മുപ്പതിലധികം അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ട് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൻ്റെ എഴുപത്തിയഞ്ചാം വാർഷികം നോർത്ത് അമേരിക്കയിലെ പൂർവ്വ വിദ്യാർത്ഥികൾ ആഘോഷിക്കുമ്പോൾ അത് ചരിത്ര സംഭവമായി മാറും. അസ്സോസിയേഷൻ ഓഫ് മാർ ഇവാനിയോസ് കോളേജ് ഓൾഡ് സ്റ്റുഡൻറ്സ് ഇൻ നോർത്ത് അമേരിക്ക ( AMICOSNA ) യുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൻ്റെ എഴുപത്തിയഞ്ചാം വാർഷികവും ഗ്ലോബൽ കൺ വൻഷനും 2024 ഒക്ടോബർ 11മുതൽ 13 വരെ ടെക്സാസിലെ ഹിൽട്ടൺ ഗാർഡൻ ഇൻ ഡാളസ് , ഡങ്കൻ വില്ലെയിൽ നടക്കുന്നത്
മുപ്പതിലധികം അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ട് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൻ്റെ എഴുപത്തിയഞ്ചാം വാർഷികം നോർത്ത് അമേരിക്കയിലെ പൂർവ്വ വിദ്യാർത്ഥികൾ ആഘോഷിക്കുമ്പോൾ അത് ചരിത്ര സംഭവമായി മാറും. അസ്സോസിയേഷൻ ഓഫ് മാർ ഇവാനിയോസ് കോളേജ് ഓൾഡ് സ്റ്റുഡൻറ്സ് ഇൻ നോർത്ത് അമേരിക്ക ( AMICOSNA ) യുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൻ്റെ എഴുപത്തിയഞ്ചാം വാർഷികവും ഗ്ലോബൽ കൺ വൻഷനും 2024 ഒക്ടോബർ 11മുതൽ 13 വരെ ടെക്സാസിലെ ഹിൽട്ടൺ ഗാർഡൻ ഇൻ ഡാളസ് , ഡങ്കൻ വില്ലെയിൽ നടക്കുന്നത്. അമേരിക്കയിലെ മറ്റ് കൺവെൻഷനുകളിൽ നിന്ന് വ്യത്യസ്തമായി ഈ കൺവൻഷനിൽ മാർ ഇവാനിയസിൽ നിന്ന് പഠിച്ചിറങ്ങിയ പ്രതിഭകളുടെ സാന്നിദ്ധ്യമുൾപ്പെടെ മുപ്പതിലധികം അതിഥികൾ ഈ കൂടിച്ചേരലിൽ പങ്കാളികളാകുന്നു എന്നതാണ് അഭിമാനകരമായ നിമിഷതമെന്ന് AMICOSNA പ്രസിഡൻ്റ് സാബു തോമസ് പറഞ്ഞു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉദ്ഘാടന സമ്മേളനം മുതൽ സമാപന സമ്മേളനം വരെ മേയർ Duncanville, ഡോ. ശശി തരൂർ എം.പി, ഡോ.കെ. ജെയകുമാർ ഐ. എ. എസ്, ജിജി തോംസൺ ഐ . എ . എസ് ,ഋഷി രാജ് സിംഗ് ഐ. പി. എസ്,മോൻസ് ജോസഫ് എം എൽ എ , ചാണ്ടി ഉമ്മൻ എം. എൽ. എ , അഭിവന്ദ്യ റവ. ജോസഫ് മാർ തോമസ് മെത്രാപോലിത്ത , മുൻ അമേരിക്കൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ , മുൻ വേൾഡ് ബാങ്ക് പ്രതിനിധി വിനോദ് തോമസ്, ചലച്ചിത്ര താരങ്ങളായ ജഗദീഷ് ,നന്ദു,സീരിയൽ തരാം ഡിനി ഡാലിയേൽ,വ്യവസായികളായ ഇ.എം നജീബ് , ഡോ. എം. ഐ.സഹദുള്ള ,ഗായകൻ ഡോ. രാജു ജോസഫ് , വേൾഡ് മലയാളി കൗൺസിൽ രക്ഷാധികാരിയും മുൻ ഫൊക്കാന പ്രസിഡൻ്റുമായ ഡോ. ബാബു സ്റ്റീഫൻ , WMC ദുബൈ നേതാവ് ജോൺ മത്തായി ,ഡോ. ഷേർലി സ്റ്റീവർട്ട്, മുൻ ഫോമ പ്രസിഡൻ്റ് അനിയൻ ജോർജ് , നടനും സംവിധായകനുമായ അനീഷ് ജെ കരിനാട് , മിമിക്രി താരം സാബു തിരുവല്ല , എഴുത്തുകാരിയും കവിയുമായ തെരേസ ടോം എന്നിവർ പങ്കെടുക്കും.
