ചിക്കാഗോയിൽ കഴിഞ്ഞ ആറു വർഷമായി പ്രവർത്തിക്കുന്ന കേരള ക്ലബ് USA, ചിക്കാഗോ , വിശക്കുന്നവർക്ക് ആഹാരം നൽകുക എന്ന അശയവുമായി പ്രവർത്തന രംഗത്തേക്ക് . 2025 മാർച്ച് 13 ന് ഷാംബർഗിൽ ഉള്ള ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചു 42000 ഭക്ഷണ പൊതികൾ സമാഹരിച്ചു . ക്ലബ് പ്രസിഡന്റ് സ്റ്റാൻലി കളരിക്കേമുറി , സെക്രട്ടറി ജോയ് ഇണ്ടിക്കുഴി , കോർഡിനേറ്റർ ജോൺസൻ കണ്ണൂക്കാടൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .ഇത് ആദ്യമായല്ല 120 അംഗങ്ങളുള്ള കേരള ക്ലബ് ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് . 2024 -ൽ ഇൻഡോ അമെരിക്കൻ ടൂറിസം പ്രൊജെഡക്ടിന്റെ ഭാഗമായി വേൾഡ് പീസ് ട്രാവലേർ സിനനുമായി യോജിച്ചു പ്രവർത്തിക്കുകയും , 2023- ൽ ലോക പാരിസ്ഥിതിക ദിനത്തിന്റെ ഭാഗമായി , ഡിസ്‌പ്ലൈൻസ് നഗര സഭയുമായി സഹകരിച്ചു നിരവധി മരങ്ങൾ നട്ടു പിടിപ്പിച്ചു വളർത്തുകയും ചെയ്തു . തുടർന്നും നിരവധി ആതുര സേവന പദ്ധതികളുമായി പ്രവർത്തിക്കുവാനായി കേരള ക്ലബ് പൊതുയോഗം തീരുമാനിച്ചു .