ഇന്ത്യയിൽ മാതൃത്വാനുകൂല്യങ്ങൾ ബ്രിട്ടീഷ് ഭരണ കാലത്ത് തന്നെ ആരംഭിച്ചവയാണ്. പിന്നീട് 1961ലെ മാതൃത്വാനുകൂല്യ നിയമം പ്രകാരം 12 ആഴ്ചയുടെ വേതനത്തോടെയുള്ള അവധി അനുവദിച്ചിരുന്നു. 2017 ഭേദഗതിയോടെ, സ്വന്തം മാതാക്കൾക്ക് ഇത് 26 ആഴ്ചയായി വർധിപ്പിക്കുകയും, മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞിനെ ദത്തെടുക്കുന്ന അല്ലെങ്കിൽ സർറോഗസി മാതാക്കൾക്ക് 12 ആഴ്ചയുടെ അവധിയും അനുവദിക്കുകയും ചെയ്തു.
എന്നാൽ ഈ വ്യവസ്ഥ അപര്യാപ്തമാണെന്ന് 2021ൽ അഭിഭാഷകയായ Hamsaanandini Nanduri ചോദ്യം ചെയ്തു. ദത്തെടുക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും മൂന്ന് മാസത്തിൽ കൂടുതലുള്ളവരാണെന്നും, അതിനാൽ ഈ നിയന്ത്രണം അനീതിയാണെന്നും അവർ വാദിച്ചു.
കോടതി, മാതൃത്വം സ്വന്തം ഉദരത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, അമ്മക്കും കുഞ്ഞിനും തമ്മിലുള്ള മാനസികബന്ധം വളർത്താൻ അവധിക്ക് വലിയ പ്രാധാന്യമുണ്ടെന്നും വ്യക്തമാക്കി.
വിധിയുടെ സ്വാധീനം
തൊഴിൽ നിയമങ്ങൾ പ്രകാരം ദത്തെടുക്കുന്ന അമ്മമാർക്കും സ്വന്തം അമ്മമാർക്കും തുല്യ പരിഗണന ഈ വിധി ഉറപ്പാക്കുന്നു.
മതിയായ പ്രസവാവധി ദത്തെടുക്കുന്ന മാതാപിതാക്കളെ
വൈകാരിക ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും, കുട്ടികളുടെ വികസനത്തെ പിന്തുണയ്ക്കുന്നതിനും,
സ്ഥിരമായ ഒരു വീട്ടുപരിസരം നൽകുന്നതിനും
സാധ്യതകൾ അനുവദിക്കുന്നു:
കൂടാതെ ജോലിക്കാരായ സ്ത്രീകൾക്കുള്ള പിന്തുണയായി , ദത്തെടുക്കുന്ന അമ്മമാരുടെ കരിയറിനും പരിചരണ ഉത്തരവാദിത്തങ്ങൾക്കും ഇടയിലുള്ള സംഘർഷം ഈ തീരുമാനം കുറയ്ക്കുന്നു.
ഈ വിധി ദത്തമ്മമാർക്ക് കൂടുതൽ പിന്തുണ നൽകുന്നതാണ്. കൂടാതെ, പിതൃത്വാവധിയുടെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി. നിലവിൽ സർക്കാർ ജീവനക്കാർക്ക് മാത്രം 15 ദിവസത്തെ പിതൃത്വാവധി ലഭ്യമാണെന്നും, സ്വകാര്യ മേഖലയിലെ നയം സ്ഥാപനങ്ങൾക്കനുസരിച്ചാണെന്നും കോടതി നിരീക്ഷിച്ചു.
Dr.Mathew Joys