"ഹാളുകൾക്കപ്പുറം വർഷങ്ങൾക്കപ്പുറം "എന്ന ടാഗ് ലൈനോടുകൂടി നടക്കുന്ന ഈ ഒത്തു ചേരലിന് മാർ ഇവാനിയോസ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ AMICOS ൻ്റെ ഉപ ഘടകമായി രൂപീകരിക്കപ്പെട്ട AMICOSNA യാണ് ചുക്കാൻ പിടിക്കുന്നത്. അമേരിക്കയിലും, കാനഡയിലുമുള്ള പൂർവ്വ വിദ്യാർത്ഥികൾ വളരെ ആവേശത്തോടു കൂടി തങ്ങളുടെ പഴയ സഹപാഠികളുടെ ഒത്തു ചേരലിനായി കാത്തിരിക്കുകയാണ്. പ്രവാസ ജീവിതത്തിലെ ഏറ്റവും ധന്യതയാർന്ന നിമിഷങ്ങളാക്കി ഈ ഒത്തു ചേരലിനെ മാറ്റാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പ്രസിഡൻ്റ് സാബു തോമസ് പറഞ്ഞു.
മാർ ഇവാനിയോസ് കോളേജ് പതിറ്റാണ്ടുകളുടെ വിദ്യാഭ്യാസ പൈതൃകമുള്ള സരസ്വതീ ക്ഷേത്രമാണ്. അവിടെ നിന്നും പഠിച്ചിറങ്ങിയ പ്രതിഭാധനരായ വിദ്യാർത്ഥികൾ ലോകത്തിൻ്റെ തന്നെ സമ്പത്തായി മാറിക്കഴിഞ്ഞു. കോളേജിൻ്റെ മുദ്രാവാക്യമായ "സത്യം നിങ്ങളെ സ്വതന്ത്രരാക്കും " എന്ന വാചകം ഓരോ പൂർവ്വ വിദ്യാർത്ഥിയും നെഞ്ചേറ്റുന്ന ഒരു വാക്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർ ഇവാനിയോസ് കോളേജ് പൂർവ്വവിദ്യാർത്ഥികളിൽ അവശേഷിപ്പിക്കുന്ന മായാത്ത അടയാളത്തിൻ്റെയും , ബന്ധങ്ങളുടേയും ഇഴയിണക്കമായി ഈ സമ്മേളനത്തെ മാറ്റാനാണ് ശ്രമിക്കുന്നതെന്ന് കൺവെൻഷൻ കൺവീനർ ജിമ്മി കുളങ്ങര പറഞ്ഞു. സാംസ്കാരിക സമ്മേളനം, പ്രതിഭകളുടെ ഒത്തു ചേരൽ, അനുഭവങ്ങൾ പങ്കു വെയ്ക്കൽ , വിവിധ സെമിനാറുകൾ , ഇൻട്രാക്ടീവ് സെക്ഷനുകൾ, പ്രൊഫഷണൽ അവസരങ്ങൾക്കായുള്ള സെക്ഷൻ തുടങ്ങി വിജ്ഞാന പ്രദമായ പ്രോഗ്രാമുകളും, ഗാന സന്ധ്യയും , കോമഡി പ്രോഗ്രാമുകൾ കൊണ്ടും സമ്പന്നമായ മൂന്ന് ദിവസങ്ങളാവും പ്രതിനിധികൾക്ക് സമ്മാനിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
മാർ ഇവാനിയോസിൻ്റെ എഴുപത്തിയഞ്ച് വർഷത്തിൻ്റെ ഓർമ്മകൾ സൂക്ഷിച്ചു വെയ്ക്കുന്ന സുവനീറും സമ്മേളനത്തിൽ പ്രകാശനം ചെയ്യുന്നുണ്ട്.AMICOSNA 75-ാം വാർഷിക ഗ്രാൻഡ് റീയൂണിയനും, കൺവെൻഷനും അവിസ്മരണീയമാക്കുവാൻ തങ്ങളോടൊപ്പം ഒത്തു ചേരാൻ മാർ ഇവാനിയോസ് കോളേജിലെ എല്ലാ പൂർവ്വ വിദ്യാർത്ഥികളേയും ക്ഷണിക്കുന്നു. ഈ ഒത്തു ചേരൽ ഭൂതകാലത്തിൻ്റെ ആഘോഷം മാത്രമല്ല , ഭാവിയിലേക്കുള്ള ഒരു വഴിവിളക്കും കൂടിയാണ്.
ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഈ റീ യൂണിയൻ്റെ സുഗമായ നടത്തിപ്പിന് സാബു തോമസ് (പ്രസിഡൻ്റ്) ,ജിമ്മി കുളങ്ങര (കൺവീനർ) ,
സുജൻ കാക്കനാട്ട് (കോ-കൺവീനർ),റീന പറങ്ങോട്ട് (രജിസ്ട്രേഷൻ),
സൈനു ജോൺ (സുവനീർ കൺവീനർ ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
===================
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും ബന്ധപ്പെടുക:
സാബു തോമസ് (പ്രസിഡൻ്റ്)-(630)-890-5045
ജിമ്മി കുളങ്ങര (കൺവീനർ) -(469)-371-0638
സുജൻ കാക്കനാട്ട് (കോ-കൺവീനർ) -(682)-564-4182
റീന പറങ്ങോട്ട് (രജിസ്ട്രേഷൻ) -443)-842-2879
സൈനു ജോൺ (സുവനീർ കൺവീനർ ) (403) 830-7280
ഇമെയിൽ: info@amicosna.org www.amicosna.org
സാബു തോമസ് (പ്രസിഡൻ്റ്)
ജിമ്മി കുളങ്ങര (കൺവീനർ)
സുജൻ കാക്കനാട്ട് (കോ-കൺവീനർ)
സൈനു ജോൺ (സുവനീർ കൺവീനർ )
റീന പറങ്ങോട്ട് (രജിസ്ട്രേഷൻ)