PRAVASI

കാല്‍ നൂറ്റാണ്ടിന്‍റെ അഭിമാനഗാഥയ്ക്ക് വര്‍ണാഭമായ സമാപനം; MARC സില്‍വര്‍ ജൂബിലി ആഘോഷം പ്രൗഢഗംഭീരമായി

Blog Image

ചിക്കാഗോ: മലയാളി റെസ്പിറേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ (ങഅഞഇ) ന്‍റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് വര്‍ണാഭമായ സമാപനം. 2001-ല്‍ രൂപീകൃതമായ സംഘടനയുടെ ഒരു വര്‍ഷം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങ് ഒക്ടോബര്‍ 17-ന് മൗണ്ട് പ്രോസ്പെടിലെ ഒലിവ് പാലസ് ബാങ്ക്വറ്റ് ഹാളില്‍ പ്രൗഢഗംഭീരമായി നടന്നു. സംഘടനയുടെ കാല്‍ നൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും സൗഹൃദവും ഒത്തൊരുമയും നിറഞ്ഞ അന്തരീക്ഷത്തില്‍ ആഘോഷിച്ച ചടങ്ങില്‍ നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും അതിഥികളും പങ്കെടുത്തു.
വൈകുന്നേരം ആറിന് മോഹിത് ദാമോദരന്‍റെ വയലിന്‍ കച്ചേരിയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് മാര്‍ക്കിന്‍റെ 25 വര്‍ഷത്തെ ചരിത്രവും പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും കോര്‍ത്തിണക്കിയ പ്രത്യേക വീഡിയോ പ്രദര്‍ശിപ്പിച്ചു. സംഘടനയുടെ വളര്‍ച്ചയുടെ നാള്‍വഴികളിലൂടെ സഞ്ചരിച്ച വീഡിയോ സദസ്സിന് പഴയകാല ഓര്‍മ്മകള്‍ സമ്മാനിച്ചു.
രാത്രി ഏഴിനു നടന്ന പൊതുസമ്മേളനത്തില്‍ സില്‍വര്‍ ജൂബിലി കോ-ഓര്‍ഡിനേറ്റര്‍ സ്കറിയാക്കുട്ടി സ്വാഗതം ആശംസിച്ചു. സംഘടനയുടെ രൂപീകരണം മുതല്‍ ഉള്ള നാള്‍വഴികള്‍ ഓര്‍മിച്ച സ്കറിയാക്കുട്ടി ഈ സംഘടന കൂടുതല്‍ ശക്തിയാര്‍ജിച്ച് മുന്നോട്ടു പോകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലുള്ള അര്‍ഹരായ മൂന്ന് കുടുംബങ്ങള്‍ക്ക് സാമൂഹികപ്രവര്‍ത്തക ഡോ. എം.എസ്. സുനിലിന്‍റെ നേതൃത്വത്തില്‍ മാര്‍ക്കിന്‍റെ അംഗങ്ങളുടെ സഹകരണത്തോടെ വീടുകള്‍ നിര്‍മ്മിച്ച് നല്കുന്നതിന് സംഘടനയ്ക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് ടോം ജോസ് അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ വിജയത്തിന് അടിത്തറയായത് അംഗങ്ങള്‍ക്കിടയിലെ സൗഹൃദവും ഐക്യവും കൂട്ടായ പ്രവര്‍ത്തനങ്ങളുമാണെന്ന് അദ്ദേഹം തന്‍റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. നേഹ ഹരിദാസ്, എലൈന്‍ റോണി, റൂത്ത് മംഗളവില്‍ എന്നിവര്‍ അമേരിക്കന്‍ ഇന്ത്യന്‍ ദേശീയഗാനങ്ങള്‍ ആലപിച്ചു.
ഇല്ലിനോയി സൊസൈറ്റി ഫോര്‍ റെസ്പിറേറ്ററി കെയറിന്‍റെ (കടഞഇ) പ്രസിഡണ്ട് ജീന ഹൂട്സ് സമ്മേളനം ഉദ്ഘാടനം ചെയ്തു. റെസ്പിറേറ്ററി കെയര്‍ മേഖല കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയെക്കുറിച്ചും ആ രംഗത്ത് ങഅഞഇ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവര്‍ സംസാരിച്ചു. സംഘടനയുടെ നേട്ടങ്ങളെ അഭിനന്ദിച്ച അവര്‍ തുടര്‍ന്നും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ ആശംസകള്‍ നേര്‍ന്നു.
