PRAVASI

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് അന്താരാഷ്ട്ര വടംവലി മത്സരം കോട്ടയം ബ്രദേഴ്സ് ഓഫ് കാനഡ (കെ.ബി.സി.) യ്ക്ക് ഉജ്ജ്വലവിജയം

Blog Image
 നോര്‍ത്ത് അമേരിക്കന്‍ മലയാളി കായിക ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതാന്‍ പോകുന്ന തരത്തില്‍ ഒരു പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ 10-ാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിന് തിരശ്ശീല വീഴുമ്പോള്‍ സിറിയക് കൂവക്കാട്ടില്‍ സ്പോണ്‍സര്‍ ചെയ്ത കോട്ടയം ബ്രദേഴ്സ് ഓഫ് കാനഡ (കെ.ബി.സി.) ജോയി നെടിയകാല സ്പോണ്‍സര്‍ ചെയ്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രൈസ് മണിയായ 11111 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കിയ അവിസ്മരണീയ നിമിഷങ്ങള്‍ക്കാണ് ലോകമലയാളി വടംവലി കായികലോകം സാക്ഷ്യം വഹിച്ചത്.

    നോര്‍ത്ത് അമേരിക്കന്‍ മലയാളി കായിക ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതാന്‍ പോകുന്ന തരത്തില്‍ ഒരു പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ 10-ാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിന് തിരശ്ശീല വീഴുമ്പോള്‍ സിറിയക് കൂവക്കാട്ടില്‍ സ്പോണ്‍സര്‍ ചെയ്ത കോട്ടയം ബ്രദേഴ്സ് ഓഫ് കാനഡ (കെ.ബി.സി.) ജോയി നെടിയകാല സ്പോണ്‍സര്‍ ചെയ്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രൈസ് മണിയായ 11111 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കിയ അവിസ്മരണീയ നിമിഷങ്ങള്‍ക്കാണ് ലോകമലയാളി വടംവലി കായികലോകം സാക്ഷ്യം വഹിച്ചത്.
    കഴിഞ്ഞ 9 വര്‍ഷങ്ങളായി ഷിക്കാഗോ സോഷ്യല്‍ ക്ലബ് അഭിമാനപുരസരം നടത്തിവരുന്ന അന്തര്‍ ദേശീയ വടംവലി മത്സരം ഈ വര്‍ഷം (10-ാമത്) സെപ്തംബര്‍ 2-ാം തീയതി ലോക വടംവലിചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഒന്നാം സ്ഥാനം കോട്ടയം ബ്രദേഴ്സ് കാനഡയും, രണ്ടാം സ്ഥാനം ഗ്ലാഡിയേറ്റേഴ്സ് ലണ്ടനും ഇഞ്ചോടിഞ്ഞ് പോരാട്ടത്തില്‍ നേടിയെടുത്തു. വിശിഷ്ടാതിഥികളായ കോട്ടയം എം.പി. ശ്രീ. ഫ്രാന്‍സിസ് ജോര്‍ജ്ജ്, പ്രശസ്ത സിനിമാ താരം നെപ്പോളിയന്‍ ദുരൈസ്വാമി എന്നിവര്‍ പങ്കെടുത്തു.ڇരണ്ടാം സമ്മാനമായ 5555 ഡോളറും ജോയി മുണ്ടപ്ലാക്കില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഫിലിപ്പ് മുണ്ടപ്ലാക്കിലാണ്. മൂന്നാം സമ്മാനമായ 3333 ഡോളറും ചാക്കോ & മറിയം കിഴക്കേക്കുറ്റ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് എലൈറ്റ് ഗെയിമിംഗ്, ഫ്രാന്‍സിസ് & ടോണി കിഴക്കേക്കുറ്റ് ആണ്. മൂന്നാം സ്ഥാനം നേടിയത് അരീക്കര അച്ചായന്‍സ് എ ടീമും (ചിക്കാഗോ) നാലാം സമ്മാനമായ 1111 ഡോളറും എവര്‍റോളിംഗ് ട്രോഫിയും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ചിക്കാഗോ മംഗല്യാ ജുവലേഴ്സ് ആണ്. സമ്മാനം നേടിയത് ടീം തൊടുകന്‍സ് യു.കെ. എന്ന ടീമാണ്. വനിതകളുടെ വടംവലി മത്സരത്തില്‍ മുത്ത് കല്ലിടുക്കില്‍ സ്പോണ്‍സര്‍ ചെയ്ത ഒന്നാം സമ്മാനമായ 2500 ഡോളര്‍ നേടിയത് ഹൂസ്റ്റണ്‍ വാരിയേഴ്സ് ആണ്. രണ്ടാം സമ്മാനമായ ജെയിസ് പുതുശ്ശേരി സ്പോണ്‍സര്‍ ചെയ്ത 1500 ഡോളര്‍ നേടിയത് ഡാളസ് ആഹാ ടീം ആണ്. 
