PRAVASI

മോഹിനിയാട്ടം: ക്ലീൻ കോമഡി എന്റർടൈനർ

Blog Image

"രാമായണത്തിൽ നിങ്ങൾ ആരെങ്കിലും മോഹിനീശ്വരി ദേവിയെ പറ്റി കേട്ടിട്ടുണ്ടോ ഇല്ലല്ലോ എന്നാൽ അങ്ങനെ ഒന്നുണ്ട്...."
ഭരതൻ നായർ ആളൊരു ഭൂലോക ഉടായിപ്പ് ആണെന്ന് ഭരതനാട്യം അവസാനിച്ചപ്പോൾ തന്നെ പ്രേക്ഷകർക്ക് മനസിലായിട്ടുണ്ടെങ്കിലും 
അതൊക്കെ വെറും സാമ്പിൾ മാത്രമെന്ന് കാണിച്ചു തരുന്നതാണ് 
അതിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടം...2മണിക്കൂർ 25 മിനിറ്റ് അതിലെ രണ്ടാം പകുതി...ക്ലീൻ കോമഡി എന്റർടൈനർ എന്നൊക്കെ 
പറയാൻ പറ്റുന്ന ബെഞ്ച് മാർക്ക്‌ കോമഡി...ഹാസ്യമെന്നാൽ വെറും അശ്ലീലവും ദ്വയാർത്ഥ പ്രയോഗങ്ങളും അല്ലെന്ന് കാട്ടിതരുന്ന സിനിമ..
ഡാർക്ക്‌ ഹ്യൂമർ ഏറ്റവും നന്നായി ചെയ്തിട്ടുണ്ട്.
സംവിധായകൻ കൃഷ്ണദാസ് മുരളിയും കഥാ രചനയിൽ സഹപങ്കാളിയായ വിഷ്ണുവും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
താരങ്ങൾക്ക് ഒന്നും ഒരു വിലയും മലയാളത്തിൽ ഇല്ലെന്ന് ഒരിക്കൽ കൂടി 
മോഹിനിയാട്ടത്തിന്റെ വിജയം അടയാളപ്പെടുത്തുന്നു..
ഈ അവധിക്കാലത്ത് സകുടുംബം നിങ്ങൾക്ക് ആസ്വദിക്കുവാനുള്ളതൊക്കെ മോഹിനിയാട്ടത്തിലുണ്ട് 
ചാലക്കുടിയിൽ നിന്നും ശശിയേട്ടനും കുടുംബവും ശ്രീകണ്ഠാപുരത്തേക്ക് എത്തുന്നിടത്ത് തുടങ്ങുന്നു.ഭരതൻ നായരുടെ 
ലീലാവിലാസങ്ങൾ...സുഭാഷ് എന്നൊരു അയൽക്കാരനും 
ഗോവിന്ദരാജ് എന്നൊരു അമ്മാവനും പിന്നെ സി ഐ പാർത്ഥനും 
എല്ലാം കൂടി ഒരു മേളം തന്നെ എല്ലാർക്കും അര കിറുക്കാണ് എന്ന് പ്രത്യേകം പറയണ്ടല്ലോ....റാപ്പർ ജീൻ ബേബി ഞെട്ടിച്ചു കളഞ്ഞു 
അയാളുടെ ഒരു ഡയലോഗ് ഡെലിവറി!!
സുഭാഷ് പറയുന്നത് പോലെ ഇൻ ആയിക്കഴിഞ്ഞാൽ പിന്നെ ഒരു ത്രില്ലാണ്..തിയേറ്ററിൽ രണ്ട് പ്രാവശ്യം കാണാനുള്ള 
അത്രയും കോമഡി മോഹിനിയാട്ടത്തിൽ ഉണ്ട് കേട്ടോ...
അപ്പോൾ അടുത്ത 50 കോടി സിനിമ റോളിങ്...

NB : ഭരതൻ നായരുടെ കുടുംബത്തെ കണ്ടിട്ട് അസൂയ തോന്നി..
ഇതെല്ലാം  ഒരു കുടുംബത്തിൽ തന്നെ ഉണ്ടെങ്കിൽ 
പിന്നെ വള്ളികൾ അന്വേഷിച്ചു പുറത്ത് പോകേണ്ടി വരില്ല...

ഡോ. അക്ബർ ഷാ.എൽ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.