PRAVASI

മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ് മിത്രാസ് ഇന്ത്യൻ ഫെസ്റ്റിവൽ ആൻഡ് അവാർഡ് നൈറ്റ് ജൂൺ എട്ടിന്

Blog Image
മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ് മിത്രാസ് ഫെസ്റ്റിവൽ ആൻഡ് അവാർഡ് നൈറ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി  സംഘാടകർ അറിയിച്ചു. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ മിത്രാസ് ഇന്ത്യൻ ഫെസ്റ്റിവൽ ആൻഡ് അവാർഡ് നൈറ്റ് ഈ വർഷം അരങ്ങേറുന്നത് ന്യൂ ജേഴ്സിയിലുള്ള ക്ലിഫ്ടൺ നഗരം വേദിയാക്കിയാണ് .

ന്യൂജേഴ്‌സി : മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ് മിത്രാസ് ഫെസ്റ്റിവൽ ആൻഡ് അവാർഡ് നൈറ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി  സംഘാടകർ അറിയിച്ചു. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ മിത്രാസ് ഇന്ത്യൻ ഫെസ്റ്റിവൽ ആൻഡ് അവാർഡ് നൈറ്റ് ഈ വർഷം അരങ്ങേറുന്നത് ന്യൂ ജേഴ്സിയിലുള്ള ക്ലിഫ്ടൺ നഗരം വേദിയാക്കിയാണ് .

കന്യാകുമാരി മുതൽ കാശ്മീർ വരെ  എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ നിറവർണങ്ങളുടെ ഉത്സവത്തിനു മാറ്റ് കൂട്ടുന്നതിനായി നോർത്ത് അമേരിക്കയിലെ അനുഗ്രഹീത കലാകാരന്മാരോടൊപ്പം പ്രസിദ്ധ അഭിനേത്രികളായ  മാന്യയും, സുവർണയും, പിന്നണിഗായകൻ ഫ്രാങ്കോയും, കൂടാതെ സെലിബ്രിറ്റി ഡാൻസറും കോറിയോഗ്രാഫറും ആയ നീരവ് ബവ്‌ലേച്ഛയും അണിനിരക്കുന്നു

നോർത്ത് അമേരിക്കൻ ഇന്ത്യക്കാർ നിർമിച്ച ഷോർട് ഫിലിം അവാർഡ് ഫെസ്റ്റിവലും ഇതിനോടനുബന്ധിച്ചു സംഘടിപ്പിച്ചിരികുന്നു . ഈ വർഷം    മുപ്പത്തിരണ്ടോളം  സിനിമകൾ മത്സര രംഗത്തുള്ളതായി   അവാർഡ്  ജൂറി ചെയർപേഴ്സൺ ദീപ്തി നായർ അറിയിച്ചു.  സിനിമ മേഖലയിൽനിന്നുമുള്ള എഡിറ്റർ ശ്രീജിത്ത് സാരംഗ്, അഭിനേത്രിമാരായ  മാന്യ നായിഡു, സുവർണ്ണ മാത്യു, നടനും  നിർമിതാവുമായ ടോം ജോർജ് ,  അവാർഡ് ജൂറി  കമ്മിറ്റിഅംഗങ്ങൾ എന്നിവർ അവാർഡ് നിർണയം അവസാനഘട്ടത്തിലെത്തിയെന്നു അറിയിച്ചു.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്  മിത്രാസ് ഫെസ്റ്റിവലിന്റെ ഈ വർഷത്തെ സ്പോണ്സർമാരായി മലബാർ ഗോൾഡിനോടൊപ്പം ഹെഡ്ജ് ന്യൂയോർക്കും, ടേസ്റ്റ് ഓഫ് കേരളയും, സാജ് ഹോട്ടൽസ് ആൻഡ് റിസോർട്ടും, ലോവി റീയൽറ്റിയും കൂടി  ചേരുന്നു. ഈ വർഷത്തെ അവാർഡ് നൈറ്റ് മറ്റു വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവമായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്നു പ്രോഗ്രാമിന്റെ ഡയറക്ടർമാരായ സ്മിത ഹരിദാസ് , പ്രവീണ മേനോൻ, ജെംസൺ കുര്യാക്കോസ്, ശാലിനി രാജേന്ദ്രൻ, ശോഭ ജേക്കബ് എന്നിവരറിയിച്ചു.

ഈ വർഷത്തെ അവാർഡ് നൈറ്റ് വൻ വിജയമാക്കുവാൻ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും, വിജയത്തിനായുള്ള എല്ലാ സഹായങ്ങളും എല്ലാവരും നൽകണമെന്നും,  പരിപാടിയിലേക്ക് ഏവരേയും   സാദരം ക്ഷണിക്കുന്നതായും അവാർഡ് നെറ്റിന്റെ ഗുഡ് വിൽ അംബാസിഡർമാരായ  ദീത്ത നായർ, ബോബിബാൽ, ഡോക്ടർ എലിസബത്ത് മാമൻ എന്നിവരറിയിച്ചു.
ജാതിമതസംഘടനാ വ്യത്യാസങ്ങൾക്കു അതീതമായി കലയേയും,  കലാകാരന്മാരെയും അകമഴിഞ്ഞ്  സ്നേഹിക്കുന്ന എല്ലാ കലാസ്വാദകരേയും ഉൾകൊള്ളിച്ചുകൊണ്ട് അമേരിക്കയിലുള്ള തനതായ കലാകാരന്മാരെ വളർത്തി കൊണ്ടുവരുന്നതിന് വേണ്ടി 2011-ൽ സ്ഥാപിതമായ മിത്രാസ് ആർട്സ് ചുരുങ്ങിയ കാലംകൊണ്ട് തന്നെ മികച്ചൊരു കലാ സംഘടനയായി അമേരിക്കയിൽ പേരെടുത്തു കഴിഞ്ഞു . തുടർന്നും മിത്രാസ് അമേരിക്കൻ കലാകാരന്മാരുടെ വളര്ച്ചയ്ക്ക് വേണ്ടി തങ്ങളാൽ ആവുന്നതെല്ലാം ചെയ്യുമെന്നു അറിയിച്ചു.
ഈ കലാ സംരംഭത്തിന്റെ തയ്യാറെടുപ്പുകൾ തുടങ്ങി അവസാനം വരെ ഒരു കുടുംബം പോലെ  മിത്രാസിനോടൊപ്പം പ്രവർത്തിക്കുന്ന  എല്ലാ മാധ്യമങ്ങളോടും, കല,സാംസ്ക്കാരിക, സാമൂഹിക സംഘടനകളോടും ഉള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരാത്തതാണെന്നു മിത്രാസ് അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.