മലയാള സിനിമ ലോകം കാത്തിരുന്ന ആ മാസ്മരിക നിമിഷം വന്നെത്തി. ഇന്ത്യൻ സിനിമയുടെ അഭിമാനമായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന, മഹേഷ് നാരായണൻ ചിത്രം ‘പേട്രിയേറ്റിന്റെ’ ടീസർ പുറത്ത്. മിനിറ്റുകൾക്കുള്ളിൽ തന്നെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി.
17 വർഷത്തിനു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പേട്രിയറ്റിനുണ്ട്. പതിറ്റാണ്ടുകൾക്ക് ശേഷം മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങൾ ഒരുമിക്കുമ്പോൾ, അതൊരു സാധാരണ സിനിമയായിരിക്കില്ല എന്ന് ഉറപ്പാണ്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും, പട്ടാള വേഷത്തിലുള്ള മോഹൻലാലിൻ്റെ മാസ് എൻട്രിയും ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ചിരിക്കുകയാണ്.

