PRAVASI

കുപ്പത്തൊട്ടിയിലെ ഉണ്ണീശോ

Blog Image
വെളുപ്പാന്കാലത്തു നടക്കാൻ ഇറങ്ങിയവരാണ് അത് ശ്രദ്ധിച്ചത് കുപ്പത്തൊട്ടിയിൽ എന്തോ ഒന്ന് അനങ്ങുന്നു. വല്ല എലിയോ പൂച്ചയോ മറ്റോ ആയിരിക്കും അവർ ഗൗനിച്ചില്ല കടന്നുപോയി. തലേദിവസം ക്രിസ്മസ്  പാർട്ടിയായിരുന്നതിനാൽ  കുപ്പത്തൊട്ടിയിൽ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളാൽ  നിറഞ്ഞിരുന്നു .

വെളുപ്പാന്കാലത്തു നടക്കാൻ ഇറങ്ങിയവരാണ് അത് ശ്രദ്ധിച്ചത് കുപ്പത്തൊട്ടിയിൽ എന്തോ ഒന്ന് അനങ്ങുന്നു. വല്ല എലിയോ പൂച്ചയോ മറ്റോ ആയിരിക്കും അവർ ഗൗനിച്ചില്ല കടന്നുപോയി. തലേദിവസം ക്രിസ്മസ്  പാർട്ടിയായിരുന്നതിനാൽ  കുപ്പത്തൊട്ടിയിൽ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളാൽ  നിറഞ്ഞിരുന്നു .    
     പള്ളിക്കടുത്തുള്ള   വലിയപാലത്തിനടിയിൽ   പാവപ്പെട്ട  ചിലയാൾക്കർ  താമസിച്ചിരുന്നു. അത്യാവശ്യം  ഭക്ഷണവും  ചില  ആക്രിസാധനങ്ങളും  അവർക്കാവലിയ കുപ്പത്തൊട്ടിയിൽനിന്നും ലഭിച്ചിരുന്നു.  അവരുടെകൂട്ടത്തിൽ   മുടന്തനായ  ഒരു  യാചകൻ   ഉണ്ടായിരുന്നു. മുടന്തുള്ളതിനാൽ  അവൻ    ദൂരെയെങ്ങും  പോകാറില്ലായിരുന്നു.  ആ കുപ്പത്തൊട്ടികൊണ്ടാണ് അവൻ കഴിഞ്ഞിരുന്നത്. അന്നും പതിവുപോലെ അവൻ  രാവിലെതന്നെ എന്തെങ്കിലും ഭക്ഷിക്കാൻ കിട്ടും എന്ന പ്രതീക്ഷയോടെ  കുപ്പത്തൊട്ടിയിൽ തപ്പി .  പതിവിലുംകൂടുതലായി  മുഴുവനും  കഴിക്കാത്ത  ധാരാളംപൊതികൾ  അവനവിടുന്നുകിട്ടി . അതെല്ലാം  ഒരു വലിയകൂടിനുള്ളിലാക്കി ചുമന്ന്  താൻവസിക്കുന്ന  പാലത്തിന്റെ  അടിയിൽ കൊണ്ടുവന്നു . പല...പല സാധനങ്ങൾ,  ചോറുണ്ട്  ബിരിയാണിയുണ്ട്,  ഇറച്ചിക്കറികൾ പലതരത്തിലുണ്ട്. ഇന്നത്തെകാര്ര്യം കുശാലായി അവൻ മനസ്സിലോർത്തു.
       അതിനിടയിൽ ഘനമായ എന്തോഒന്ന് അവന്റെ കയ്യിൽതടഞ്ഞു. ആകാംഷയോടെ അവൻ  അത് തുറന്നുനോക്കി . തന്റെ  കണ്ണുകളെ വിശ്വസിക്കാനായില്ല...  അതാ അതിനുള്ളിലൊരുണ്ണിശോ. അതും തുണിയിൽ പൊതിഞ്ഞ ഒരുറബ്ബറിന്റെയോ  പ്ലാസ്റ്റിക്കിന്റെയോ ആയിരിക്കും എന്നാലും  ഒരുഉണ്ണിഈശൊ.  അതവനെനോക്കി  പുഞ്ചിരിക്കുന്നതായി  അവനുതോന്നി . 
