാഡമി ഓഫ് സയന്‍സിന്‍റെയും ഇന്ത്യന്‍ അമേരിക്കന്‍ വനിതാസംരംഭക അസോസിയേഷന്‍റെയും ബോര്‍ഡിലും ഠശഋ ചഖ ചലഃേ ഏലി-ന്‍റെ കോ-ചെയര്‍ ആയും ഠശഋ ഏഹീയമഹ ചലഃേ ഏലിന്‍റെ കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചുകൊണ്ട് അവര്‍ പൊതുവിദ്യാഭ്യാസത്തിനും സംരംഭക സമൂഹത്തിനും സംഭാവന നല്കുന്നു.
സര്‍ക്കാര്‍, പൊതുസേവനം എന്നിവയിലെ മികവിനുള്ള അവാര്‍ഡ് ജേതാവായ ഇന്‍സ്പെക്ടര്‍ ഷിബു മധുവിന് ഫാമിലി എമര്‍ജന്‍സി കാരണം ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
ഈ അവാര്‍ഡ്ദാന ചടങ്ങിനോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീറിന്‍റെ പ്രകാശനം കമ്മിറ്റി ചെയര്‍മാന്‍ ജോസ് ചെരിപുറം, മറ്റ് കമ്മിറ്റിയംഗങ്ങളായ ജോസ് കാടാപുറം, ഡോ. തെരേസ ആന്‍റണി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സൂസമ്മ ഏബ്രഹാമിന് ഒരു കോപ്പി നല്കിക്കൊണ്ട് പ്രകാശനം ചെയ്തു. പയനിയര്‍ ക്ലബ്, സര്‍ഗ്ഗവേദി, കചഅചഥ, ഏഛജകഛ മുതലായ സംഘടനകളുടെ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി കമ്യൂണിറ്റി സംഘടനാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
കേരള സെന്‍റര്‍ ഭാരവാഹികളായ രാജു തോമസ്, ഏബ്രഹാം തോമസ്, മാത്യു വാഴപ്പള്ളി, ജോണ്‍ പോള്‍, അലക്സ് ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ചടങ്ങിന്‍റെ എംസിയായിരുന്ന ഡയ്സി സ്റ്റീഫന്‍ പള്ളിപ്പറമ്പില്‍ ഈ പരിപാടിയെ ഹൃദയസ്പര്‍ശിയായ ഒരനുഭവമാക്കി. തഹ്സീന്‍റെ മനോഹരമായ ഗാനങ്ങളും നൂപുര ഡാന്‍സ് സ്കൂളിലെ കലാകാരികളുടെ നൃത്തച്ചുവടുകളും അവാര്‍ഡ് ചടങ്ങിന് വര്‍ണ്ണപ്പകിട്ടേകി. ജോയിന്‍റ് സെക്രട്ടറി മേരി ഫിലിപ്പ് വിശിഷ്ടവ്യക്തികള്‍ക്കും സദസ്യര്‍ക്കും ഈ പരിപാടി വിജയിപ്പിക്കുവാന്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. സ്പൈസ് ഗാര്‍ഡന്‍സ് കേറ്റര്‍ ചെയ്ത വിഭവസമൃദ്ധമായ ഡിന്നറോടു കൂടി 2025-ലെ അവാര്‍ഡ്ദാന ചടങ്ങിന് തിരശ്ശീല വീണു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.