പുന്നയൂര്‍ക്കുളം: രാമരാജ സ്കൂളില്‍ നടന്ന എം.ടി. വാസുദേവന്‍ നായര്‍ അനുസ്മരണം നാടകകൃത്ത് ടി.മോഹന്‍ ബാബു ഉദ്ഘാടനം ചെയ്തു. മാനേജര്‍.ടി.പി ഉണ്ണി അധ്യക്ഷത വഹിച്ചു. രാമരാജ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയായ എം.ടി യുടെ സ്മരണയ്ക്ക് മുന്നില്‍ നമിച്ച ചടങ്ങില്‍ നാലപ്പാടന്‍ സാംസ്കാരിക സമിതി സെക്രട്ടറി ആമുഖ ഭാഷണം നടത്തി. പ്രവാസി എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം, പി. രാമദാസ്, അധ്യാപകരായ കെ.ആര്‍ അനീഷ്, ഫൈസല്‍, പിടിഎ പ്രസിഡണ്ട് വിനി കുമാര്‍, കെ.എം പ്രകാശന്‍, അജ്ഞലി എന്നിവര്‍ സംസാരിച്ചു. എച്ച് എം. സജിത്ത് മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.എ കബീര്‍ നന്ദിയും പറഞ്ഞു.