കോട്ടയം: ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 14 ാമത് ദര്‍ശന അഖില കേരള പ്രഫഷണല്‍ നാടകമത്സരത്തില്‍ ഏറ്റവും മികച്ച നാടകമായി അമ്പലപ്പുഴ അക്ഷരജ്വാലയുടെ "അനന്തരം" തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം പാലാ കമ്മ്യൂണിക്കേഷന്‍സിന്‍റെ "ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ " കരസ്ഥമാക്കി.
ജനപ്രിയ നാടകത്തിനുള്ള മറ്റത്തില്‍പറമ്പില്‍ ഫ്യൂവല്‍സ് അവാര്‍ഡ് ഓച്ചിറ സരിഗയുടെ "സത്യമംഗലം ജംഗ്ഷന്‍ " നേടി .
ഒന്നാം സ്ഥാനത്തിന് അര്‍ഹമായ നാടകത്തിനു 25000 രൂപയും മുകളേല്‍ ഫൗണ്ടേഷന്‍ എവര്‍ റോളിങ് ട്രോഫിയും, രണ്ടാം സ്ഥാനം നേടിയ നാടകത്തിനു 20000 രൂപയും ജൂബിലി ഹീറോ ട്രോഫിയും പ്രശസ്തി പത്രവും, ജനപ്രിയ നാടകത്തിന് മറ്റത്തില്‍പറമ്പില്‍ ഫ്യൂവല്‍സ് അവാര്‍ഡും ലഭിക്കും.
അമ്പലപ്പുഴ അക്ഷരജ്വാലയുടെ 'അനന്തരം', പാലാകമ്മ്യൂണിക്കേഷന്സിന്‍റെ 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' എന്നീ നാടകങ്ങള്‍ സംവിധാനം ചെയ്ത സുരേഷ് ദിവാകരന്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. നല്ല നടനായി അനന്തരം എന്ന നാടകത്തിലെ റഷീദ് മുഹമ്മദ്, നല്ല നടിയായി കാളിദാസകലാകേന്ദ്രത്തിന്‍റെ 'അച്ഛന്‍' എന്ന നാടകത്തിലെ രാജി കനകവല്ലി, ഗാന്ധിഭവന്‍ തിയറ്റേഴ്സിന്‍റെ 'യാത്ര' എന്ന നാടകത്തിലെ സീതമ്മ വിജയന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഓച്ചിറ സരിഗയുടെ 'സത്യമംഗലം ജംഗ്ഷന്‍' എന്ന നാടകത്തിലെ കലാഭവന്‍ ബ്രിജേഷ് മികച്ച ഹാസ്യനടന്‍ ആണ്. മികച്ച രചന കെ. സി.ജോര്‍ജ്ജ് കട്ടപ്പന (നാടകം സത്യമംഗലം ജംഗ്ഷന്‍ڔ- ഓച്ചിറ സരിഗ). മികച്ച സംഗീത സംവിധായകന്‍ കേരളപുരം ശ്രീകുമാര്‍ (സത്യമംഗലം ജംഗ്ഷന്‍).
മികച്ച രണ്ടാമത്തെ നടനായി പാലാ കമ്മ്യൂണിക്കേഷന്‍സിന്‍റെ 'ലൈഫ് ബ്യൂട്ടിഫുള്‍' നാടകത്തിലെ ഖാലിദ് കെടാമംഗലം, മികച്ച രണ്ടാമത്തെ നടിയായി അമ്പലപ്പുഴ അക്ഷരജ്വാലയുടെ 'അനന്തരം' നാടകത്തിലെ ജൂലി ബിനു എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രംഗസജ്ജീകരണം രാഹുല്‍, സജീവന്‍, അഭയന്‍ (അനന്തരം).
ദര്‍ശനയുടെ 10 ദിവസം നീണ്ടു നിന്ന നാടകമത്സരത്തില്‍ ഡോ. അജു കെ. നാരായണന്‍, തേക്കിന്‍കാട് ജോസഫ്, ബാബു കുരുവിള എന്നിവര്‍ ജൂറി അംഗങ്ങള്‍ ആയിരുന്നു.


