കൊച്ചു കേരളം സാക്ഷര ലോകത്തെ തലകുനിപ്പിക്കുന്നു. അക്ഷര ലോകത്തെ അവഹേളിക്കുന്നു. ദൈവത്തിൻെ്് നാട് എന്ന് കേളികൊട്ടുന്ന നാട്ടിൽ സാത്താൻെ്് വിളയാട്ടം. ഹരിത ഭംഗിയും നീളാ നദികളും ചാരുതയുള്ള മലയിടുക്കുകളും നിറഞ്ഞ ദേശം ഇപ്പോൾ കാട്ടാളന്മാരുടെ ആധിപത്യത്തിലോ?. വിടരുന്നതിന് മുൻപേ കൊഴിഞ്ഞു പോയ നിതിൻ രാജ് എന്ന് ഡെന്റൽ കോളേജ് വിദ്യാർഥി മാതാപിതാക്കളുടെ സ്വപ്നമായിരുന്നു സമൂഹത്തിൻെ്് പ്രതിക്ഷയായിരുന്നു സഹപാഠികളുടെ പ്രിയങ്കരനായിരുന്നു. എന്നാൽ സഹിക്കുവാൻ കഴിയാത്ത അവഹേളനം കലാലയത്തിൻെ്് മതിൽക്കെട്ടിനുള്ളിൽ നിന്ന് സ്വന്തം അപ്പനെ പോലെ കരുതിയ അധ്യാപകനിൽ നിന്ന് നിരന്തരം നേരിട്ടത് ആ കൊച്ചു മനസ്സിന് താങ്ങുന്നതിലും അപ്പുറമായിരുന്നു. പെട്ടെന്ന് ഒരു നിമിഷം മറ്റൊന്നും ചിന്തിക്കാതെ അത് അവനെ ആത്മഹത്യയിൽ അഭയം കണ്ടെത്തിച്ചു. ഇത് ഒരു കുടുംബത്തിൻെ്് ദുഃഖം മാത്രമല്ല മനുഷ്യത്വം മരവിക്കാത്ത എല്ലാവരുടെയും ദുഃഖമാണ്. അധ്യാപകർ കാണപ്പെട്ട ദൈവത്തിന് തുല്യമെന്ന ചിന്തിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ലോക പ്രതിഭകളെ വാർത്തെടുക്കുന്ന അച്ചുകൾ ആയിരുന്നത്രേ അവർ. പിന്നെ എന്ത് സംഭവിച്ചു? . ജാതിയുടെയും മതത്തിൻെ്് യും തൊലി നിറത്തിൻെ്് യും മറവിൽ കിരാതത്വം നാഗ സർപ്പം പോലെ പത്തി വിടർത്തുകയാണ് നര നായാട്ടുകാരൻ അധ്യാപകൻ എന്ന അവകാശപ്പെട്ട റാമിൽ. മുൻപും കോളേജിൽ പഠിക്കുന്ന കുട്ടികൾക്ക് നേരെ പലവിധമായ മാനസിക പ്രശ്നങ്ങളും പീഡകളും അപമാനങ്ങളും ഈ റാം എന്ന അധ്യാപകൻ അഴിച്ചുവിട്ടിട്ടും പരാതികൾ പ്രിൻസിപ്പാളിനും മേലധികാരികൾക്കും ലഭിച്ചിട്ടും എല്ലാവരും മൗനത പാലിച്ചു. ഈ മൗനം നിതിൻെ്് മരണത്തിലേക്ക് ഉള്ള കാൽവെപ്പായി മാറി. ഇനി ഇവർ അധ്യാപകർ എന്ന പേരിനു പോലും യോഗ്യതയുള്ളവർ അല്ല ഇവർ ഭാവി തലമുറകളുടെ മരണ ദൂതന്മാരത്രേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ദൈവം പോലും തലകുനിക്കുന്ന നീചമായ പ്രവർത്തികൾ മനുഷ്യസമൂഹം ചെയ്തു കൂട്ടുന്നത് എത്രയോ അധപ്പതിനീയം. ആർഷഭാരതത്തിൻെ്് യും ചാണക്യ സംസ്കാരവും കുട്ടി കലർത്തി അക്ഷരങ്ങളുടെ നാട്, വിജ്ഞാനികളുടെ കലവറ എന്ന് വീമ്പ് ഇളക്കിയ കേരളം കരളലിയിപ്പിക്കുന്ന ഹീനമായ പ്രവർത്തികൾക്ക് സാക്ഷ്യം വഹിക്കുകയാണ്.
