അർത്തുങ്കൽ :- കോസ്റ്റൽ എജ്യുക്കേഷൻ ആൻ്റ് ഡെവലപ്മെൻറ് സൊസൈറ്റിയുടെ തീരദേശത്തെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജസ്വലമായ ഇടം നൽകുവാൻ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവായിരുന്ന ശ്രീ.ലാൽകോയിൽപ്പറമ്പിൻ്റെ സ്മരണാർത്ഥം നവീകരിച്ചുനിർമ്മിച്ച കേഎഡ്സ് കമ്മ്യൂണിറ്റി സെന്ററിന്റെ ഉദ്ഘാടനം ചിക്കാഗോ റോട്ടറി ക്ലബ് ഡിസ്ട്രിക്ട് അസിസ്റ്റൻറ് ഗവർണർ ജോസഫ് വിരുത്തക്കുളങ്ങര നിർവഹിച്ചു.അർച്ചന വിമൻസ് സെൻറർ മുഖേന റോട്ടറി ക്ലബ്ല് ചിക്കാഗോയുടെയും,സഹൃദരുടെയും സാമ്പത്തിക സഹകരണത്താലാണ് നവീകരണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. തീരദേശത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹികവും, വിദ്യാഭ്യാസപരവുമായ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കോസ്റ്റൽ എജ്യുക്കേഷൻ ആൻ്റ് ഡെവലപ്മെൻറ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് നവീകരിച്ച കമ്മ്യൂണിറ്റി സെൻറർ പുതിയ മുഖം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോഡ്സ് പ്രസിഡൻറ് ശ്രീ.ജാക്സൺ പൊള്ളയിൽ അധ്യക്ഷത വഹിച്ചു.റോട്ടറി ക്ലബ് ചിക്കാഗോ ഐപിപി പ്രസിഡൻറ് ശ്രീ. സിറിയക്ക് ലുക്കോസ്, ജോർജ് നെല്ലാമറ്റം, അർച്ചന വിമൻസ് സെൻറർ ഡയറക്ടർ മിസ്സ്. ത്രേസ്യാമ്മ മാത്യു, കൃപാസനം കോസ്റ്റൽ മിഷൻ ഡയറക്ടർ ഫാ: വി പി ജോസഫ് വലിയവീട്ടിൽ. അർച്ചന വിമൻസ് സെൻറർ സീനിയർ പ്രോഗ്രാം ഓഫീസർ ശ്രീമതി ഷൈനി ജോഷി, കോഎഡസ് സെക്രട്ടറി ശ്രീ. നവിൻജീ നാദാമണി, ശ്രീ.കെ.ജി. ജഗദീശൻ , അർച്ചന വിമൻസ് സെൻറർ പ്രോജക്ട് മാനേജർ ശ്രീ.പോൾസൺ കൊട്ടാരത്തിൽ,കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡൻറ് ശ്രീ.രാജു ആശ്രയം, ജില്ലാ സെക്രട്ടറി ശ്രീ.ആൻറണി കുരിശിങ്കൽ എന്നിവർ സംസാരിച്ചു.