ഉദ്ഘാടനത്തിനുശേഷം നടന്ന നിലവിളക്ക് കൊളുത്തല്‍ ചടങ്ങില്‍ ജീന ഹൂട്സ് ആന്‍ ഗെറ്റ്സ്കെയര്‍, ടോം ജോസ്, സമയ ജോര്‍ജ്, സണ്ണി സ്കറിയ, സ്കറിയാക്കുട്ടി തോമസ്, രഞ്ജി വര്‍ഗീസ്, വിജയ് വിന്‍സെന്‍റ്, സന്തോഷ് ജോര്‍ജ്, റോണിഷ് മാത്യു, സണ്ണി കൊട്ടുകപ്പള്ളി, ട്രീസ ഷേ, ടോം കാലായില്‍ എന്നിവരും മുന്‍ പ്രസിഡണ്ടുമാരും വിവിധ പ്രൊഫഷണല്‍ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ റെസ്പിറേറ്ററി കെയറിന്‍റെ (അഅഞഇ) ഡയറക്ടര്‍ അറ്റ് ലാര്‍ജ് ആനി ഗെറ്റ്സ്കെമ്പര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. ങഅഞഇ കൈവരിച്ച നേട്ടങ്ങളെയും സമൂഹത്തിനുവേണ്ടി സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങളെയും അവര്‍ അഭിനന്ദിച്ചു.
ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെം പ്രസിഡണ്ട് ഡോ. സിമി ജെസ്റ്റോ, മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട് സോണി പോള്‍, അസോസിയേഷന്‍ ഓഫ് റിഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍സ് ഓഫ് കേരള ഒറിജിന്‍ വൈസ് പ്രസിഡണ്ട് അരുണ്‍ സിറിയക്, ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് ഓഫ് ഇല്ലിനോയിയുടെ ചെയര്‍മാന്‍ ജോസ് കോലഞ്ചേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സംഘടനയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച സ്ഥാപക നേതാക്കളായ സ്കറിയാക്കുട്ടി തോമസ്, രഞ്ജി വര്‍ഗീസ്, വിജയന്‍ വിന്‍സെന്‍റ്, ജോണ്‍ ചിറയില്‍, സാം തുണ്ടിയില്‍, സൈമണ്‍ ചക്കാലപ്പറമ്പില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 2001 മുതല്‍ സംഘടനയെ നയിച്ച മുന്‍ പ്രസിഡണ്ടുമാരെയും പ്രധാന സ്പോണ്‍സര്‍മാരെയും പ്രത്യേകം ആദരിച്ചു. സ്ഥാപകനേതാക്കളെ ആദരിക്കുന്ന ചടങ്ങിന് രഞ്ജി വര്‍ഗീസ് നേതൃത്വം നല്കി. മെഗാ സ്പോണ്‍സറായ ഹുസൈന്‍ മിര്‍സ, സാറ മിര്‍സ എന്നിവരെയും മറ്റ് സ്പോണ്‍സര്‍മാരായ ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, റേ ആഷെര്‍, ബിന്‍സി ഏലിയാസ്, ലിസ സിനഗര്‍, റേ കലിന്‍സ്കി, കോറി എലിയറ്റ്, കെവിന്‍ മക്ഡര്‍മോട്ട്, ഹോസെ ലൂയിസ് എന്നിവരെയും അസോസിയേഷന്‍ ആദരിച്ചു. മുന്‍ പ്രസിഡണ്ടുമാരൈ ആഗരിക്കുന്നതിന് സമയ ജോര്‍ജും സ്പോണ്‍സര്‍മാരെ ആദരിക്കുന്നതിന് ഷെവലിയര്‍ ജെയ്മോന്‍ സ്കറിയയും നേതൃത്വം നല്കി.
സില്‍വര്‍ ജൂബിലിയുടെ സ്മരണയ്ക്കായി തയ്യാറാക്കിയ സുവനീര്‍ ജീന ഹൂട്സ് പ്രകാശനം ചെയ്തു. പഴയ തലമുറയെ പ്രതിനിധീകരിച്ച് ഫിലിപ്പ് സ്റ്റീഫനും ബെന്‍സി ബെനഡിക്ടും ചേര്‍ന്ന് ആദ്യപ്രതി ജീന ഹൂട്സിനു കൈമാറി. തുടര്‍ന്ന് പുതിയ തലമുറയെ പ്രതിനിധീകരിച്ച് അഭിജിത് കുമാറിനും കുരുവിള തോമസിനും സുവനീര്‍ കൈമാറി. തലമുറകള്‍ തമ്മിലുള്ള ബന്ധവും സംഘടനയുടെ പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയും പ്രതീകാത്മകമായി വിളിച്ചോതിയ ഈ ചടങ്ങ് ശ്രദ്ധേയമായി.