ഡിജിറ്റൽ യുഗത്തിൽ ഹൃദയം പിളർത്തുന്ന വാർത്തകളും വീഡിയോയും പുറത്തുവരുന്നതുകൊണ്ട് ഈ രക്ത കൊതിന്മാരുടെ പ്രവർത്തികൾ പലതും ലോകം കാണുന്നു. അല്ലായിരുന്നുവെങ്കിൽ ഇതൊക്കെ വെറും അപകടമരണം എന്നും സാധാരണ മരണമെന്നും പറഞ്ഞ് പുറന്തള്ളപ്പെടും . ഒരു കുടുംബത്തിൻെ്് തീനാളം തല്ലി കെടുത്തിയ നരനായാട്ടുകാരൻ റാംമും ശിങ്കിടികളും സമൂഹത്തിൽ ഒളിഞ്ഞുകിടക്കുന്ന സൈയനൈഡ് വിഷങ്ങൾ. ഇന്ന് നമ്മുടെ കേരളത്തിൽ അടിക്കടി നടക്കുന്ന സംഭവങ്ങൾ നാം ഒന്ന് കണ്ണോടിച്ചു വായിച്ചാൽ ദുഃഖം കോപമായി മാറും. വിശപ്പുകൊണ്ട് വലഞ്ഞ അട്ടപ്പാടി ആദിവാസി അപ്പുവിനെ അന്നം കട്ടതിന് നിഷ്കരുണം മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്ന സംഭവം എങ്ങനെ മറക്കാൻ കഴിയും?, കുന്നംകുളം പോലീസ് സ്റ്റേഷനിൽ കാക്കി ധരിച്ച് കാട്ടാളന്മാരുടെ മൂന്നാംമുറ ഏൽക്കണ്ടിവന്ന നിരപരാധിയായ സുജിത്ത്. പൊതുനിരത്തിൽ മൃഗങ്ങൾ തലകുനിക്കുന്ന വിധത്തിൽ പച്ച മനുഷ്യനെ വെട്ടിനുറുക്കുന്ന ഗുണ്ടാ സംഘങ്ങൾങ്ങളുടെ വിളയാട്ടം. മയക്കുമരുന്നും മദ്യവും കഴിച്ചും കുടിച്ചും പിഞ്ചുകുഞ്ഞുങ്ങൾക്ക് നേരെ ലൈംഗിക പാരാക്രമം അഴിച്ചുവിടുന്ന അധാർമികൾ റോന്ത് ചുറ്റുന്ന നാട്, ദൈവഭയം പുറമ്പോക്കിൽ സാത്താന്യ ആരാധനകൾ തലപൊക്കുന്ന പട്ടണങ്ങൾ. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും കേരളം ലോകത്തിൽ ഒന്നാമത്തെ സംസ്കാര സമ്പന്ന ദേശം എന്ന് പുലമ്പി പറയുന്ന കുഴലൂത്തുകാർ.
വർണ വിവേചനവും മേധാവിത്ത മനോഭാവവും സിരകളിലൊഴുകുന്ന മനുഷ്യർ സമൂഹത്തിൻെ്് ക്യാൻസർ അത്രേ ഇത് ചുഴന്ന് കളയണം. പാർട്ടികളുടെയും മതത്തിൻെ്് യും ജാതിയുടെയും മറവിൽ മനസ്സാക്ഷി മരവിക്കുന്ന പ്രവർത്തികൾ ചെയ്യുന്ന കിങ്കരന്മാർ സമൂഹത്തിൻെ്് ഏതു സ്ഥാനങ്ങളിൽ ഉള്ളവർ ആണെങ്കിലും അവരെ നിയമത്തിൻെ്് കോടതിയിൽ കൊണ്ടുവരണം.. ചന്ദനമരം കൊണ്ട് കട്ടിൽ ഉണ്ടാക്കി പട്ട് മെത്തയിൽ കിടന്നിട്ടും പുഴുത്ത ഹൃദയങ്ങൾ ഉള്ള ഇക്കൂട്ടർ മഹാന്മാർ എന്ന് നടിക്കുന്നു. ഇവർ സമൂഹത്തിന് എന്നും അപമാനമാണ്. തഴപ്പായിൽ തറയിൽ കിടക്കുന്നവനെ ചവിട്ടി താഴ്ത്തുവാൻ കാലുകൾ പൊക്കുന്നവർ മശിഹയുടെ വാക്കുകൾ ഓർക്കണം ഈ ഏറ്റവും ചെറിയവരിൽ ഒരുത്തന് നിങ്ങൾ ചെയ്യാഞ്ഞേടത്തോളം എല്ലാം എനിക്കാകുന്നു ചെയ്യാഞ്ഞത് (മത്തായി 25 45).
