PRAVASI

'നരേന്ദ്ര മോദി വളരെ ഉദാരമനസ്കൻ';പ്രളയ ദുരിതാശ്വാസത്തിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് നേപ്പാൾ പ്രസിഡന്‍റ്

Blog Image

ആഗസ്റ്റ് 26-ന് നേപ്പാളിൽ വൻ നാശനഷ്ടം വിതയ്ക്കുകയും 626 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത മിന്നൽ പ്രളയത്തെത്തുടർന്ന് ഇന്ത്യ നൽകിയ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും നേപ്പാൾ പ്രസിഡന്റ് രാംചന്ദ്ര പൗഡൽ നന്ദി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംശിച്ച നേപ്പാൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ "വളരെ ഉദാരമനസ്കനായ വ്യക്തി" എന്നാണ് വിശേഷിപ്പിച്ചത്.
ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ആശങ്ക പങ്കുവച്ചതിന് മറുപടിയായി ഇന്ത്യൻ സർക്കാർ നൽകിയ സഹായത്തിന് എക്സ് പോസ്റ്റിൽ പൗഡൽ നന്ദി രേഖപ്പെടുത്തി. നേപ്പാളിലുണ്ടായ ദുരന്തത്തെ തുടർന്ന് താങ്കളുടെ സർക്കാർ നൽകിയ ഉദാരമായ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും നേപ്പാൾ സർക്കാരിനും ജനങ്ങൾക്കും വേണ്ടി അങ്ങയോടുള്ള അഗാധമായ കൃതജ്ഞത അറിയിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.
ദുരന്തത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിലും നേപ്പാൾ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി.ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ വിയോഗത്തിൽ ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും ഞങ്ങൾ ഹൃദയോഗതമായ അനുശോചനം അറിയിക്കുന്നുവെന്നും പൗഡൽ മറ്റൊരു പോസ്റ്റിൽ കുറിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.