ങഅഞഇ-ന്‍റെ ചരിത്രവും പ്രവര്‍ത്തനങ്ങളും സേവനങ്ങളും അംഗങ്ങളുടെ ഓര്‍മ്മകളും ലേഖനങ്ങളും സാഹിത്യരചനകളും ഉള്‍ക്കൊള്ളുന്നതാണ് സുവനീര്‍. ചീഫ് എഡിറ്റര്‍ സന്തോഷ് ജോര്‍ജിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഈ പ്രസിദ്ധീകരണം സംഘടനയുടെ കാല്‍ നൂറ്റാണ്ടുകാലത്തെ യാത്രയുടെ രേഖയായി മാറി.
ഔദ്യോഗിക സമ്മേളനത്തിനുശേഷം നടന്ന കലാപരിപാടികള്‍ ആഘോഷത്തിന് കൂടുതല്‍ നിറപ്പകിട്ടേകി. എലീനര്‍, ഡയാന, ജോര്‍ലി, ഐറിന്‍, ജെയ്ഡന്‍ ജോസ് എന്നിവര്‍ അവതരിപ്പിച്ച നൃത്തങ്ങള്‍ സദസ്സിന്‍റെ കൈയടി നേടി. പീറ്റര്‍ തിരുനെല്ലിപ്പറമ്പില്‍, മെര്‍ലിന്‍ ജോസ്, അനൂജ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഗ്ലെന്‍ബ്രൂക്ക് ഹോസ്പിറ്റല്‍ ടീമിന്‍റെ ഗാനമേളയും വി.എ. ഹെയിന്‍സ് ഹോസ്പിറ്റല്‍ ടീമിന്‍റെ ഫാഷന്‍ ഷോയും പരിപാടികള്‍ക്ക് വൈവിധ്യം പകര്‍ന്നു. ജോമോനും സംഘവും അവതരിപ്പിച്ച സംഗീതപരിപാടിയും കൊച്ചുവീട്ടില്‍ ടീമിന്‍റെ ചെണ്ടമേളവും ആഘോഷത്തിന് ആവേശം കൂട്ടി. സി.ജെ. മാത്യുവിന്‍റെ ഡിജെ പരിപാടിയോടെ കലാപരിപാടികള്‍ സമാപിച്ചു.
സംഘടനയുടെ രജതജൂബിലി ആഘോഷം വിജയകരമാക്കുന്നതില്‍ പ്രസിഡണ്ട് ടോം ജോസ്, സെക്രട്ടറി സമയ ജോര്‍ജ്, ട്രഷറര്‍ സണ്ണി സ്കറിയ, വൈസ് പ്രസിഡണ്ട് സണ്ണി കൊട്ടുകപ്പള്ളി, ജോയിന്‍റ് സെക്രട്ടറി റോണിഷ് മാത്യു, ജോയിന്‍റ് ട്രഷറര്‍ സന്തോഷ് ജോര്‍ജ്, ജനറല്‍ ഓര്‍ഗനൈസര്‍ ബിന്‍സി ഏലിയാസ്, വിദ്യാഭ്യാസ കോ-ഓര്‍ഡിനേറ്റര്‍ ട്രീസ ഷേ, പിആര്‍ഒ ബിജു മുണ്ടക്കല്‍, ഓഡിറ്റര്‍ ടോം കലായില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികളും സംഘാടക സമിതിയും സജീവമായി പ്രവര്‍ത്തിച്ചു. വിന്‍സെന്‍റി വിജയന്‍ നന്ദി രേഖപ്പെടുത്തി.
റെസ്പിറേറ്ററി കെയര്‍മേഖലയിലെ പ്രൊഫഷണലുകളെ ഒരുമിപ്പിക്കുകയും സൗഹൃദവും സേവനമനോഭാവവും വളര്‍ത്തുകയും ചെയ്ത ങഅഞഇ-ന്‍റെ 25 വര്‍ഷത്തെ യാത്രയുടെ ആഘോഷമായിരുന്നു സില്‍വര്‍ ജൂബിലി. സംഘടനയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറിയ ഈ ആഘോഷം അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ മറക്കാനാകാത്ത അനുഭവമായി. സംഘടനയുടെ പിആര്‍ഒ ആയ ബിജു മുണ്ടക്കലും ജനറല്‍ ഓര്‍ഗനൈസര്‍ ആയ ബിന്‍സി ഏലിയാസും എംസിമാരായിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.