PRAVASI

ധ്യാനഗുരുവും എഴുത്തുകാരനുമായ ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു; സംസ്കാരം വ്യാഴാഴ്‌ച

Blog Image

കോട്ടയം: ക്രൈസ്തവ ഭക്തിഗാന രംഗത്ത് ശ്രദ്ധേയനായ ഫാ. മൈക്കിൾ പനച്ചിക്കൽ (77) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് അന്ത്യം. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് സംസ്കാര ശുശ്രൂഷകൾ അടിച്ചറിയിലെ ധ്യാനകേന്ദ്രത്തിൽ ആരംഭിക്കും.

1948 സെപ്ത‌ംബർ ആറിന് ദേവസ്യയുടെയും ഏലിയുടെയും മകനായാണ് ജനനം. 1965ൽ അങ്കമാലിയിലെ വിൻസെൻഷ്യൽ സെമിനാരിയിൽ വൈദിക വിദ്യാർഥിയായി ചേർന്നു. 1974 ഡിസംബർ 19ന് അങ്കമാലിയിൽ വച്ച് പൗരോഹിത്യം സ്വീകരിച്ചു.

'നിത്യത തീർക്കുന്ന നിമിഷങ്ങളെ, സ്വർഗം തുറക്കുന്ന നിമിഷങ്ങളെ' എന്ന ഗാനവുമായിട്ടാണ് ഫാ. പനച്ചിക്കൽ ഭക്തിഗാന രംഗത്തേക്കു പ്രവേശിച്ചത്. 'തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിന് നാഥാ' എന്ന് തുടങ്ങിയ എഴുന്നൂറോളം ഭക്തി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടിലേറെ ക്രൈസ്തവ ഭക്തിഗാന രംഗത്ത് അമൂല്യമായ സംഭാവനകൾ നൽകി.

നാടകകൃത്ത്, നോവലിസ്റ്റ്, ഗാനരചയിതാവ്, മാധ്യമപ്രവർത്തകൻ എന്നിങ്ങനെ നിരവധി മേഖലകളിൽ തിളങ്ങിയ വ്യക്തിത്വമാണ്. ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ, സത്യം നിങ്ങളെ സ്വതന്ത്രരാക്കും, സത്യങ്ങളും വസ്‌തുതകളും  (താമരശ്ശേരി രൂപതയുടെ കാറ്റക്കിസം ടെക്സ്റ്റ്), വീണ്ടെടുപ്പിന്റെ വിശ്വാസ വഴി, കുരിശിൻ്റെ വഴി (വിയ സാക്രാ), നിത്യത തീർക്കുന്ന നിമിഷങ്ങൾ (ഗാനസമാഹാരം)- എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങൾ.

സഹോദരങ്ങൾ: സിസ്റ്റർ ജിസ്സെല്ല (മുംബൈ), പരേതനായ ജോസഫ്, സിസ്റ്റർ ഫ്രാൻസിന (കോഴിക്കോട്), സിസ്റ്റർ മാത്യൂസ് മേരി സിഎംസി (വെട്ടിമറ്റം), റൂബി ലോപ്പസ്, അച്ചാമ്മ സേവ്യർ, പരേതനായ സെബാസ്റ്റ്യൻ, സിസ്റ്റർ കുഞ്ഞമ്മ (എണറാകുഴളം), ആനി സൈഫി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.