PRAVASI

ഫിലഡൽഫിയയിൽ ‘ക്രൂശിൻ സ്നേഹം’ ക്രിസ്തീയ സംഗീതോത്സവം ആഗസ്റ്റ് 23-ന്

Blog Image

ഫിലഡൽഫിയ ∙ Heavenly Beats USAയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ക്രൂശിൻ സ്നേഹം’ (Krushin Sneham) ലൈവ് ക്രിസ്തീയ സംഗീതോത്സവം ആഗസ്റ്റ് 23ന് വൈകിട്ട് 5.30ന് Philadelphia India Christian Assemblyയിൽ നടക്കും. 455 Tomlinson Road, Philadelphia, PA 19116 ആണ് വേദി.

പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ജോൺസ് പുരയിടം (ന്യൂജഴ്‌സി), മുൻ വിശ്വവാണി റേഡിയോ ലീഡ് ഗായികയായിരുന്ന ഷീബ ജോർജ് (ഫ്ലോറിഡ), ഗാനരചയിതാവും സംഗീത സംവിധായകനുമായ സാംസൺ (Samson Heavenly Beats) എന്നിവർ സംഗീതസായാഹ്നത്തിന് നേതൃത്വം നൽകും.

ഇവർക്കൊപ്പം Jincy, Sabu Varghese, Jeslin, Helda, Shibu, Manju, Jessica എന്നിവരും ഗാനങ്ങൾ ആലപിക്കും. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗായകരും സംഗീതജ്ഞരും അണിനിരക്കുന്ന പരിപാടിയിൽ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലെ തിരഞ്ഞെടുക്കപ്പെട്ട ക്രിസ്തീയ ഗാനങ്ങളും പ്രത്യേക സംഗീതാവിഷ്കാരങ്ങളും അവതരിപ്പിക്കും.

Jack Biju (Keyboard), Sumit Sam (Guitar), Sion Sujoy (Guitar), Rubin Eliaz (Bass Guitar), Shon Biju (Drums) എന്നിവരടങ്ങുന്ന സംഗീതസംഘം ഗാനങ്ങൾക്ക് അകമ്പടിയൊരുക്കും.

Prayer Mount Media ആണ് പരിപാടിയുടെ മീഡിയ പാർട്ണർ. Global Travel Experts (Reji Philip), M&J Printing (Mathew Samuel), Zindak Investment & Real Estate (Varghese Thomas Robin), Keystone Tax Services, Inc., Philadelphia (Joseph Oommen, CPA – Roy Mepral), Agape Music (Dr. Shaji K. Daniel, Dallas), Justin Varghese Realty, Dallas എന്നിവരാണ് പ്രധാന സ്പോൺസർമാർ.

ക്രിസ്തീയ സംഗീതത്തിലൂടെ ആത്മീയ നവോന്മേഷവും അനുഗ്രഹാനുഭവവും പകരുക എന്ന ലക്ഷ്യത്തോടെയാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഫിലഡൽഫിയയിലെയും സമീപ സംസ്ഥാനങ്ങളിലെയും ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക്: Rija Shibu – +1 (516) 312-4948, Dr. George Mathew – +1 (732) 589-6594, Dr. Thomas Kidangalil – +1 (516) 978-7308, Kochu Koshi – +1 (215) 910-0516, Susan Samson – +1 (267) 469-1892.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.