    സിബി കദളിമറ്റം പ്രസിഡന്‍റ്, സിറിയക് കൂവക്കാട്ടില്‍ ടൂര്‍ണമെന്‍റ് ചെയര്‍മാന്‍, ജെസ്സ്മോന്‍ പുറമഠം  വൈസ്പ്രസിഡന്‍റ്,  സിബി കൈതക്കത്തൊട്ടിയില്‍ സെക്രട്ടറി, ജോമോന്‍ തൊടുകയില്‍ ട്രഷറര്‍, സാബു പടിഞ്ഞാറേല്‍ ജോയിന്‍റ് സെക്രട്ടറി, സ്റ്റീഫന്‍ കിഴക്കേക്കുറ്റ് ജനറല്‍ കണ്‍വീനര്‍, മാനി കരികുളം ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍, മാത്യു തട്ടാമറ്റം പബ്ലിക് റിലേഷന്‍, ജോസ് മണക്കാട്ട് ഫുഡ് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ എന്നിവരാണ്.
    തുടര്‍ന്ന് പ്രസിഡന്‍റ് സിബി കദളിമറ്റത്തിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സെക്രട്ടറി സിബി കൈതക്കത്തൊട്ടിയില്‍ സ്വാഗതവും, ട്രഷറര്‍ ജോമോന്‍ തൊടുകയില്‍ കൃതജ്ഞതയും പറഞ്ഞു. വടംവലി കമ്മിറ്റി ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ വടംവലി വിജയികളെ പ്രഖ്യാപിച്ചു. വളരെ ചിട്ടയോടും കൃത്യനിഷ്ഠയോടെയും നടത്തിയ ഈ പരിപാടിക്ക് സോഷ്യല്‍ ക്ലബ്ബ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതാണ് ഇതിന്‍റെ വിജയം എന്ന് പ്രസിഡന്‍റ് സിബി കദളിമറ്റം പറഞ്ഞു.
    ഈ പരിപാടി വിജയിപ്പിക്കാന്‍ സഹായിച്ച കെ.വി. ടി.വി., ഏഷ്യാനെറ്റ്, ഫ്ളവേഴ്സ് ടി.വി., ഫാന്‍സി വീഡിയോ, സംഗമം പത്രം, കേരള എക്സ്പ്രസ്സ്, ജോയിച്ചന്‍ പുതുകുളം, ക്നാനായ വോയ്സ്, വാചകം പത്രം, റഫറിമാരായ ജോസ് ഇടിയാലി, നിണല്‍ മുണ്ടപ്ലാക്കല്‍, കമന്‍റേറ്റേഴ്സ് ആയ സജി പൂതൃക്കയില്‍, റൊണാള്‍ഡ് പൂക്കുമ്പേല്‍, സാജു കണ്ണംപള്ളി, അനില്‍ മറ്റത്തിക്കുന്നേല്‍ തുടങ്ങി എല്ലാവരോടും നന്ദി സംഘാടകസമിതി അറിയിച്ചു.
    മത്സരത്തിന്‍റെ തുടക്കമായി സെപ്റ്റംബര്‍ 1 ന് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ ജോസ് മണക്കാടിന്‍റെ നേതൃത്വത്തില്‍ നടത്തിയ സോഷ്യല്‍ മേളയും ഫുഡ് ടേസ്റ്റിംഗും വിജയകരമായി.
    കൂടാതെ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും, ചിക്കാഗോയിലെയും നോര്‍ത്ത് അമേരിക്കയിലെയും എല്ലാ വടംവലി ആരാധകര്‍ക്കും, ലോകമെമ്പാടും തത്സമയം കെ.വി. ടി.വി. യിലൂടെ കണ്ട എല്ലാ പ്രേക്ഷകര്‍ക്കും, മത്സരം നടത്തുന്നതിനായി ഈ മൈതാനം തന്ന സെന്‍റ് മേരീസ് ചര്‍ച്ചിനും, ഞങ്ങളെ സാമ്പത്തികമായി സഹായിച്ച എല്ലാ സ്പോണ്‍സര്‍മാര്‍ക്കും, ചിക്കാഗോയിലെ മറ്റ് മലയാളി ക്ലബ്ബുകള്‍ക്കും, ഔട്ട് സ്റ്റാന്‍റിംഗ് പെര്‍ഫോമന്‍സ് കാഴ്ചവച്ച ഫസ്റ്റ് എയ്ഡ് കമ്മിറ്റി, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവരോടും അതിനുമപ്പുറം ഇത് വന്‍ വിജയമാക്കിത്തീര്‍ത്ത സോഷ്യല്‍ ക്ലബ്ബിലെ എല്ലാ മെമ്പര്‍മാരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.