ഏത് ഭരണം കേരളത്തിൽ വന്നാലും ഉച്ചനീചത്വങ്ങളും സാമുദായിക സംഘടനാ ഏറ്റുമുട്ടലുകളും ഉദ്യോഗ വൃന്ദത്തിൻെ്് അഴിഞ്ഞാട്ടവും തുടച്ചുനീക്കേണ്ടത് ആവശ്യമാണ്. കാലപ്പഴക്കം ചെന്ന ജാതിവ്യവസ്ഥയും ആഢ്യത്ത മനോഭാവവും തമ്പ്രാൻ ൻ ചിന്തയും കേരളം വലിച്ചെറിയണം. അവഹേളനങ്ങളും അപമാനവും അവജ്ഞയും നമ്മുടെ ജീവിതത്തിൽ ആഞ്ഞടിച്ചാൽ നാം എന്ത് ചെയ്യും? അതിനെതിരെ സാമുദായിക സാംസ്കാരിക മത നേതൃത്വങ്ങൾ പ്രതികരിക്കണം ഒരു ശബ്ദമായി അതിനെ എതിർക്കണം. അങ്ങനെയെങ്കിൽ മാറ്റങ്ങളുടെ കാലൊച്ച കേൾക്കുവാൻ കഴിയും. നിരപരാധികളുടെ രക്തവും കണ്ണുനീരും വീണ് കുതിർന്ന കേരളത്തിൻെ്് മണ്ണിൽ മാറ്റങ്ങൾ അടിമുടി ഉണ്ടാകണം. അക്ഷരലോകം എന്ന് വിശേഷിപ്പിക്കുന്ന കേരളം അധപ്പതിച്ച സംസ്കാരത്തിലേക്ക് വീണുപോയത് ഓർത്ത്
നാം വിലപിക്കണം
കേരളം തോമസ് ശ്ലീഹയുടെ നാടെന്ന് പുകൾ പറയുമ്പോൾ നാം ഒന്നോർക്കണം തോമസ്ലീഹയുടെ ഗുരു ശമരിയയിലെ സ്ത്രീയെയും, കുഷ്ഠരോഗിയായ ശിമോനേയും അകറ്റി നിർത്തിയില്ല. പുറം ജാതിക്കാരിയായ കനാന്യ സ്ത്രീയെ ആട്ടിയോടിച്ചില്ല. യേശുവിൻെ്് സദസ്സിൽ സമൂഹം പുറന്തള്ളിയവരും വലഞ്ഞവരും ഉണ്ടായിരുന്നു. തിരുവചനം ഇങ്ങനെ പറയുന്നു മനുഷ്യൻ പുറമേയുള്ളത് കാണുന്നു ദൈവമോ ഹൃദയങ്ങളെ നോക്കുന്നു (1ശമുവേൽ 16 7) നിറത്തേക്കാളധികം വ്യക്തിത്വത്തെ സ്നേഹിക്കുന്ന മനസ്സുകൾ പുറത്തു വരട്ടെ. പുറമേയുള്ളി അഴകും, വെച്ച് കെട്ടും അഴിഞ്ഞു പോകും. ദൈവത്തിൻെ്് സൃഷ്ടിയായ മനുഷ്യനെ മനുഷ്യനായി കാണുവാൻ കണ്ണുകൾ തുറക്കപ്പെടണം. സർവ്വശക്തനായ ദൈവം ആരാണ്? എളിയവനെ പൊടിയിൽ നിന്നെഴുന്നേൽപ്പിക്കുന്നവൻ ദരിദ്രനെ കുപ്പയിൽ നിന്ന് ഉയർത്തുന്നവൻ (സങ്കീർത്തനം 113 7). നിഗളിച്ചവനെ രാജസ്ഥാനത്തുനിന്ന് ഇറക്കി പുല്ല് തീറ്റിച്ച ദൈവം പുൽപുറത്ത് കിടന്നവനെ എഴുന്നേൽപ്പിച്ച് സിംഹാസനത്തിൽ ഇരുത്തിയത് നമുക്കൊരു പാഠം ആയിരിക്കട്ടെ. വർഗ്ഗ വർണ്ണ വിവേചനം അവസാനിക്കട്ടെ. ജാതിയുടെയും നിറത്തിൻെ്് യും മറവിൽ നടത്തുന്നം തമ്പ്രാത്ത കളി നിൽക്കട്ടെ. ഞെളിയാതെ ദൈവത്തെ ഭയപ്പെടുക അല്ലാ എങ്കിൽ ദൈവത്തിൻെ്് കോടതിയിൽ പിടിക്കപ്പെടും. നിതിൻെ്് മാതാപിതാക്കളുടെ കണ്ണുനീർ നമ്മുടെ കണ്ണുനീരായി മാറട്ടെ!
ഇനിയും ഇങ്ങനെയുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ!

പാസ്റ്റർ മാത്യു വർഗീസ്,ഡാളസ്

