PRAVASI

മലയാളി ഐക്യവേദിയും ട്രൈസ്റ്റേറ്റ് ഓണാഘോഷങ്ങളുടെ ആരംഭവും

Blog Image

ഫിലാഡല്‍ഫിയാ,യു.എസ്.എ.: ഞായറാഴ്ച  സായാഹ്നം മയൂര റെസ്റ്റോറന്‍റ് ഹാളില്‍ സമ്മേളിച്ച യോഗത്തില്‍ څട്രൈസ്റ്റേറ്റ് ഫോറംസ് ഓണാഘോഷം അത്യധികം  ആര്‍ഭാടമായി ആഘോഷിയ്ക്കണമെന്ന തീരുമാനത്തില്‍ ഐക്യകണ്ഠേന എത്തിച്ചേര്‍ന്നു. ഫിലാഡല്‍ഫിയ മേഖലവാസികളായ മലയാളി സമൂഹത്തെ സംഘടിതമായി ഏകോപിപ്പിച്ചു പൗരാണിക ഭാരതീയ സംസ്ക്കാരത്തിന്‍റെ പ്രാവീണ്യവും പ്രസക്തിയും പരിധിവരെ പരിരക്ഷിയ്ക്കണമെന്ന പ്രഭാഷകരുടെ സന്ദേശത്തില്‍ പ്രസക്തമായിതന്നെ പ്രതിഫലിച്ചിരുന്നു. 
    വിവിധ മലയാളി സാഹിത്യ സാമൂഹ്യ സംഘടനയിലെ പ്രശസ്തരായ വ്യക്തികളെ അമേരിയ്ക്കന്‍ ഓണാഘോഷ പരിപാടികളില്‍  ക്ഷണിച്ചുവരുത്തണമെന്ന സംഘടനയിലെ അംഗങ്ങളുടെ അഭിപ്രായത്തെ ഏകോചിതമായിതന്നെ അംഗീകരിക്കുകയും കര്‍ത്തവ്യചിന്താഗതിയിലുള്ള പൊതുജന പ്രസക്തരായ സുധ കര്‍ത്തായെയും വിന്‍സെന്‍റ് ഇമ്മാനുവേലിനെയും വിസ ഫോര്‍മാലിറ്റി അടക്കമുള്ള ഔദ്യോഗിക ഔപചാരിക ചടങ്ങുകള്‍ 
തുടങ്ങുവാന്‍ അധികാരപ്പെടുത്തുകയും ചെയ്തു.
    ഇന്‍ഡ്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മീറ്റിഗിനുശേഷം ഫിലാഡല്‍ഫിയ ചാപ്റ്ററിലെ പ്രമുഖവ്യക്തികള്‍ നടത്തിയ സ്പെഷ്യല്‍ യോഗത്തിലാണ് ട്രൈസ്റ്റേറ്റ് ഓണാഘോഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. 
    ഇന്‍ഡ്യ പ്രസ്സ് ക്ലബ്ബ് നാഷണല്‍ പ്രസിഡന്‍റ് സാമുവേല്‍ ഈശോയുടെ സമൃദ്ധമായ സന്ദേശത്തില്‍ അമേരിക്കന്‍ മലയാളികളുടെ മാതൃരാജ്യമായ മഹാ ഭാരതത്തോടുള്ള അഭേദ്യമായ അനുഭാവത്തെയും അനുരാഗത്തെയും അഭിനന്ദിയ്ക്കുന്നതിനോടൊപ്പം ജീവകാരുണ്യപ്രവര്‍ത്തനത്തിലുള്ള പ്രതിപത്തി വര്‍ദ്ധിപ്പിയ്ക്കുകയും സാമ്പത്തിക പരാധീനതയിലുള്ള സുഹൃത്തുക്കളെയും ബന്ധുക്കളേയും സഹായിയ്ക്കുവാനുള്ള വിശാല മനസ്കത പ്രകടമാക്കണമെന്നുള്ള ആഹ്വാനവും അത്യധികം ആകൃഷ്ടമായി അനുഭവപ്പെട്ടു.  