ജാതിമതരാഷ്ട്രീയ ചിന്തകൾക്ക് അതീതമായി കാനഡയിൽ പ്രവരത്തിക്കുന്ന മലയാളി സംഘടനകളെ ഏകോപിപ്പിച്ച് ശ്രീ കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡയിലെ സംഘടനാരംഗത്ത് ഒരു പുതു ശക്തിയായി മറിയിരിക്കുന്നു. NFMAC ൽ ചേരുവാനും പ്രവർത്തിക്കുവാനും താല്പര്യം പ്രകടിപ്പിച്ച് നിരവധി കനേഡിയൻ മലയാളി സംഘടനകൾ മുന്നോട്ട് വന്നിരിക്കുന്നു.
മലയാളി സമൂഹത്തെ വ്യക്തി താല്പര്യങ്ങള്ക്ക് അടിയറ വെയ്ക്കാതു, രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില് മലയാളി സംഘടനകളുടെ ശക്തിയും സ്വാധീനവും അറക്കിട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മലയാളി സംഘടനകളുടെ കേന്ദ്ര കൂട്ടായ്മയണു NFMA Canada പ്രവരത്തിക്കുന്നത്.
ഒരു വലിയ സംഘടനാ ശക്തിയായി കാനഡയിലുള്ള ചെറുതും വലുതുമായ എല്ലാ സംഘടനകളെയും ഒരു കുടകീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടു ആരംഭിച്ച NFMA Canada ഇന്ന് മലയാളി സംഘടനാ രംഗത്ത് ഒരു വലിയ ശക്തിയായി മറിയിരിക്കുന്നുയെന്ന് അതിന്റെ പ്രസിഡന്റും അമരക്കാരനുമായ ശ്രീ കുര്യൻ പ്രക്കാനം വാർത്താ മാധ്യമങ്ങളെ അറിയിച്ചു.
കാനഡയിലെ വിവിധ മലയാളി സംഘടനാകളിൽ നിന്നും ഉള്ള ഭാരവാഹികളെ കോർത്തിണക്കി NFMA Canada അതിന്റെ നാഷണൽ കമ്മറ്റി രൂപീകരണം നടത്തിയിരിക്കുന്നത് . വിവിധ പ്രോവിൻസുകളിലെ വിവിധ ഭൂപ്രദേശങ്ങളിലും ഉള്ള നേതാക്കളെ ഉൾപ്പെട്ടതാണ് സംഘടനയുടെ ദേശീയ ഭരവാഹികൾ. ചെറുതും വലുതുമായ എല്ലാ സംഘടനകളെയും NFMAC ലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് ജെനറൽ സെക്രട്ടറി ലിറ്റി ജോർജ്ജ് നാഷണൽ എക്സിക്യൂറ്റീവ് പ്രസിഡണ്ട് പ്രസാദ് നായർ, വൈസ് പ്രസിഡണ്ട് ഡോ. കൃഷ്ണന് നായർ, അജൂ ഫിലിപ് , നാഷണൽ സെക്രട്ടറിമാരായ ഗിരി ശങ്കർ ,ഉല്ലാസ് മാത്യു ,ബിജു മാധവൻ, ജോസഫ് പോൾ പള്ളിപ്പാടൻ , അരുൺ ചന്ദ്രൻ , ബിനൂ കോര, റീജിനൽ വൈസ് പ്രസിഡണ്ട്മാരായ ടോണി സി ജോയ്, ഗോപകുമാര് കുറുപ്പ്, ആസ്റ്റര് ജോർജ്ജ് ,ഷിബു ചാക്കോ നാഷണൽ അസോസിയേറ്റ് സെക്രട്ടറിമാരായ ജൂലിയൻ ജോർജ്ജ് , ഏമിൽ ജോൺ,സിജു സൈമൺ ,സന്തോഷ് മേക്കര, ജീറ്റോ ടോം, എന്നിവരും നാഷണൽ അഡിഷണൽ അസോസിയേറ്റ് സെക്രട്ടറിമാരായ സാജു ഇവാൻ സോണി തോമസ, ലിനോ ജേക്കബ്, പ്രീതി ഉണ്ണി ,എന്നിവരും മാധ്യമങ്ങളെ അറിയിച്ചു.. ഏതാണ്ട് അറുപതിൽ പരം സംഘടനകൾ NFMA Canada യിൽ ഭാഗമായി പ്രവരത്തിക്കുന്നു