മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ അധീനത്തിലുള്ള ടെക്സാസ് സംസ്ഥാനത്തെ ഡാളസിലെ ഫോർട്ട് വർത്ത് സിറ്റിയിൽ പുതിയതായി ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് കോൺഗ്രിഗേഷൻ അനുവദിച്ചു.
ഡാളസ് : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ അധീനത്തിലുള്ള ടെക്സാസ് സംസ്ഥാനത്തെ ഡാളസിലെ ഫോർട്ട് വർത്ത് സിറ്റിയിൽ പുതിയതായി ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് കോൺഗ്രിഗേഷൻ അനുവദിച്ചു.
ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്തായുടെ കല്പന പ്രകാരം വിശുദ്ധ അപ്രേം പിതാവിന്റെ നാമധേയത്തിൽ ആരംഭിക്കുന്ന കോൺഗ്രിഗേഷൻ റവ.ഫാ.ജോൺ മാത്യുവിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബ്ബാന ശുശ്രുഷയോടുകൂടി ജൂൺ 1 ശനിയാഴ്ച രാവിലെ 9 മണിക്ക് തുടക്കം കുറിക്കും.
സെന്റ്.മേരി കോപ്റ്റിക് ഓർത്തഡോക്സ് ചർച്ച് കോളിവില്ലിയിൽ (1110 John McCain Rd, Colleyville, Tx 76034) വെച്ച് നടത്തപ്പെടുന്ന ഈ ആരാധനയിൽ പങ്കെടുക്കുന്നതുമൂലം ഫോർട്ട് വർത്ത്, മിഡ് സിറ്റി, കെല്ലർ, സൗത്ത് ലേക്ക്, തുടങ്ങിയ സിറ്റികളിൽ താമസിക്കുന്ന വിശ്വാസ സമൂഹത്തിന് സൗകര്യപ്രദമാകും എന്ന് സഭാ നേതൃത്വം വിലയിരുത്തുന്നു.
ജൂൺ 1 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാന ശുശ്രുഷയിലേക്കും, ആരാധനയിലേക്കും എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി കോൺഗ്രിഗേഷൻ ചുമതലക്കാർ അറിയിച്ചു.