കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് തീരുമാനം. പദ്ധതിക്കായും കേന്ദ്ര ഫണ്ട് ലഭ്യമാക്കാനുമുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നാണ് വിവരം. പദ്ധതിക്കായി ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്ന് ഇനി പിൻമാറാനാകില്ലെന്നാണ് യുഡിഎഫിന്റെ നിലപാട്. പദ്ധതി നടപ്പിലാക്കുന്നതിനായി ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തണം എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും.

