PRAVASI

KHNA Super Singers – Season 2: രജിസ്ട്രേഷൻ ജൂലൈ 15ന് അവസാനിക്കും

Blog Image

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) സംഘടിപ്പിക്കുന്ന KHNA Super Singers – Season 2 സംഗീത മത്സര പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ ജൂലൈ 15ന് അവസാനിക്കും. വടക്കേ അമേരിക്കയിലെ ഗായക പ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായ ഈ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവസാന തീയതിക്ക് മുൻപ് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും പ്രായഭേദമന്യേ പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. വിജയികൾക്ക് $500 മുതൽ $1000 വരെ ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. കൂടാതെ പരിചയസമ്പന്നരായ സംഗീതജ്ഞരുടെയും വിധികർത്താക്കളുടെയും മാർഗ്ഗനിർദ്ദേശവും വോക്കൽ ട്രെയിനിംഗും മത്സരാർത്ഥികൾക്ക് ലഭ്യമാക്കും.

2020ൽ നടന്ന ആദ്യ സീസൺ വലിയ വിജയമായതിനെ തുടർന്ന്, രണ്ടാം സീസൺ കൂടുതൽ വിപുലമായ രീതിയിലാണ് KHNA അവതരിപ്പിക്കുന്നത്. സുന്ദര നാരായണ ഗാനാഞ്ജലി ട്രസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ സംരംഭം, വടക്കേ അമേരിക്കയിലെ യുവഗായകർക്കും സംഗീതാസ്വാദകർക്കും ഇന്ത്യൻ സംഗീതപാരമ്പര്യവുമായി കൂടുതൽ അടുത്തുചേരാനുള്ള അവസരമായി മാറും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂലൈ 15നകം രജിസ്റ്റർ ചെയ്യണം.

രജിസ്ട്രേഷൻ:
https://namaha.org/?page_id=3955

കൂടുതൽ വിവരങ്ങൾക്ക്:
അഞ്ജന പ്രയാഗ — (636) 293-1174
സതീഷ് മാടമ്പത്ത് — (248) 633-3817
സതീഷ് അമ്പാടി — (480) 703-2000

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.