മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക ) യുടെ നാല്പതാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ സ്വന്തമായി ഒരു കൾച്ചറൽ സെന്റർ നു തുടക്കമായി.
മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക ) യുടെ നാല്പതാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ സ്വന്തമായി ഒരു കൾച്ചറൽ സെന്റർ നു തുടക്കമായി. പ്രസിഡണ്ട് സുനിൽ വർഗ്ഗീസ് ന്റെ നേതൃത്വത്തിൽ ഉള്ള ടീം ആണ് ഈ സ്വപ്നസാക്ഷാൽക്കാരത്തിനു മുൻകൈ എടുത്തത് . മങ്ക യുടെ നാല്പത് വർഷത്തെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഈ സംരംഭം എന്ന് മെയ് പതിനൊന്നാം തിയതി കൂടിയ യോഗത്തിൽ സുനിൽ ചൂണ്ടിക്കാട്ടി .സാൻ ഫ്രാൻസിസ്കോ ബേ ഏരിയ യിലെ മലയാളി സമൂഹത്തിന് വിനോദത്തിനും, വിവിധ സാമൂഹ്യ സാംസ്‌കാരിക പരിപാടികൾക്കും ഒത്തു ചേരാൻ ഈ ഫെസിലിറ്റി ഉപയോഗിക്കാം .
കവിയും നിരൂപകനുമായ ആത്മാരാമൻ ദീപം തെളിച്ച് യോഗം ഉദ്‌ഘാടനം ചെയ്തു. മങ്ക ട്രസ്റ്റീ ബോർഡ് ചെയർ പേഴ്സൺ ഗീത ജോർജ്ജ് ,
മുൻ പ്രസിഡണ്ട് സുന്ദർ റാം, കുഞ്ഞിമോൾ വാലത്ത്, ജോജോ വട്ടടിക്കുന്നേൽ, ബെൻസി അലക്സ് ,ശ്രീജിത്ത് കരുത്തൊടി ,റെനി പൗലോസ് , മങ്ക ബിൽഡിങ് കമ്മിറ്റി അംഗങ്ങൾ ആയ ജെയിംസ് മച്ചാട്ടിൽ, മനോജ് തോമസ് , മങ്ക ട്രെഷറർ മേരിദാസൻ ജോസഫ് എന്നിവരും ദീപം തെളിച്ച് ഉദ്‌ഘാടന യോഗത്തിൽ പങ്കുചേർന്നു . മങ്ക ഭരണസമിതി യുടെ കഠിനാധ്വാന ത്തെയും ഈ നേട്ടത്തെയും മുഴുവൻ അംഗങ്ങളും പ്രശംസിച്ചു. മങ്ക ബോർഡ് മെമ്പർ സ്മിത രാമചന്ദ്രൻ സ്വാഗതവും ട്രഷറർ മേരി ദാസൻ ജോസഫ് നന്ദിയും പറഞ്ഞു .
മങ്ക വൈസ് പ്രസിഡണ്ട് പദ്‌മ പ്രിയ പാലോട്ട് , ജോയിന്റ് സെക്രെട്ടറി ജോൺസൺ പുതുശ്ശേരിൽ, ബോർഡ് അംഗങ്ങൾ ആയ ലിസി ജോൺ , ജോൺ പുലിക്കോട്ടിൽ, സിജോ പാറപ്പള്ളിൽ, ഹരി പുതുശ്ശേരി , ജിതേഷ് ചന്ദ്രൻ , ജോൺ പോൾ വർക്കി, ഷൈൻ നായർ, എന്നിവരും ഈ സംരംഭത്തെ ഹൃദയപൂർവ്വം പ്രശംസിച്ചു, യോഗം വിജയകരമാക്കി. സ്‌മിത രാമചന്ദ്രൻ ആയിരുന്നു എം സി.