    ഇത്തവണത്തെ  അവസാന ക്രിതുമസ്സ് കരോൾ ആയിരുന്നു   ഇന്നലെകഴിഞ്ഞത്. എന്തൊരു ബഹളമായിരുന്നു  വഴിമുഴുവൽ ത്തോരണങ്ങളും   വിവിധ വർണ്ണത്തിലുള്ള  ലൈറ്റുകളും, കൊട്ടും, പാട്ടും ഡാൻസും. പടക്കംപൊട്ടീരും. അവർ വീടുവീടാന്തരം  കയറിയിറങ്ങി കൊണ്ടുനടന്ന്  വീട്ടുകാരെഒക്കെകൊണ്ട് മുത്തംകൊടുപ്പിച്ച ഉണ്ണീശോ ആയിരുന്നുഅത് . 
      ആ ഉണ്ണിഈശോയെ ഒന്ന് മുത്തണമെന്ന് അവൻ  ഒത്തിരി ആഗ്രഹിച്ചിരുന്നു . അതിനവന്റെപാലത്തിന്റെ അടിയിലെ കോളനിയിലേക്ക്  അവർവരണ്ടേ. തന്റെ  മനസ്സിന്റെ ആഗ്രഹം  അറിഞ്ഞുദൈവം  ഉണ്ണിഈശോയെ തന്റെഅടുത്തേക്ക് വിട്ടതാണെന്ന് അവൻ കരുതി. ആ ഉണ്ണിഈശോയെ വേണ്ടുവോളം അവൻമുത്തി. അവൻ  മാത്രമല്ല പാവപെട്ട  ആ കോളനിക്കാർ  മുഴുവൻ  ആവീട്ടിൽ വന്ന് ഉണ്ണിഈശോയെ മുത്തി, എന്നിട്ടവൻകൊണ്ടുവന്ന  ആ പൊതികളിലെ  ഭക്ഷണവുംകഴിച്ചു തിരിച്ചുപോയി  . അന്നുരാത്രിമുഴുവൻ  അവൻ  ആ ഉണ്ണിഈശോയുടെ  കൂടെക്കിടന്നുറങ്ങി .  നേരംവെളുത്തതും അവനാ  കരോളുകാരെ  തിരക്കിഇറങ്ങി കാരണം അവന്റെ കുഞ്ഞുകുടിലിലെ വൃത്തികെട്ട സാഹചര്യത്തിൽ വയ്ക്കേണ്ടതല്ലല്ലോ  ഉണ്ണീശോയുടെരൂപം  തൊട്ടടുത്തുള്ള പള്ളിയുടെ പ്രധാന ഗേറ്റിനുമുന്പിൽ  പോയിനിന്ന് അകത്തേക്ക് നോക്കി അവിടെനിന്നുള്ളവരാണ് ആ  കരോളുകാര്  എന്നവനറിയാമായിരുന്നു. 
       പള്ളിയിലെ  കുർബാനകഴിഞ്ഞു, ആൾക്കാരിറങ്ങിവന്നു . വലിയ  എന്തോകാര്ര്യം ചെയ്യുന്നപോലെയായിരുന്നു  അവന്റെനിൽപ്പ്. കാരണം  തന്റെകയ്യിലിരിക്കുന്നത്  കാണാതെപോയ അവരുടെ ഉണ്ണിഈശ്ശോയല്ലേ അതിനെ തിരിച്ചേല്പിക്കുമ്പോൾ  അവർ തന്നെ ആദരിച്ചു സമ്മാനങ്ങൾ ഒക്കെ നല്കുമായിരിക്കും എന്നവൻ കരുതി. തന്റെ സത്യസന്ധതക്കും പിന്നെ ഉണ്ണീശോയോടുള്ള അവരുടെ സ്നേഹത്തിനും തക്കതായപ്രതിഫലം തനിക്കുകിട്ടാതിരിക്കുകയില്ല. അവൻ  സ്വപ്നം കണ്ടു.  അവസാനം  അവനതിലൊരാളെ തിരിച്ചറിഞ്ഞു. വലിയ  ജുബ്ബയൊക്കെയിട്ട് കണ്ണാടിവച്ച ഒരാൾ . 