നാഷണല്‍ സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറര്‍ വിശാഖ് ചെറിയാന്‍, അഡ്വൈസറി ബോര്‍ഡ് മെമ്പേഴ്സ് അടക്കം മാദ്ധ്യമ രംഗത്തുള്ള അനേകം അംഗങ്ങള്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. മലയാളി സമൂഹത്തിന്‍റെ പരസ്പര ധാരണയും സ്നേഹവും ഉത്കണ്ഠതയും പ്രത്യക്ഷമായിതന്നെ പ്രകടമായിരുന്നു.
    ഓണാഘോഷങ്ങള്‍ അത്യധികം ആര്‍ഭാടമായി നടത്തുന്നതിനോടൊപ്പം ബാഹ്യകേരള മലയാളികലാകാരന്മാരേയും കലാകാരികളേയും അഭിനന്ദിയ്ക്കണമെന്നും വിവിധ പരിപാടികള്‍ കൂടുതലായി നടത്തണമെന്നുള്ള സമ്മേളനാംഗങ്ങളുടെ അഭിലാഷവും അഭിപ്രായങ്ങളും പ്രോത്സാഹനജനകമായിരുന്നു.
    ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ നടത്തുവാനുദ്ദേശിക്കുന്ന 11-ാമത് ഇന്‍റര്‍നാഷണല്‍ മീഡിയ കോണ്‍ഫറന്‍സ് ആന്‍റ് അവാര്‍ഡ് നൈറ്റ് ആര്‍ഭാടമായിതന്നെ നടത്തണമെന്നുള്ള പ്രസ്സ് ക്ലബ്ബ് നേതാക്കളുടെ ആത്മാര്‍ത്ഥമായ അഭിലാഷം മംഗളമായിതന്നെ കൈവരിയ്ക്കണമെന്ന ശുഭപ്രതീക്ഷ ഏവരിലും ഉളവായിട്ടുണ്ട്.
    അമേരിക്കന്‍ മലയാളി മാദ്ധ്യമരംഗത്തുള്ള ഏവരുടേയും സഹായസഹകരണങ്ങള്‍ അത്യധികമായി ഉണ്ടാകണമെന്നുള്ള പല പ്രാസംഗീകരുടേയും സദുദ്ദേശ അഭ്യര്‍ത്ഥന സദസ്യര്‍ക്ക് പ്രോത്സാഹനമായി. ഡെല്‍വേര്‍, മെറിലാന്‍റ്, ന്യൂജേര്‍ഴ്സി, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ വാസികളായ മലയാളികളില്‍ വന്‍പ്രത്യാശയും ഐക്യതാബോധവും പിന്‍കാലങ്ങളെക്കാള്‍ കൂടുതലായി ഇപ്പോള്‍ കാണുന്നുണ്ട്.
    1970-നുശേഷമുള്ള മലയാളി നേഴ്സ് സഹോദരിമാരുടെ അമേരിക്കന്‍ ആഗമനം നിര്‍വിഘ്നം ഇപ്പോഴും തുടരുന്നു. കുടിയേറ്റക്കാരുടെ മാതാപിതാക്കളേയും സഹോദരി സഹോദരങ്ങളേയും ഇമിഗ്രേഷന്‍ വിസയില്‍ വരുത്തുവാനുള്ള അമേരിക്കന്‍ സര്‍ക്കാരിന്‍റെ വിശാല മനസ്കതയെ കര്‍ത്തവ്യബോധത്തോടെ അംഗീകരിക്കുവാനുള്ള ഹൃദയദാര്‍ഢ്യത മലയാളികള്‍ അടക്കമുള്ള ഭാരതീയ ജനതയില്‍ അചഞ്ചലമായി നിലകൊള്ളട്ടെ.

കോര ചെറിയാന്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.