PRAVASI

മിഡ്‌ വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ ഓണാഘോഷങ്ങൾ ഓഗസ്റ്റ് 21 വെള്ളിയാഴ്ച്ച

Blog Image

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ 2026-ലെ ഓണാഘോഷം നോർത്ത് ബ്രുക്കിലുള്ള സെഞ്ചൂറിയൻ ബാങ്ക്വറ്റ് ഹാളിൽ (3315 Milwaukee Ave, North Brook) ൽ നടത്തപ്പെടും. ഈ മാസം ഇരുപത്തിയൊന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പ്രസിഡന്റ് ശ്രീ ബിനു കൈതക്കത്തോട്ടിയിലിന്റെ അധ്യക്ഷതയിൽ നടത്തപെടുന്ന ആഘോഷങ്ങളിൽ പ്രശസ്ത സിനിമാ ആർട്ടിസ്റ്റ് ശിവദ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു. വിഭവസമൃദ്ധമായ ഓണസദ്യയും, തിരുവാതിരയും, മണവാളൻസിന്റെ കലാവിരുന്നും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. വൈസ് പ്രസിഡന്റ് മഹേഷ് കൃഷ്ണൻ, ജനറൽ സെക്രട്ടറി ടാജു  കണ്ടാരപ്പള്ളിൽ, ജോയിന്റ് സെക്രട്ടറി നിതിൻ നായർ, ട്രഷറർ മനോജ് വഞ്ചിയിൽ, മുൻ പ്രസിഡന്റുമാരായ റോയി നെടുംചിറ,, സ്റ്റീഫൻ കിഴകേക്കുറ്റ്, വിജി എസ്. നായർ, പീറ്റർ കുളങ്ങര, സതീശൻ  നായർ, ഹെറാൾഡ് ഫിഗുറേദോ , വർഗ്ഗീസ് പാലമലയിൽ എന്നിവർ കാര്യപരിപാടികൾക്ക് നേതൃത്വം കൊടുക്കും. മിഡ്‌വെസ്റ്റ് മലയാളീ അസോസിയേഷത്തിന്റെ ഓണാഘോഷങ്ങളിലേക്ക്

എല്ലാവരെയും വിനയപൂർവം ക്ഷണിച്ചുകൊള്ളുന്നതായി ജനറൽ സെക്രട്ടറി ടാജു കണ്ടാരപ്പള്ളിൽ അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.