PRAVASI

ലീലാമ്മ വർഗീസ് ഡാളസിൽ അന്തരിച്ചു; സംസ്കാരം ഒക്ടോബർ 24 ശനിയാഴ്ച

Blog Image

ഡാളസ്: ഡാളസിലെ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവും ദീർഘകാലം നഴ്‌സായി സേവനമനുഷ്ഠിക്കുകയും ചെയ്ത ലീലാമ്മ വർഗീസ് (ലീല - 85) ഒക്ടോബർ 17 ശനിയാഴ്ച നിര്യാതയായി. പരേതനായ കെ.സി. വർഗീസിന്റെ (കുഞ്ഞുമോൻ) ഭാര്യയാണ്. സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 23, 24 തീയതികളിൽ നടക്കും.

ഓളശ്ശയിലുള്ള കൈതയിൽ കുടുംബത്തിൽ പരേതരായ കെ.ഐ. ചെറിയാന്റെയും ഏലിയാമ്മ ചെറിയാന്റെയും മകളാണ്. 1983-ൽ അമേരിക്കയിലേക്ക് കുടിയേറി കുടുംബം ടെക്സസിലെ മെസ്കീറ്റിൽ സ്ഥിരതാമസമാക്കി.നീണ്ട ജോലി സമയങ്ങൾക്കിടയിലും കുടുംബത്തിനും സഭാപ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തിയിരുന്നു. ഗായകസംഘത്തിലെ അംഗമായിരുന്നു.

മക്കൾ: ബോബി - സ്റ്റാൻലി, റൂബി. നവീൻ - ജെന്നി. കൊച്ചുമക്കൾ: എമ്മ, ആഞ്ചലിൻ, ഇഷ, ആരോൺ.

സഹോദരി: തങ്കമ്മ മാത്യു.

ഒക്ടോബർ 23, വെള്ളിയാഴ്ച: വൈകിട്ട് 6:00മുതൽ രാത്രി 9:00 വരെ പൊതുദർശനവും തുടർന്ന് സംസ്കാര ശുശ്രൂഷയുടെ രണ്ടും മൂന്നും ഭാഗങ്ങളും കരോൾട്ടണിലെ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യയിൽ നടക്കും.

വിലാസം: St. Mary's Orthodox Church of India, 1080 W Jackson Road, Carrollton, TX 75006.

ഒക്ടോബർ 24, ശനിയാഴ്ച: രാവിലെ 8:30-ന് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യയിൽ സംസ്കാര ശുശ്രൂഷയുടെ നാലാം ഭാഗം നടക്കും.

തുടർന്ന് കോപ്പലിലെ റോളിങ് ഓക്സ് സെമിത്തേരിയിൽ ഭൗതികശരീരം സംസ്കരിക്കും.

വിലാസം: Rolling Oaks Cemetery, 400 Freeport Pkwy, Coppell, TX 75019.

ലീലാമ്മ വർഗീസ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.