ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ, ദർശനത്തിരുനാൾ ആയി ഓഗസ്റ്റ് 2 മുതൽ 9 വരെ ഭക്തി സാന്ദ്രമായ തിരുക്കർമ്മങ്ങളോടെയും വൈവിധ്യമാർന്ന പരിപാടികളോടെയും വിപുലമായി ആഘോഷിക്കുന്നു. ഇടവകയുടെ സ്ഥാപനം മുതൽ കഴിഞ്ഞ 15 വര്ഷം ഈ ഇടവകക്ക് നേതൃത്വം നൽകിയ പാരീഷ് എക്സിക്യൂട്ടീവ് ആണ് ഈ വർഷത്തെ തിരുന്നാളിന് ചുക്കാൻ പിടിക്കുന്നത്. അവരോടൊപ്പം 10 കൂടാരയോഗത്തിൽ നിന്നുള്ള നൂറുകണക്കിന് കുട്ടികളും യുവജനങ്ങളും മറ്റു ഇടവക ജനങ്ങളും തിരുന്നാളിനോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾക്കായി മാസങ്ങളായി തയ്യാറെടുപ്പിലാണ്.
ആഗസ്റ്റ് 2 തീയതി ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള കുർബാനക്ക് ശേഷം ഇടവക വികാരി ഫാ. സിജു മുടക്കോടിൽ പതാക ഉയർത്തുന്നതോടെ തിരുന്നാളിന് തുടക്കമാകും. ബർമിംഗ്ഹാം (യു. കെ) ക്രൈസ്റ്റ് ദി കിംഗ് ക്നാനായ മിഷൻ വികാരി ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കുന്ന ഈ വി. കുർബാനയിൽ ചിക്കാഗോ രൂപത ചാൻസലർ ഫാ. ജോൺസൺ കോവൂർപുത്തൻപുരയിൽ വചന സന്ദേശം നൽകും.
ആഗസ്റ്റ് 6, വ്യാഴാഴ്ച ഇടവകയിൽ നിന്നും മരിച്ചുപോയവരുടെ ഓർമ്മ ദിനമായി ആചരിക്കും. വൈകുന്നേരം 6 മണിക്ക് സെമിത്തേരി സന്ദർശനവും 7 മണിക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയുടെ മുഖ്യ കാർമ്മികത്വത്തിൽ മരിച്ച വിശ്വാസികക്ക് വേണ്ടിയുള്ള ദിവ്യബലി അർപ്പിക്കും.
ആഗസ്റ്റ് 7, വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ചിക്കാഗോ രൂപത യൂത്ത് അപ്പൊസ്‌തലെറ്റ് ഡയറക്ടർ ഫാ. മെൽവിൻ പോൾ ഇംഗ്ലീഷിൽ ഉള്ള കുർബാനക്കും വചന സന്ദേശത്തിനും നേതൃത്വം നൽകും. തുടർന്ന് 7:30 മുതൽ വിവിധ കൂടാരയോഗങ്ങളുടെയും പ്രസുദേന്തിമാരുടെയും നേത്രുത്വത്തിൽ ഉള്ള കലാമേള.
ആഗസ്റ്റ് 8, ശനിയാഴ്ച വൈകുന്നേരം 5:30 ന് ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക വികാരി ഫാ. എബ്രഹാം കളരിക്കൽ മുഖ്യകാർമ്മീകനായിട്ടുള്ള ദിവ്യബലിയിൽ ക്നാനായ റീജിയൻ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ വചനസന്ദേശം നൽകും. തുടർന്നു കപ്ലോൻ വാഴ്ച. വൈകിട്ട് 7: 30 മുതൽ ഇടവക മിനിസ്ട്രികൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഇടവകയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന മെഗാ സ്കിറ്റും.
