സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എംഎം മണിയുടെ മകളാണ് സുമ സുരേന്ദ്രന്‍. മണിയാശാന്റെ അനുഗ്രഹാശിസുകളോടെ ആണ് ഈ സ്ഥാനത്ത് സുമ എത്തിയതെന്നും വിമര്‍ശനമുണ്ട്. ഒരു നേതാവിന്റെ മകള്‍ അല്ലാതെ മറ്റാര്‍ക്കും ഈ പദവിയിലേക്ക എത്താന്‍ കഴിയില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഉടുമ്പന്‍ചോല നിയമസഭാ മണ്ഡലത്തിലും സുമ മണിയുടെ പിന്‍ഗാമിയായി എത്തുമെന്ന് ഇപ്പോള്‍ തന്നെ സംസാരമുണ്ട്.
സിപിഎമ്മില്‍ ഇപ്പോള്‍ സമ്മേളന കാലമാണ്. പതിവു പോലെ ബ്രാഞ്ച് സെക്രട്ടറി സഥാനത്തേക്ക് വനിതകള്‍ എത്തുന്നുമുണ്ട്. സമ്മേളനം ബ്രാഞ്ച് തലം കഴിഞ്ഞതോടെ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ എത്തുന്നത് കുറഞ്ഞു. എന്നാല്‍ ഇതിനെല്ലാം മറുപടിയായി ഒരു വാര്‍ത്ത എത്തിയിരിക്കുന്നത് ഇടുക്കി രാജക്കാട് നിന്നാണ്. ഇന്നലെ സമാപിച്ച രാജക്കാട് ഏരിയാ സമ്മേളനം സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത് സുമ സുരേന്ദ്രനെയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എംഎം മണിയുടെ മകളാണ് സുമ സുരേന്ദ്രന്‍. മണിയാശാന്റെ അനുഗ്രഹാശിസുകളോടെ ആണ് ഈ സ്ഥാനത്ത് സുമ എത്തിയതെന്നും വിമര്‍ശനമുണ്ട്. ഒരു നേതാവിന്റെ മകള്‍ അല്ലാതെ മറ്റാര്‍ക്കും ഈ പദവിയിലേക്ക എത്താന്‍ കഴിയില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഉടുമ്പന്‍ചോല നിയമസഭാ മണ്ഡലത്തിലും സുമ മണിയുടെ പിന്‍ഗാമിയായി എത്തുമെന്ന് ഇപ്പോള്‍ തന്നെ സംസാരമുണ്ട്.
സിപിഎമ്മിലെ പിബി മുതല്‍ ഇങ്ങോട്ട് സ്ത്രീ പ്രാതിനിധ്യം വിരലില്‍ എണ്ണാവുന്നതാണ്. ഏരിയാ സെക്രട്ടറി തലത്തില്‍ തന്നെ വനിതാകള്‍ എത്തുന്നത് വലിയ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടിറി സ്ഥാനങ്ങളെ കുറിച്ചൊന്നും പരിശോധിക്കേണ്ട കാര്യമില്ല. സിപിഎമ്മിന്റെ ഏറ്റവും ഉപരി കമ്മറ്റിയായ പോളിറ്റ് ബ്യൂറോയില്‍ രണ്ട് വനിതകള്‍ മാത്രമാണുള്ളത്. ബൃന്ദ കാരാട്ടും, സുഭാഷിണി അലിയും. 85 അംഗ കേന്ദ്രകമ്മറ്റിയില്‍ 17 വനിതകളാണുളളത്. അതില്‍ കേരളത്തില്‍ നിന്നുള്ളത് നാലു പേരാണ്. കെകെ ശൈലജ, സിഎസ് സുജാത, പികെ ശ്രീമതി, പി സതീദേവി എന്നിവരാണ്.
കേരളത്തിലെ പാര്‍ട്ടിയിലെ നേതൃത്വം നോക്കിയാല്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ വനിതാകള്‍ ആരുമില്ല. കേന്ദ്ര കമ്മറ്റി അംഗങ്ങളായ നാലുപേര്‍ സ്വാഭാവികമായും സെക്രട്ടറിയേറ്റിലും അംഗമാകും എന്ന് മാത്രമാണ്. സംസ്ഥാന കമ്മറ്റിയില്‍ കേന്ദ്ര കമ്മറ്റിയംഗങ്ങളായവരെ കൂടാതെ 8 വനിതകളാണുളളത്. മന്ത്രിസഭയില്‍ രണ്ടു വനിതകള്‍ മന്ത്രിമാരായുണ്ട്. നിയമസഭയില്‍ മന്ത്രിമാരുള്‍പ്പെടെ 8 വനിതാ എംഎല്‍എമാരും സിപിഎമ്മിനുണ്ട്.