ഡെപ്യൂട്ടി കളക്ടർ ആയിരുന്ന നവീൻ ബാബുവിന്റെ, ദുരൂഹ മരണത്തിന്റെ അന്വേഷണം നവീൻ ബാബുവിന്റെ ഭാര്യയുടെ ആവശ്യ പ്രകാരം സിബിഐക്ക് വിടാൻ മുഖ്യമന്ത്രി സതീശൻ തീരുമാനിച്ചതിനെ, കണ്ണൂർ ജില്ലാ സിപിഎം സെക്രട്ടറി കെ.കെ.രാഗേഷ് എതിർക്കുന്നത് എന്തിനാണ് ?.
നവീൻ ബാബുവിന്റെ മരണം അറിഞ്ഞ് അദ്ദേഹത്തിൻ്റെ ഭാര്യയും രണ്ട് പെൺമക്കളും പത്തനംതിട്ടയിൽ നിന്ന് കണ്ണൂർ എത്തുന്നതിന് മുമ്പെ, സിപിഎം ജില്ലാ നേതൃത്വം അവരുടെ സമ്മതം ഇല്ലാതെ പോസ്റ്റ്മോർട്ടം നടത്തിയത് എന്തുകൊണ്ടാണ് ?
(സിപിഎം ഭരിക്കുന്ന കണ്ണൂർ പരിയാരം സഹകരണ മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം ചെയ്തത്)
പോലീസ് ഇൻക്വസ്റ്റ് നടത്താതെ നവീൻ ബാബുവിന്റെ ബോഡി തിടുക്കത്തിൽ പോസ്റ്റ്മോട്ടത്തിന് കൊണ്ട് പോയതിനെ ജനം അന്ന് സംശയിച്ചു, ഇനി ആരെങ്കിലും അദ്ദേഹത്തിനെ കൊന്നിട്ട് കോട്ടേഴ്സിൽ കെട്ടിത്തൂക്കിയതാണോ......
ജനങ്ങളുടെ ആ സംശയം ശരിവെക്കുന്നതാണ് നവീൻ ബാബുവിന്റെ കുടുംബം പത്തനംതിട്ടയിൽ നിന്ന് എത്തുന്നതിനു മുമ്പ് അവരുടെ സമ്മതമില്ലാതെ പോസ്റ്റ്മോർട്ടം ചെയ്തത്.നവീൻ ബാബുവിന്റെ കുടുംബം ഒരു സിപിഎം കുടുംബം ആയതുകൊണ്ട് ആ സമയത്ത് അദ്ദേഹത്തിൻ്റെ ഭാര്യയും മക്കളും ഒന്നും പറഞ്ഞില്ല.
നവീൻ ബാബുവിന്റെ ബോഡിയുമായി ആംബുലൻസ് പത്തനംതിട്ടക്ക് പോയപ്പോൾ അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനും അനുഗമിച്ചിരുന്നു. ശസംസ്കാരം കഴിഞ്ഞതിന് ശേഷമാണ് ജയരാജൻ അവിടെ നിന്ന് തിരിച്ചത്.
നവീൻ ബാബുവിന്റെ പോസ്റ്റ്മോട്ടത്തിൽ ദുരൂഹതയുണ്ടന്ന്, ശവ സംസ്കാരം നടക്കുന്ന സമയത്ത് പത്തനംതിട്ടയിലെ സിപിഎം നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എം.വി.ജയരാജൻ അവിടെ ഉണ്ടായതുകൊണ്ടാണ് വീണ്ടുമൊരു പോസ്റ്റ്മോട്ടം ആരും ആവശ്യപ്പെടാതിരുന്നതെന്ന് തോന്നുന്നു. ജയരാജൻ അത് ഉദ്ദേശിച്ചായിരിക്കും അന്ന് അവിടേക്ക് പോയത്.
മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതി ഇല്ലാതായപ്പോൾ നവീൻ ബാബുവിന്റെ കുടുംബം അന്നത്തെ മുഖ്യമന്ത്രി പിണറായിയെ സമീപിച്ച് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടപ്പോൾ... അന്വേഷണം ശരിയായ ദിശയിൽ ആണെന്നും സിബിഐക്ക് അന്വേഷണം കൈമാറേണ്ട ആവശ്യമില്ലെന്നും പറഞ്ഞ് അവരെ തിരിച്ചയച്ചു.
അതിനെ തുടർന്ന് നവീൻ ബാബുവിന്റെ ഭാര്യ അന്വേഷണം സിബിഐക്ക് കൈമാറാൻ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോൾ പിണറായി പറഞ്ഞത് ചൂണ്ടിക്കാട്ടി ഹൈക്കോടതി അവരുടെ പരാതി തള്ളി. ഇതേ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചപ്പോൾ, ഹൈക്കോടതി പറഞ്ഞ കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയും അവരുടെ പരാതി തള്ളി.
നവീൻ ബാബുവിന്റെ മരണത്തിൽ നിങ്ങൾ ആവശ്യപ്പെടുന്ന ഏത് അന്വേഷണവും പാർട്ടിയും ഗവൺമെൻ്റും സാധിച്ച് തരുമെന്നും, പാർട്ടി നിങ്ങൾക്കൊപ്പം ഉണ്ടെന്നുമാണ്, നവീൻ ബാബു മരിച്ച സമയത്ത് സിപിഎം നേതൃത്വം അദ്ദേഹത്തിൻ്റെ ഭാര്യക്ക് കൊടുത്ത ഉറപ്പ്.
പിന്നെ എന്തുകൊണ്ടാണ് പിണറായി സിബിഐ അന്വേഷണത്തെ അന്ന് എതിർത്തത് ?
ഈ അന്വേഷണം സിബിഐക്ക് കൈമാറുന്നതിനെ എന്തിനാണ് പിണറായിയും കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും ഒരുപോലെ എതിർക്കുന്നത് ?
നവീൻ ബാബുവിന്റെ, മരണത്തിൻ്റെ ഉത്തരവാദിത്തം കേവലം പി.പി.ദിവ്യയിൽ ഒതുങ്ങുന്നതെല്ലന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അതുകൊണ്ട് എത്രയും പെട്ടെന്ന് അന്വേഷണം സിബിഐക്ക് കൈമാറണം.

എസ്.ഡി,രാംനാഥ്