      തന്റെ നൊണ്ടിക്കാലുമായി  അവൻഓടി...  അയ്യാളുടെഅടുത്തേക്ക് . പള്ളിയിൽ  നിന്നിറങ്ങിവന്ന ആൾക്കാരെല്ലാം അവന്റെ ഞൊണ്ടിക്കൊണ്ടുള്ള  വരവ് ശ്രദ്ധിച്ചു. പലരും അവനെ  സംശയദൃഷ്ടിയോടെ  നോക്കി. ഇതുവരെ ഈ പരിസരത്തു കണ്ടിട്ടില്ലാത്ത ഊരുതെണ്ടിചെറുക്കൻ . വൃത്തികെട്ട വസ്ത്രവും  കയ്യിൽ എന്തോ  ഒരുപൊതിയും. രാവിലെതന്നെ തെണ്ടാൻ ഇറങ്ങിയതാ നാശങ്ങൾ എന്ന് ചിലർ തമ്മിൽപറഞ്ഞു. അയാളും അവനോട്  മര്യദയില്ലാതെ  പെരുമാറി. ഞാൻ  തെണ്ടാൻവന്നതല്ലസാറെ അവനാപ്പൊതി  അയ്യാള്ക്കുനേരെനീട്ടി. എല്ലാവരുംകാൺകെ  ഒരു തെണ്ടിചെറുക്കാൻ തന്റെ നേർക്കെന്തോ നീട്ടുന്നു .  അയ്യാൾ  ദേഷ്യത്തോടെ ആ പൊതി തട്ടിത്തെറിപ്പിച്ചു . "കണ്ടതെണ്ടിപ്പിള്ളേർ  ഓരോന്ന്  വലിച്ചോണ്ടുവന്നോളും".  അയ്യാൾ കടന്നുപോകാൻ ഭാവിച്ചു . നിലത്ത്തെറിച്ചുവീണ  ഉണ്ണീശോ അവിടെ   കിടന്നുകൊണ്ടവനെ നോക്കി കരയുന്നതായി അവനുതോന്നി . സാറെ ഇതെനിക്ക്   കുപ്പത്തൊട്ടിയിൽ  നിന്നും  കിട്ടിയതാണ് ഇവിടുന്നാരോ അറിയാതെ അവിടെ എറിഞ്ഞതാകാം ഒറ്റശ്വാസത്തിനവൻ പറഞ്ഞു.  .  അറിയാതെ എറിഞ്ഞതൊന്നുമല്ല അതിന്റെ ആവശ്യം  ഇന്നലെ  കഴിഞ്ഞതാണ്. വീണ്ടും  സൂക്ഷിച്ചുവയ്ക്കണ്ട ആവശ്യം തോന്നിയില്ല   അതിനാൽ   കുപ്പത്തൊട്ടിയിലെറിഞ്ഞതാണ്. വേണ്ടാത്തത്  വീണ്ടും  എടുത്തോണ്ട്  വന്നിരിക്കുന്നു  നാശങ്ങൾ.  അയ്യാൾ  അവനെ  തല്ലാൻ  കയ്യോങ്ങി. അവനോടി ഗേറ്റിന്റെവെളിയിലെത്തി  മതിലിനു  മറഞ്ഞിരുന്നു . 
      പള്ളീൽവന്ന  ആൾക്കാരെല്ലാം  പോകുന്നതുവരെ  അവൻ കാത്തിരുന്നു . അവസാനത്തെആളും  പോയിക്കഴിഞ്ഞു. അവൻ മെല്ലെ  ചെറിയഗേറ്റ്  തള്ളിത്തുറന്ന് പള്ളിപ്പറമ്പിലെ വളർന്നുനിന്ന പുല്ലുകൾക്കിടയിൽ തന്റെ പ്രിയപ്പെട്ട ഉണ്ണീശ്ശോയെ കണ്ടുപിടിച്ചു.  അതിനെ പൊതിഞ്ഞിരുന്ന  തുണിയും തപ്പിയെടുത്തവൻ നന്നായിപൊതിഞ്ഞുതന്റെ മാറോടു ചേർത്തുപിടിച്ചു. എന്നിട്ടവൻ     അതിനെ പാലത്തിനടിയിലെ തന്റെ കുടിലിലേക്കുകൊണ്ടുപോയി . 
     പിറ്റേ  ഞായറാഴ്ച കുർബാന കഴിഞ്ഞു കണക്കുവായിച്ചപ്പോൾ വികാരിയച്ചൻ വിളിച്ചുപറഞ്ഞു. കരോൾപിരിവ് വരവ്   25000 രൂപ ചിലവിന്റെ കോളത്തിൽ പ്ലാസ്റ്റിക്കിന്റെ ഉണ്ണീശോ ഒന്ന് 25 രൂപ  എന്നെഴുതിയത് വായിച്ചില്ല.  തുടർന്ന് കരോൾ  ഇത്ര വിജയിപ്പിച്ച  പിരിവുകാർക്കും  പിരിവുകൊടുത്ത  ഇടവകക്കാർക്കും. തന്റെയും  ഇടവകക്കാരുടെയും പേരിൽ നന്ദിയറിയിക്കുന്നു  എന്ന് പറഞ്ഞുകൊണ്ട് നിർത്തി.  . 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.