PRAVASI

മിഷിഗൺ മലയാളി അസോസിയേഷൻ ഓണാഘോഷം ഓഗസ്റ്റ് 29ന്

Blog Image

മലയാളിയുടെ മനസ്സിൽ ഗൃഹാതുരത്വത്തിന്റെ പൂക്കാലം തീർക്കുന്ന ഓണം, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായി വീണ്ടും എത്തുകയാണ്. അന്യനാട്ടിലും മലയാളത്തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന മിഷിഗൺ മലയാളി അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 29, ശനിയാഴ്ച 11 മണിക്ക് ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കാത്തലിക് പാരിഷ് ഹാളിൽ വച്ച് (3238 Royal ave. Berkley, MI-48072)ഗാർഡൻ ഫ്രഷ് കഫേ ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളുമായി നടത്തപ്പെടും.

മലയാളത്തിന്റെ സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകരുന്നതിനും കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്ന് സ്നേഹവും സന്തോഷവും പങ്കിടുന്നതിനുമുള്ള ഈ മനോഹര അവസരത്തിലേക്ക് മിഷിഗണിലെ എല്ലാ മലയാളികളെയും കുടുംബസമേതം ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും, കഴിഞ്ഞുപോയ ആ നല്ല നാളുകളുടെ മധുരസ്മരണകളുമായി,
സ്നേഹത്തിന്റെ പൂക്കളമൊരുക്കി,
ഒരുമയുടെ ഓണസദ്യയുണ്ണി,
സൗഹൃദത്തിന്റെ നിറച്ചാർത്തണിഞ്ഞ്,
നമുക്കൊരുമിച്ച് ഓണത്തെ വരവേൽക്കാം.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!

കൂടുതൽ വിവരങ്ങൾക്ക്:
Jais Kannachanparambil- 248-250-2327
Vinod Thomas - 586-770-1294
Thomas George Chachi -215-840-5530
Biju Nochiyil- 517-414-1846

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.