പ്രധാന തിരുന്നാൾ ദിവസമായ ആഗസ്റ്റ് 9, ഞായറാഴ്ച ആലുവ മംഗലപ്പുഴ മേജർ സെമിനാരി പ്രൊഫസർ ഫാ. ജിജോ നെല്ലിക്കാകണ്ടത്തിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുന്നാൾ റാസ. തിരുഹൃദയ ദാസസമൂഹം സുപ്പീരിയർ ഫാ. ജോസ് കണ്ണുവെട്ടിയേൽ വചനസന്ദേശം നൽകും. ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, ഫാ. എബ്രഹാം കടുതൊടിൽ എന്നിവർ സഹ കാർമ്മികരായിരിക്കും. തുടർന്ന് പരിശുദ്ധ കന്യാമറിയത്തിന്റെയും മറ്റു വിശുദ്ധരുടെയും രൂപങ്ങൾ സംവഹിച്ചുകൊണ്ടുള്ള തിരുന്നാൾ പ്രദക്ഷിണം നടക്കും. തുടർന്ന് ലേലവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
ബിജു കിഴക്കേക്കുറ്റ്, പീറ്റർ കുളങ്ങര, സാബു തറത്തട്ടേൽ, സാജു കണ്ണമ്പള്ളി, റോയി നെടുംചിറ, ജോയ്സ് മറ്റത്തിക്കുന്നേൽ, പോൾസൺ കുളങ്ങര, ജോൺ പാട്ടപ്പതി, സ്റ്റീഫൻ കിഴക്കേക്കുറ്റ്, ജോസ് പിണർക്കയിൽ, ജിനോ കക്കാട്ടിൽ, തോമസ് അപ്പോഴിപ്പറമ്പിൽ, ജെയിൻ മാക്കിൽ, തോമസ് ഐക്കരപ്പറമ്പിൽ, ടോമി എടത്തിൽ, ബിജു കണ്ണച്ചാംപറമ്പിൽ, ജോണിക്കുട്ടി പിള്ളവീട്ടിൽ, ടിറ്റോ കണ്ടാരപ്പള്ളിൽ, ബിനോയ് പൂത്തുറയിൽ, മനോജ് വഞ്ചിയിൽ, സ്റ്റീഫൻ ചൊള്ളമ്പേൽ, സിബി കൈതക്കത്തൊട്ടിയിൽ, ടോണി കിഴക്കേക്കുറ്റ്, ജെയിംസ് മന്നാകുളത്തിൽ, സാബു നടുവീട്ടിൽ, ജോമോൻ തെക്കേപ്പറമ്പിൽ, സണ്ണി മേലേടത്ത്, സിനി നെടുംതുരുത്തിൽ, ക്രിസ് കട്ടപ്പുറം, ബെന്നി കാഞ്ഞിരപ്പാറയിൽ. സാബു കട്ടപ്പുറം, കുഞ്ഞച്ചൻ കുളങ്ങര, ജെയിംസ് കിഴക്കേവാലയിൽ, അലക്സ് മുല്ലപ്പള്ളി, അമൽ കിഴക്കേക്കുറ്റ്, ജോർജ് മറ്റത്തിപ്പറമ്പിൽ, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, നിബിൻ വെട്ടിക്കാട്ടിൽ, അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ ഉൾപ്പെട്ട നാൽപ്പതു പേരാണ് ഈ വർഷത്തെ തിരുനാൾ പ്രസുദേന്തിമാർ. സാബു നടുവീട്ടിൽ, ജോണിക്കുട്ടി പിള്ളവീട്ടിൽ, ജിനോ കക്കാട്ടിൽ എന്നീ തിരുന്നാൾ കോർഡിനേറ്റർസിന്റെ നേതൃത്വത്തിൽ നിരവധി കമ്മറ്റികൾ തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. സ്റ്റീഫൻ ചൊള്ളമ്പേൽ, ജീസ് ചക്കുങ്കൽ, ബിനു എടക്കര എന്നിവരുടെ നേതൃത്വത്തിൽ ഇടവകയിലെ കൂടാരയോഗങ്ങളും മിനിസ്ട്രികളും വിവിധ കലാപരിപാടികൾക്കായി ഒരുങ്ങുന്നു. ഇടവയിലെ ഏറ്റവും വലിയ ഈ ആഘോഷത്തിന്റെ വിജയത്തിനായി വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ അനീഷ് മാവേലിപുത്തൻപുര എന്നിവരുടെ ആത്മീയ നേതൃത്വത്തിൽ പാരീഷ് എക്സിക്യൂട്ടീവ്സ് ആയ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളയ്ക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, ജെയിംസ് മന്നാകുളത്തിൽ, സണ്ണി മേലേടം, ഡോ. റോയി ചേലമലയിൽ എന്നിവർ അഹോരാത്രം പ്രവർത്തിക്കുന്നു.
ഇടവകയുടെയും കുടുംബങ്ങളുടെയും ചിക്കാഗോ നിവാസികളുടെയും ആത്മീയവും ഭൗതികവുമായ സുസ്ഥിതിക്കായി പരിശുദ്ധ അമ്മ വഴി ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി അർപ്പിക്കുവാനും, നമ്മുടെ വിവിധ നിയോഗങ്ങൾ സമർപ്പിച്ച് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം യാചിക്കുവാനും എല്ലാ വിശ്വാസികളെയും കുടുംബസമേതം ഈ ദർശന തിരുനാൾ ആഘോഷങ്ങളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.







