PRAVASI

ബേ മലയാളി സോക്കർ ടൂർണമെന്റിൽ MFC Cali കിരീടം നിലനിർത്തി ഫ്രെമോണ്ട് (കാലിഫോർണിയ)

Blog Image

സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ 'ബേ മലയാളി' സംഘടിപ്പിച്ച 17-ാമത് സോക്കർ ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ MFC Cali ജേതാക്കളായി. ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ Desi Milan FC-യെ പരാജയപ്പെടുത്തിയാണ് MFC Cali വീണ്ടും കിരീടം ചൂടിയത്.

പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട വാശിയേറിയ മൂന്നാം സ്ഥാന മത്സരത്തിൽ Hooligans FC-യെ മറികടന്ന് Real Machans മൂന്നാം സ്ഥാനം സ്വന്തമാക്കി. ജാക്‌സ് വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ടൂർണമെന്റിന് നേതൃത്വം നൽകിയത്.

ടൂർണമെന്റിനോടനുബന്ധിച്ച്, ഫ്രെമോണ്ടിലെ കേരള ഹൗസ് ഗ്രൗണ്ടിൽ കഴിഞ്ഞ എട്ട് ആഴ്ചകളായി നടന്നുവന്ന സോക്കർ പരിശീലന ക്യാമ്പിലെ കുട്ടികൾ മാറ്റുരച്ച എക്സിബിഷൻ മത്സരം ശ്രദ്ധേയമായി. ഹെഡ് കോച്ച് സജീഷ് കുന്നത്ത് വളപ്പിൽ, ധനുഷ്‌രാജ് മഞ്ജുനാഥ റാവു, അരവിന്ദ് ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾക്കുള്ള പരിശീലനം പൂർത്തിയാക്കിയത്.

തുടർന്ന് നടന്ന സമാപന ചടങ്ങിൽ സ്പോൺസർമാരായ ഗുരുശേവർ ഗിൽ (MD, Curry Pizza House), ബാബു ശിവദാസൻ (CEO, Jiffy.ai), മറ്റ് ബേ മലയാളി ഭാരവാഹികൾ, സംഘടനാ പ്രതിനിധികൾ എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. Lifology USA ആയിരുന്നു ടൂർണമെന്റിന്റെ പ്ലാറ്റിനം സ്പോൺസർ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.