സാൻ ഹൊസെ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ മെയ് 12 ഞായറാഴ്ച മാതൃദിനം കൊണ്ടാടി .
സാൻ ഹൊസെ , കാലിഫോർണിയ : സാൻ ഹൊസെ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ മെയ് 12 ഞായറാഴ്ച മാതൃദിനം കൊണ്ടാടി . കുർബാന മധ്യേ ഓരോ ക്രൈസ്‌തവ കുടുംബത്തിലും അമ്മമാരുടെ പ്രാധാന്യത്തെക്കുറിച്ചു വിശുദ്ധ ബൈബിളിൽ പരിശുദ്ധ അമ്മയെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടി വികാരി ഫാ. ജെമി പുതുശ്ശേരി സന്ദേശം നൽകി . കുർബാനയ്ക്കു ശേഷം വികാരി ഫാ. ജെമി പുതുശ്ശേരി റോസാ പുഷ്പങ്ങൾ നൽകി ആദരിക്കുകയും എല്ലാ അമ്മമാർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു . CCD കുട്ടികളെ പ്രതിനിധീകരിച്ചു സേറ വേലുകിഴക്കേതിൽ മാതൃദിന സന്ദേശം നല്‍കി. A mother is she who can take the place of all others but whose place no one else can take എന്ന കർദിനാൾ മെർമിലോഡിന്റെ ആപ്തവത്തായ വാക്യം എല്ലാ വരെയും സേറ നല്‍കിയ സന്ദേശത്തിൽ ഓർമിപ്പിച്ചു.
പിന്നീട് എല്ലാ ഇടവക ജനങ്ങളും പള്ളി ഹാളിൽ ഒത്തുകൂടി മാതൃദിനത്തിന്‍റെ ഭാഗമായി കേക്ക് മുറിക്കുക ഉണ്ടായി . യുവജന സംഘടനയായ KCYL ആണ് ഇതിനു നേതൃത്വം നൽകിയത് .